"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ പ്രണയതാഴ്വരയിലെദേവദാരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       ഹൈമവതി വിലാസം യു പി സ്കൂൾ
| സ്കൂൾ=       എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
| സ്കൂൾ കോഡ്= 42254
| സ്കൂൾ കോഡ്= 42254
| ഉപജില്ല=      വർക്കല
| ഉപജില്ല=      വർക്കല
വരി 23: വരി 23:
| color=      8
| color=      8
}}
}}
{{Verification|name=വിക്കി2019|തരം = ലേഖനം}}

13:47, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രണയതാഴ്വരയിലെദേവദാരു



ഞാൻ  വായിച്ച  പുസ്തകത്തിന്റെ  പേരാണ്  പ്രണയതാഴ്വരയിലെ  ദേവദാരു  ഈ  പുസ്തകം  എഴുതിയത്  ഡോ. ജോർജ്  ഓണക്കൂർ  ആണ്.. ഇദ്ദേഹത്തെ  കുറിച്ച്  രണ്ടു  വാക്ക് . 1941 മൂവാറ്റുപുഴയിൽ ജനനം .. നോവലിസ് , ചെറുകഥാകൃത്,  സഞ്ചാര സാഹിത്യകാരൻ  എന്നി  നിലകളിൽ പ്രശസ്തൻ.. നോവലുകളും  യാത്രാവിവരണങ്ങളും  കഥാസമാഹാരങ്ങളും  രചിച്ചിട്ടുണ്ട്. കേരള  സാഹിത്യ  അക്കാദമി  അവാർഡ് നോവലിനും  യാത്രാവിവരണത്തിനും  ലഭിച്ചു . ഈ  പുസ്തകത്തെ  ധാരാളം  ഭാഗങ്ങളായി  തിരിച്ചിട്ടുണ്ട്.  ഇതിൽ  എനിക്ക്  ആകർഷകമായി  തോന്നിയത്  ഭൂമിയുടെ  സ്വപ്നം  എന്ന  കഥയാണ്. ഇതിലെ  പ്രധാന  കഥാപാത്രങ്ങൾ  സൈറയും  ഉണ്ണിയുമാണ്... ഇവർ  തമ്മിൽ  കാണാൻ  ഇടയായിട്ടില്ല. പക്ഷെ  ഇരുവരുടെയും ജീവിതരീതികൾ  തമ്മിൽ  സാമ്യമുണ്ട്.... ഭാര്യയെയും  മക്കളെയും  അന്യരായി കാണുന്ന  ഒരു  അച്ഛനെയാണ്  ഇവർക്ക് കിട്ടിയിരിക്കുന്നത്.. അമ്മയുടെ തണൽ കിട്ടി വളർന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ.. സൈറയുടെ  സ്വപ്നം ഇന്ത്യ യാഥാർത്ഥമാക്കുന്ന  സന്തോഷത്തിലാണ് അവൾ... സൈറയുടെ  സ്വപ്നത്തെ കുറിച്ച്  പറഞ്ഞാണ് ഈ കഥ തുടങ്ങുന്നത്.. ഇത്ര  മാത്രമാണ് ഇവളെ കുറിച്ച് ഇതിൽ പറയുന്നത്.. ഒരു കൊച്ചു  ഗ്രാമത്തിൽ  ജീവിക്കുന്നവനാണ് ഉണ്ണി.. അവന്റെ  അമ്മക്ക് അവനെ ഇന്ത്യ അറിയുന്ന വലിയ  ഒരു  മനുഷ്യൻ  ആക്കാനായിരുന്നു  ആഗ്രഹം... അടുത്തുള്ള  സർക്കാർ  സ്കൂളിൽ  ആയിരുന്നു ഉണ്ണി  പഠിച്ചിരുന്നത്.. അവന്റെ  വിദ്യാഭ്യാസത്തെ  എല്ലാവരും അഭിനന്ദിക്കുമായിരുന്നു.. ഉണ്ണി  താമസിക്കുന്ന  ഗ്രാമം പ്രകൃതി  രമണീയമായ  സ്ഥലമായിരുന്നു .. ഈ  പ്രകൃതിയെ  കുറിച്ചാണ് ഇതിൽ പറയുന്നത്.. ഉണ്ണി  പഠിച്ചു  വലിയ  ഉദ്യോഗം  നേടി.. അവൻ  ആ  ഗ്രാമം  വിട്ട്  പോകുകയാണ്.. പ്രകൃതി  രമണീയമായ  ആ  സ്ഥലം  വിട്ട്  പോകാൻ  അവനു  താല്പര്യമില്ല.. മകൻ  പോകുന്ന  വേദനയുണ്ടെങ്കിലും  അമ്മ അത് പുറമെ കാണിക്കാതെ അവനെ വലിയ മനുഷ്യനാക്കാനുള്ള  ആഗ്രഹം മൂലം  മുംബൈയിലേക്ക്   അയക്കുകയാണ്.. അച്ഛനില്ലാതെ  മകനെ വളർത്തിയ  ഒരു അമ്മയുടെ കഥയാണിത്.. ധനസമ്പാദനമോ  സ്വകാര്യമായ  ഉയർച്ചയോ  അല്ല. രാഷ്ട്രത്തിനു  വേണ്ടി  എന്ത് നല്കാനാകുമെന്ന  ചിന്ത മാത്രമേ ഉണ്ടാകാവു


ഭദ്ര എ സുഭാഷ്
7 A എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം