"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും മനുഷ്യനും | color=2 }} ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
   | color=4
   | color=4
   }}
   }}
{{Verification|name= Anilkb| തരം=ലേഖനം }}

11:15, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും മനുഷ്യനും

കൊറോണ അഥവാ കോവിഡ് 19 ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട്  ലോകമൊട്ടാകെയുള്ള ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന വില്ലൻ. അന്റാർട്ടിക്ക  ഒഴിച്ചുള്ള ആറ് ഭൂഖണ്ഡങ്ങളെയും വിറപ്പിക്കുന്ന ഒരു  തരിയോളം പോലും വലുപ്പം ഇല്ലാത്ത ജീവി. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ടു എങ്കിലും ശരിയായ ഉത്ഭവം കണ്ടെത്താനാവുന്നില്ല.ചിലർ പറയുന്നു ജൈവായുധം ചോർന്നെന്ന്, ചിലരാകട്ടെ അമേരിക്കയുടെ കളിയെന്നും പറയുന്നു. ചിലർ പറയുന്നു മൃഗങ്ങളിൽ നിന്ന്  മനുഷ്യരിലേക്ക് വളരെ വേഗത്തിൽ പടർന്നുവെന്ന്. ലോകത്തെ ഭീതിയിലാഴ്ത്തി ആ വില്ലൻ,കടൽ കടന്നുവന്ന മഹാമാരി,ലക്ഷത്തിലേറെ ആളുകളുടെ ജീവനെടുത്തു കഴിഞ്ഞിരിക്കുന്നു.


എന്താണ് വൈറസുകൾ ?വൈറസുകളെ സൂക്ഷ്മജീവികൾ ആയിട്ടാണ് കണക്കാക്കുന്നത്. എന്നാൽ അവ ജീവികൾ അല്ല. ജീവലോകത്തിൽ അവയെ ഉൾപ്പെടുത്താനും കഴിയില്ല. മറ്റു ജീവികളുടെ കോശങ്ങളലതിക്രമിച്ചു  കയറി അവയിൽ രോഗങ്ങൾ ഉണ്ടാക്കുവാൻ ശേഷിയുള്ളവയാണ് വൈറസുകൾ. വൈറസുകളെ അവയുടെ സ്വഭാവം അനുസരിച്ച് പല വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട് .ഏകദേശം അയ്യായിരത്തിലേറെ വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. HIV, വെറി സെല്ല സോസ്റ്റർ, എബോള, പോളിയോ, ഹെപ്പറ്റെറ്റിസ് ,ഹെർപ്പസ്, എന്നിങ്ങനെയായി ഒട്ടേറെ വൈറസുകൾ ഉണ്ട്. ഇത് ആദ്യമായാണ് ലോകത്തെ മുഴുവനും ഒരു വൈറസ് ഇത്ര ഭീകരമായി ഏൽക്കുന്നത് .ബാക്കിയുള്ളവ ഓരോ പ്രദേശം അല്ലെങ്കിൽ രാജ്യങ്ങളെ മാത്രം ഭീതിയിലാഴ്ത്തിയത് മാത്രമാണ്. വൈറസുകളെ അവിയുടെ ശരീരത്തിലെ പ്രോട്ടീനുകളുനുസരിച്ച് RNA,DNA, എന്നിങ്ങനെയായി തരംതിരിച്ചിട്ടുണ്ട്. RNA വിഭാഗത്തിലാണ് കൊറോണ ഉൾപ്പെടുന്നത്. കിരീടം പോലെയുള്ള ചില പ്രോജക്ഷനുകളുള്ളത് കൊണ്ടാണ് കൊറോണ എന്ന ലാറ്റിൻ പേര് ഈ വൈറസിന് ഇട്ടത്. കൊറോണ എന്നാൽ കിരീടം.

കൊറോണ വൈറസുകളുടെ ലക്ഷണങ്ങൾ എന്തെല്ലാം? പനി, കടുത്ത ചുമ ,ജലദോഷം ,തൊണ്ടവേദന അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയയും, സാർസ്, വൃക്കസ്തംഭനവുമുണ്ടാകും. ചിലപ്പോൾ മരണവും സംഭവിക്കാം. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും രോഗം പിടിമുറുക്കും. രോഗം ബാധിക്കുന്ന 80 ശതമാനം ആളുകൾ ചികിത്സ ഇല്ലാതെ തന്നെ മുക്തി  നേടും. 20 ശതമാനം മാത്രം ആളുകൾ ചികിത്സയ്ക്ക് വിധേയരാകും. കുട്ടികളിൽ വളരെ കുറച്ചു മാത്രമേ ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാൻസർ, ഹൃദ്രോഗം രക്തസമ്മർദ്ദം, ശ്വാസകോശരോഗങ്ങളുള്ളവരിൽ മരണ സാധ്യത കൂടുതലാണ്.

രോഗം പകരുന്നതെങ്ങനെ? ഈ വൈറസ് വായുവിലൂടെ പകരാവുന്നതാണ്. രോഗബാധിതർ തുമ്മുമ്പോഴും, ചുമക്കുമ്പോഴും, തെറിക്കുന്ന ശ്രവങ്ങൾ വഴി രോഗം പകരാം. രോഗബാധിതരുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം ഉള്ളവർക്കും രോഗം പകരും.രോഗം കണ്ടെത്തുന്നതിന് രോഗലക്ഷണങ്ങൾ ഉള്ളവരുടെ സ്രവം, മൂത്രം ,രക്തം, കഫം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ ടെസ്റ്റുകൾ നടത്തിയാണ് രോഗനിർണയം നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ തന്നെയും സ്വയം ക്വാറന്റീനിൽ നിരീക്ഷണത്തിൽ കഴിയണം. 28 ദിവസം എത്തിയ ഉടനെ തന്നെ നിർബന്ധമായും ആരോഗ്യ കേന്ദ്രങ്ങളിൽ വിവരമറിയിക്കണം. രോഗം വരാതിരിക്കുന്നതിനും മറ്റുള്ളവർക്ക് പടരാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

രോഗം വരാതിരിക്കുന്നതിനും ഉള്ള വഴികൾ:ശുചിത്വം പാലിക്കണം ,കൈകൾ സോപ്പിട്ട് ഏറ്റവും കുറഞ്ഞത് 20 സെക്കൻഡിലും വൃത്തിയായി വിരലുകളുടെ ഇടയിൽ മറ്റും ഇടയ്ക്കിടെ കഴുകുക. ഇതൊരു പതിവാക്കുക. കൈ കഴുകാതെ കണ്ണിലോ മുഖത്തോ തൊടരുത്.കൈകളിലും മുഖത്തും ,ചർമത്തിലൂടെ രോഗാണു ഉള്ളിലേക്ക് കടക്കും. മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. പൊതുസ്ഥലങ്ങളിൽ ഇറങ്ങാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,പ്രത്യേകിച്ച് രോഗമുള്ള ആൾ, രോഗിയെ ശുശ്രൂക്ഷിക്കുന്നവരും പ്രത്യേകം മാസ്കും, വസ്ത്രങ്ങളും ധരിക്കുക. അഞ്ചിലധികം പേർ കൂടുന്ന സ്ഥലത്ത് പോകാതിരിക്കുക. രോഗലക്ഷണങ്ങളും എന്തെങ്കിലുമുണ്ടെങ്കിൽ പുറത്തിറങ്ങാതിരിക്കുക. ആരോഗ്യവകുപ്പിന്റെ  നിർദ്ദേശങ്ങൾ അനുസരിക്കുക. സുരക്ഷിതരായിരിക്കുക .കേട്ടിട്ടില്ലേ ,'Prevention is better than cure 'രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയെന്നാണ്.

കേരളം ലോകത്തിനു തന്നെ വലിയൊരു മാതൃകയാണ്. മറ്റുള്ള രാജ്യക്കാർ പ്രായമായവരെ മരണത്തിനു വിട്ടുകൊടുക്കുമ്പോഴും നമ്മൾ ചെയ്യുന്നത് ചികിത്സിച്ച് അവരെ തിരിച്ചു കൊണ്ടു വരികയാണ്.  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കണമെന്നും കോവിഡിനെ നമ്മൾ ചെറുക്കും എന്നും പറഞ്ഞു. നമ്മൾ ഒരുമിച്ച് ലോക്ക് ഡൗൺ പാലിക്കുകയും, ആരോഗ്യ പ്രവർത്തകർക്ക് കൈയടിച്ച് ,ആദരുവുകൾ നൽകിയും, ഒരുമിച്ച് ദീപം തെളിച്ചും മറ്റും നമ്മൾ ഒറ്റക്കെട്ടായി നിൽക്കുന്നു എന്ന് കാണിക്കുന്നു. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകുക ,വിദേശികളെ നോക്കുക, എന്നിങ്ങനെയായി  നാം ചെയ്ത നന്മകൾ എത്രത്തോളമാണ്. എന്നാൽ കോവിഡിനെക്കാൾ പടരുന്ന വേറെയൊന്നുണ്ട്. വ്യാജവാർത്തകൾ വന്നാൽ വിശ്വസിക്കാതിരിക്കുക. ഒറ്റക്കെട്ടായി പ്രവർത്തിക്കാം .കോവിഡിനെ എതിർക്കുമ്പോൾ ഇന്ത്യ മാത്രമല്ല ,ലോകം മുഴുവൻ ഒറ്റക്കെട്ടായിരിക്കും.

നെപ്പോളിയൻ ബോണപ്പാർട്ട് പറഞ്ഞിരിക്കുന്നത്, ഇപ്രകാരമാണ് "victory is not winning the battle but raising every time you fall". അതെ നമുക്ക് ഒന്നിച്ച് നിൽക്കാം, ഉയരാം, വളരാം. നന്ദി.


അനഘ ജോർജ്
8A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം