"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/പരിസ്ഥിതിയും നിലനില്പും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും നിലനില്പും <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=ലേഖനം}}

22:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും നിലനില്പും

ഇന്നു നാം ജീവിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണം വളരെയധികം പ്രാധാന്യമർഹി ക്കുന്നു. പരിസ്ഥിതിയിൽവരുന്ന ക്രമീകതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമാക്കുന്നു. ഭൂമിയുടെ നിലനിൽപിനുതന്നെ ഇതു ഭീഷണിയാകുന്നു. മനുഷ്യൻ്റെ ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ്‌ പരിസ്ഥിതി എന്ന് പറയുന്നത്.ഇതിൽ വൈവിധ്യമാർന്ന സസ് ങ്ങളും ജന്തുക്കളും ഉൾപ്പെടുന്നു.ഇതൊരു ജൈവഘടനയാണ്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ചൂടും തണുപ്പും കാറ്റും എല്ലാം ഉൾക്കൊണ്ട് മാത്രമേ അവന് ജീവിയ്ക്കനാവൂ.എന്നാൽ ആധുനികശാസ്ത്രമനുഷ്യൻ പ്രകൃതിയെ വരുതിയിൽ ആക്കിയെന്ന് അവകാശപ്പെടുന്നു.പ്രകൃതിയിലെ ചൂടിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തണുപ്പും തണുപ്പിൽ നിന്നു രക്ഷപ്പെട്ടുന്നതിന് വേണ്ടി ചൂടുംഅവൻ കി ത്രിമമായി ഉണ്ടാക്കി. അണകെട്ടി വെള്ളം തടഞ്ഞു നിർത്തുകയും അപ്പാർട്മെൻറുകൾ ഉയർത്തി പ്രകൃതിയ്ക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്തു. വനംവെട്ടിനശിപ്പിയ്ക്കുന്നതുമൂലം പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ആഗോള താപനം വർദ്ധിച്ചു.സുനാമി, വെള്ളപ്പൊക്കം, കടൽക്ഷോഭം, മലയിടിച്ചിൽ, കൊടുങ്കാറ്റ്,വരൾച്ച എന്നിവയെല്ലാം ഇപ്പോൾ മനുഷ്യൻ മാറി മാറി അഭിമുഖീകരിയ്ക്കേണ്ടി വരുന്നു.പരിസ്ഥിതിയ്ക്ക് ഹാനികരമായ നിരവധി തരത്തിലുള്ള മലിനീകരണങ്ങൾ മനുഷ്യൻ നിരന്തരം നടത്തി കൊണ്ടിരിയ്ക്കുന്നു. മണ്ണിൻ്റെ ജൈവഘടനയെ തന്നെ മാറ്റുന്ന പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം, എൻ്റോസൾഫാൻ പോലുള്ള കീടനാശിനികളുടെ ഉപയോഗം, വ്യവസായ ശാലകളിലെ വിഷ പുക, വിവിധ തരത്തിലുള്ള മ ലിനീകരണം എന്നിവ തകിടം മറിയ്ക്കുന്നത് നമ്മുടെ പരിസ്ഥിതിയുടെ സന്തുലതാവസ്ഥയാണ്.സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിയ്ക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. സ്വാർത്ഥ ലാഭത്തിനായി ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ ഓർക്കുക നാം നമ്മെ തന്നെയാണ് ' തകർത്തു കൊണ്ടിരിക്കുന്നത്.'പേടിയില്ലാത്ത ആശങ്കകളില്ലാത്ത ഒരു പരിസ്ഥിതി ഉണ്ടാക്കിയെടുക്കേണ്ടത് ന മ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ തെറ്റുകൾ കൊണ്ട് ഇനിയൊരു പരിസ്ഥിതി ദുരന്തം വരാതിരിയ്ക്കട്ടെ'.

ഹിബ ഫാത്തിമ്മ
6 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം