"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നിറം മങ്ങിയ നഗരക്കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
}}
}}
{{Verified|name=Sai K shanmugam|തരം=കഥ}}
{{Verified|name=Sai K shanmugam|തരം=കഥ}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]]

12:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിറം മങ്ങിയ നഗരക്കാഴ്ചകൾ 

വളരെ     വിശാലമായ     തെങ്ങിൻ     തോപ്പുകളും    മലകളും     വയലുകളും    ഉള്ള    ഒരു    സുന്ദര  ഗ്രാമമാണ്    വിഷ്ണുപുരം     അവിടെ    ഒരു   സാധാരണ  കർഷക   കുടുംബത്തിലെ    അംഗമാണ്     ഹരിക്കുട്ടൻ   അച്ഛനും    അമ്മയും    അനുജത്തിയും   മുത്തശ്ശനും     മുത്തശ്ശിയും    ഉള്ള  ഒരു   സന്തുഷ്ട   കുടുംബമാണ്    അവരുടേത്.   ആ    ഗ്രാമത്തിലുള്ളവരെല്ലാം    കർഷകരാണ്.     കൃഷി    ചെയ്യുന്ന   പച്ചക്കറികൾ    ഗ്രാമത്തിലെ   ചന്തയിൽ   കൊണ്ടുപോയി വിറ്റാണ്   അവർ   ജീവിക്കുന്നത്    പുസ്തകങ്ങളിലൂടെയും   ടീവിയിലൂടെയും    അവൻ    നഗരങ്ങളെക്കുറിച്ച്    അറിഞ്ഞു.    നിരനിരയായി    നിൽക്കുന്ന   ബഹുനില    കെട്ടിടങ്ങളും  ചീറിപ്പായുന്ന പലനിറത്തിലും   വലിപ്പത്തിലുമുള്ള   വാഹനങ്ങളും.     ഇതെല്ലാം    ഒന്ന്  കാണണമെന്ന്   അവന്      അതിയായ     ആഗ്രഹം  ഉണ്ടായി.     ഹരിക്കുട്ടൻ   അച്ഛനോട്   ആവശ്യം  പറഞ്ഞു. 

 

അച്ഛൻ     ഹരിക്കുട്ടനോട്‌   പറഞ്ഞു, മോൻ     വിചാരിക്കുന്നതുപോലെയല്ല    നഗരം.പോകുന്നത്    വളരെ   ബുദ്ധിമുട്ടുള്ള   കാര്യമാണ്. എന്നാലും   ഹരിക്കുട്ടന്    നഗരത്തിൽ    പോകണമെന്നുള്ള    ആഗ്രഹം  മാറിയില്ല.  ഒരുദിവസം   അച്ഛൻ    പോകുന്നതറിഞ്ഞു  അവൻ വാശി   പിടിച്ചു.    അങ്ങനെ    അച്ഛനോടൊപ്പം    അവൻ   നഗരത്തിലേക്കു  യാത്രയായി   . വളരെ    സന്തോഷത്തോടെയും  ആകാംഷയോടെയുമാണ്   യാത്ര    തിരിച്ചത്.   തീവണ്ടിയിലെ    യാത്ര    അവന്   ഉണർവ്  നൽകി  നല്ല     രസമുള്ള    യാത്ര. തീവണ്ടിയിറങ്ങി   അവിടത്തെ   ഹോട്ടലിൽ നിന്ന്   ആഹാരം കഴിച്ചു. അമ്മയും    മുത്തശ്ശിയും    ഉണ്ടാക്കുന്ന    അത്ര രുചിയില്ല. ഹോട്ടലിൽ നിന്നും   ഇറങ്ങി റോഡിലൂടെ    മുന്നോട്ട്   നടന്നു. സഹിക്കാനാവാത്ത    ദുർഗന്ധം     അനുഭവപ്പെട്ടു   കഴിച്ച    ആഹാരം  ച്ഛർദി ക്കുമോ എന്ന്    അവന്    തോന്നി. കാരണം     ഗ്രാമത്തിൽ    ഇങ്ങനെയുള്ള    ദുർഗന്ധമില്ല.

അവൻ   അച്ഛനോട്    തിരക്കി    എന്താ    അച്ഛാ ഇവിടെ വല്ലാത്ത     ദുർഗന്ധം.    അച്ഛൻ പറഞ്ഞു    ഇതാണ്  മോനെ  നഗരം  ബഹുനില    കെട്ടിടങ്ങളിൽ   നിന്നുള്ള     പലതരത്തിലുള്ള    മലിനജലം,  ഹോട്ടലിലെയും,   ആശുപത്രികളിലെയും    എല്ലാ മലിനജലവും    ഒഴുക്കി വിടുന്നത്    ഈ    കാണുന്ന   ഓട    വഴിയാണ്.    അതാണ്   ദുർഗന്ധമുണ്ടാക്കുന്നത്. 

  കുറച്ചുകൂടി    മുമ്പോട്ട്   അവർ    പോയപ്പോൾ    ഹരിക്കുട്ടന്റെ    ശ്രദ്ധയിൽപെട്ടത്  മറ്റൊന്നായിരുന്നു.     മലയുടെ പൊക്കത്തിൽ    കൂമ്പാരം   കൂടിക്കിടക്കുന്ന  പ്ലാസ്റ്റിക്കുകളും   കുപ്പികളും    ആഹാരസാധനങ്ങളുടെ     അവശിഷ്ടങ്ങളും     അതിൽ   നിന്നും     പുറത്തുവരുന്ന   ദുർഗന്ധവും  അവന്   സഹിയ്ക്കാൻ    കഴിഞ്ഞില്ല.   കൂടാതെ     ഈച്ചയും    കൊതുകുകളും     അതിൽ നിന്നും    പറക്കുന്നു.  കാക്കകൾ    ആഹാരസാധനങ്ങൾ     കൊത്തിവലിക്കുന്നു   തെരുവുനായ്ക്കൾ     കവറുകളും     പൊതികളും    കടിച്ചുമുറിക്കുന്നു. ഇതുകണ്ട്    ഹരിക്കുട്ടന്    വിഷമം    തോന്നി    അവൻ അറിഞ്ഞ    നഗരമല്ല    ഇത്.   എന്റെ     ഗ്രാമത്തിൽ     ഇതൊന്നുമില്ല   

   

ഈ    ശുചിത്വമില്ലായ്‌മകൊണ്ടാണ്    നഗരത്തിൽ ഉള്ളവർക്ക്    പകർച്ചവ്യാധികൾ    പിടിപെടുന്നത്.    എന്തുകൊണ്ടും     എന്റെ    ഗ്രാമം     തന്നെയാണ്    നല്ലത്.   അവൻ     മനസിലോർത്ത്    ചിരിച്ചുകൊണ്ട്     മൂക്കുംപൊത്തി     അച്ഛൻ്റെ    കയ്യുംപിടിച്ചു    തിരികെ     ഗ്രാമത്തിലേക്കു യാത്രയായി.

സത്യ . ആർ . നായർ 
5    ബി  എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ