"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''തിരിച്ചറിവ് '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 50: വരി 50:
| color = 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color = 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:53, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

 
ദൈവം നമുക്കായി ഒരുക്കിയ സുന്ദര,
സ്വർഗീയ പറുദീസയായ ഭൂമിയിൽ
മാലോകരെല്ലാം ജീവനായിന്നു,
രാപകലില്ലാതെ നെട്ടോട്ടമോടുന്നു
മനുഷ്യചെയ്തികൾ ഈ പുണ്യ ഭൂവിനെ
നരകതുല്യമാക്കിയതിന്റെ ശിക്ഷയാണോ
ഈ ദുർവിധി ദൈവമേ ?
തെളിനീരുറവകൾ എങ്ങുമേ കാണുന്നില്ല
ഹരിതാഭമാർന്ന കുന്നിൻചരിവുകൾ,
മലരണിക്കാടുകൾ പുഴവക്കുകൾ വള്ളിക്കുടിലുകൾ
സ്വച്ഛസുന്ദരമായ വയലേലകളും ചെറുകാറ്റും
നമുക്കിന്നനന്യം നിന്നുപോയി കൂട്ടരേ,
പേമാരിയായും അഗ്നിസ്‌ഫോടനമായും
കൊടുംവേനലായും കൊടുങ്കാറ്റായും നമുക്ക്
കാലങ്ങൾ മുന്നേ അറിയിപ്പു നൽകി,
ഒടുവിൽ ഭൂമിതൻ മാറുപിളർന്നവർ
താണ്ഡവമാടിയീ സ്വർഗീയ ഭൂമിയിൽ
മനുഷ്യർ മനുഷ്യരെ തിരിച്ചറിയുന്നില്ല
മതമെന്ന ഭ്രാന്ത് കുത്തിനിറച്ചു ഉള്ളിന്റെയുള്ളിൽ
ഒടുവായിയിപ്പോൾ ഇവിടെ ദേവാലയങ്ങളില്ല,
ആരാധനകളില്ല ഒത്തുകൂടലില്ല ആഘോഷങ്ങളില്ല
രാജ്യങ്ങൾ തമ്മിൽ മത്സരിപ്പൂ ലോക
നശീകരണ മാർഗ്ഗങ്ങൾ തേടി
'കൊറോണ 'എന്ന മഹാവ്യാധിരൂപത്തിൽ,
മനുഷ്യനൊരു തീരാവിപത്തു നൽകി ഭൂമി
ഇനിയും നമുക്കാ പഴയകാലത്തിലേയ്ക്ക്
ഒരുമിച്ച് കൈകോർത്തിടാം മർത്യരെ
നമ്മുടെ പോറ്റമ്മയായിടും ഭൂമിയോടു
മാപ്പിരന്നു അപേക്ഷിച്ചീടാം പൊറുക്കുവാൻ
മാതാവേ നീ ഈ മർത്യരോടൊരിക്കൽക്കൂടി.

സരോമ .എ ,എസ്
8D എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത