"ഗവ.എച്ച്.എസ്.എസ് , കോന്നി/അക്ഷരവൃക്ഷം/നിലനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മനുഷ്യ നിലനിൽപ്പിന് പരിസ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Thomasmdavid | തരം= ലേഖനം}}

12:05, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യ നിലനിൽപ്പിന് പരിസ്ഥിതി      

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഓരു പ്രധാന പങ്കുണ്ട് . ഇത് പ്രാധാന്യമ‍ർഹിക്കുന്നു,കാരണം ഇത് മനുഷ്യരുടെ ഏക ഭവനം ആണ് , മാത്രമല്ല ഇത് വായു,ഭക്ഷണം,മറ്റ് ആവശ്യ സാധനങ്ങൾ എന്നിവ നൽകുന്നു.മാനവികതയുടെ മുഴുവൻ ജീവിത പിന്തുണാ സംവിധാനവും എല്ലാ പാരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു.പ്രകൃതി അമ്മയാണ് . അമ്മയെ ഭംഗപ്പെടുത്തരുത് . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് . എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകുല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. നമ്മുടെ പരിസ്ഥിതിയെ നാം തന്നെ രക്ഷിച്ചില്ലെങ്കിൽ അത് തുടർന്നും കൂടുതൽ വഷളാവുകയും ,വരും തലമുറ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.വായുവിനും ജലത്തിനും വളരെയധികം ക്ഷാമമുണ്ടാകുന്നു.പ്രകൃതി വിഭവങ്ങൾ ദുർലഭമായിത്തീരും.സസ്യ-ജന്തുജാലങ്ങൾക്ക് ഭൂമിയിൽ നിലനിൽപ്പില്ലാതെ വരും. വരും തലമുറകൾ പരിസ്ഥിതിയുടെ സ്വാഭാവിക സൗന്ദര്യം ആസ്വദിക്കുകയില്ല.ഇതിനൊക്കെ പുറമെ പ്രകൃതി സംരക്ഷണത്തിൽ നമുക്കേവർക്കും പറ്റിയ വീഴ്ചയുടെ ഫലമായി പ്രളയം,ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ,ചുഴലിക്കാറ്റ് എന്നിവയായി പ്രതിഫലിക്കപ്പെടുന്നു.ഇതിനാൽ നാമോരോരുത്തരുടെയും കരങ്ങൾ പരിസ്ഥിതിക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ചാൽ നമുക്കു നല്ലത് . ഇത് നാമോരോരുത്തരുടെയും നിലനിൽപ്പിനു വേണ്ടിയാണെന്ന ബോധത്തോടുകൂടിയായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ.

ഫിദ എസ് ഫാത്തിമ
9 D ഗവ. എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം