"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = അതിജീവനം | color= 2 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 1
| color= 1
}}
}}
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
{{Verification|name=Latheefkp | തരം= ലേഖനം }}
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

12:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

 
നോക്ക്യേ ഇത് ലോകാവസാനാന്നാ തോന്നണ് ട്ടോ.... ഇതിപ്പൊ ലോകം മൊത്തം പടർന്ന് പിടിച്ചില്ലേ ! എത്ര പേരാ ഇതിൻ്റെ കൈയ്യിലമർന്നത്?
അല്ല ആരാണപ്പാത്? കൊറോണ വയറസ്സോ!!! അതെന്താ? പറഞ്ഞ പോലെ എന്താ ഈ കൊറോണ ?

2019 ഡിസംബർ തുടക്കത്തില് ചൈനയിലെ വുഹാനിലാണ് ഈ 'മഹാൻ' ആദ്യമായി തല പൊക്കിയത് .രൂപം കാണുമ്പൊ ചിരി വരുമെങ്കിലും, അത്ര ചില്ലറക്കാരനല്ല മൂപ്പര്.ആയിര്ന്നെങ്കി ചൈനേല് മാത്രം 5000 ത്തോളം ആള്കളെ കൊന്നൊടുക്കില്ലായിരുന്നു
പിന്നവടന്നങ്ങട് തൊടങ്ങീതാ... സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക, അങ്ങനെ എല്ലാ രാജ്യങ്ങളെയും കൈ പിടിയിലാക്കി.ആദ്യമൊന്ന് വിറച്ചെങ്കിലും നമ്മള് ണ്ടോ വിട്ട് കൊട്ക്ക്ണു ഒരുമിച്ച് വിചാരിച്ചാ നടക്കാത്തതൊന്നും
ഇവടല്ല്യാ
മണ്ണിലെ മാലാഖമാരായ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം മാസ്ക് ധരിക്കുക, അടുത്തിടപഴകാതിരിക്കുക, സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കുക, അങ്ങനെ കൊച്ചു, കൊച്ചു കാര്യങ്ങളിലൂടെ നമ്മൾ അതിജീവനം തുടങ്ങി. ഫെബ്രുവരി അവസാനായപ്പോഴേക്കും കേരളത്തിലും ,ഇന്ത്യയിലുമെത്തി അവൻ .
ഹും, ഇത് ഇന്ത്യയാണ് മോനൂസേ സ്ഥലം മാറിപ്പോയി ഭരണാധികാരികളുടേയും ,ആരോഗ്യ പ്രവർത്തകരുടേയും, ഓരോ ഇന്ത്യൻ പൗരൻ്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഞങ്ങളീ ചങ്ങല പൊട്ടിച്ചെറിയുക തന്നെ ചെയ്യും⛓️
ഒരു മനുഷ്യൻ്റെയും വയറെരിയാതെ ഒറ്റയടുപ്പിൽ നിന്ന് വിശപ്പടക്കും ഞങ്ങൾ "
അയൽക്കാരൻ്റെ സുഖം സംരക്ഷിക്കാനായി ഒരു മനസ്സോടെ ഒറ്റയ്ക്കിരിക്കും ഞങ്ങൾ "
"നിൻ്റെ വായിലകപ്പെട്ട ഞങ്ങളിലോരോരുത്തരേയും കരകയറ്റാൻ തീവണ്ടിയിൽ വരെ നിൻ്റെ 'കല്ലറ' പണിയും ഞങ്ങൾ...."❗
സോപ്പിട്ട് കൈ കഴ്ക്യാ
വഴ്ക്കി പോണ നീയല്ല, നിൻ്റാര് വന്നാലും ഞങ്ങൾ ... അതിജീവിക്കുക തന്നെ ചെയ്യും

ആദിത്യ.എസ്
9 E പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം