"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
}} | }} | ||
{{Verified|name=Sheelukumards| തരം= കഥ }} | {{Verified|name=Sheelukumards| തരം= കഥ }} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]] |
15:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക് ഡൗൺ
സമയം രാവിലെ 6 മണി ആവുന്നു. കിടക്കപ്പായയിൽ നിന്ന് എണീക്കുമ്പോൾ മീനു നിത്യവും ചെയ്യാറുള്ള ഈശ്വരനാമം ജപിച്ചു. പായ ചുരുട്ടി കട്ടിലിനടിയിലേക്ക് വച്ചു. അടുക്കളയിൽ നിന്ന് പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കാം. മുറ്റത്തേക്കിറങ്ങുമ്പോൾ അച്ഛൻ ബീഡിയും വലിച്ച് പത്രം വായിച്ച് ഇരുപ്പുണ്ട്. മുഖമുയർത്തി കണ്ണടയിലൂടെ എന്നെ ഉളിഞ്ഞു നോക്കി. വീണ്ടും പത്രത്തിലേക്ക് ഊളിയിട്ടു. തൊടിയിലിറങ്ങി കിണറ്റിൻ കരയിൽ ചെന്ന് ഉമിക്കരി എടുത്ത് പല്ലു തേയ്ച്ചു. മുഖം കഴുകി. വീട്ടിലെ കിട്ടു പ്പൂച്ച കാലുകളിൽ മുഖമുരസി അടുത്ത് നിൽപ്പുണ്ട്. ഇനി എന്ത്?. ജനലിനിടയിലൂടെ മേശപ്പുറത്തിരിയ്ക്കുന്ന എന്റെ ബാഗ് കണ്ടു. ഇനി എന്നാണ്? കിട്ടു പ്പൂച്ചയോട് ഞാൻ ചോദ്യമെറിഞ്ഞു. ങ്യാവൂ! അത്രമാത്രം. ഇടവഴി പോകുന്നിടത്തേയ്ക്ക് നടന്നു. വിജനമാണ്. അവധിയാണ് കൂട്ടുകാരോടൊത്ത് കളിയ്ക്കാൻ അവൾക്ക് ആഗ്രഹം തോന്നി. ബെന്നിയും , രാജുവും, നീനയുമൊയ്ക്കെ എന്ത് ചെയ്യുകയാവും. എത്ര ദിവസമായി അവരോടൊത്ത് തമാശകൾ പറഞ്ഞിട്ട് . മീനു തിരികെ നടന്നു. ഉമ്മറത്ത് പത്രം വായിച്ച് തീർന്നിട്ടില്ല അച്ഛൻ. തലേ ദിവസം മീനു വരച്ച കൊറോണ വൈറസിന്റെ ചിത്രം തറയിൽ കിടക്കുന്നു. മീനു അത് കയ്യിലെടുത്തു. ഇത്രയ്ക്കും ആരാധിയ്ക്കാൻ ഇവ നാരാ ? ചിത്രം അവൾ ചുരുട്ടിക്കൂട്ടി. വാഷ് ബേസിനിൽ ചെന്ന് സോപ്പുപയോഗിച്ച് മുഖവും കൈകളും നന്നായി കഴുകി. അടുക്കളയിൽ ചെന്ന് ദോശയും സാമ്പാറും കഴിച്ചു. ആരും കാണാതെ വീട്ടിൽ നിന്നും പിന്നിലൂടെ മൈതാനത്തിറങ്ങി. ആരുമില്ല. കൂട്ടുകാരെ ആരെയും കാണാനുമില്ല. നശിച്ച ഒരു കൊറോണ അവൾ പിറുപിറുത്തു. മീനു തിരികെ നടന്ന് വീട്ടിലെത്തി. കസേരയിൽ പത്രം കിടക്കുന്നു. അതെടുത്ത് മറിച്ചു നോക്കി. "കൊറോണ" ലോകത്ത് 17 ലക്ഷത്തോളം രോഗികൾ .... മരണം പതിനായിരങ്ങൾ കടന്നു. ഒന്നേ കണ്ണോടിച്ചുള്ളൂ. പത്രം അവിടെയിട്ട് മുറിയിലേയ്ക്കോടി. ബാഗ് തുറന്ന് പേപ്പർ എടുത്തു. പെൻസിലും സ്കെച്ചും ഉപയോഗിച്ച് മനോഹരമായ ഒരു പോസ്റ്റർ തയ്യാറാക്കി. കൊറോണയെ തുരത്തൂ ...... വീട്ടിലിരിയ്ക്കൂ ..... സാമൂഹ്യ അകലം പാലിയ്ക്കൂ. ഇതല്ലാതെ മറ്റ് മാർഗമില്ല. മീനു കണ്ണു തുടച്ചു. എല്ലാം ശരിയാവും. ജൂണിൽ സ്കൂൾ തുറക്കുമ്പോൾ എന്തൊക്കെ അനുഭവങ്ങളാവും ഓരോരുത്തർക്കും പറയാനുണ്ടാവുക. നാട്ടിൽ കോവിഡിനെ തുരത്താൻ ജീവൻ പണയം വച്ച് സേവനം ചെയ്യുന്ന ഓരോരുത്തരെയും അവൾ നന്ദിയോടെ ഓർത്തു. ശരിയ്ക്കും അവർ തന്നെയല്ലേ ദൈവങ്ങൾ .......?
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ