"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ത്യാഗനൊമ്പരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ത്യാഗനൊമ്പരങ്ങൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ത്യാഗനൊമ്പരങ്ങൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}  
<center> 
<p>''പേടിക്കണ്ട, രോഗം ഉടൻ തന്നെ ഭേദമാകും കേട്ടോ." പതിവുപോലെ കൊറോണാ രോഗികൾക്ക് ആശ്വാസവാക്കുകൾ പകർന്ന് തന്റെ ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കാൻ ബട്ടണമർത്തിയതും ഡോക്ടറുടെ വിളി വന്നതും ഒരുമിച്ചായിരുന്നു</p>
<p>''പേടിക്കണ്ട, രോഗം ഉടൻ തന്നെ ഭേദമാകും കേട്ടോ." പതിവുപോലെ കൊറോണാ രോഗികൾക്ക് ആശ്വാസവാക്കുകൾ പകർന്ന് തന്റെ ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കാൻ ബട്ടണമർത്തിയതും ഡോക്ടറുടെ വിളി വന്നതും ഒരുമിച്ചായിരുന്നു</p>
<p>ലത തിരക്കിട്ട് ഡോക്ടറുടെ റൂമിലേക്ക് നടന്നു ഡോക്ടർ അപ്പോൾ സ്ക്രീനിൽ എന്തോ കാണുകയാണ് ലത വന്നതറിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. "ലത, ഐസൊലേഷൻ വാർഡിൽ പുതിയ പേഷ്യന്റ് വന്നിട്ടുണ്ട് വാർഡ് മൂന്നിന്റെ ഡ്യൂട്ടി ലതയ്ക്കും ഉമയ്ക്കുമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.<br>
<p>ലത തിരക്കിട്ട് ഡോക്ടറുടെ റൂമിലേക്ക് നടന്നു ഡോക്ടർ അപ്പോൾ സ്ക്രീനിൽ എന്തോ കാണുകയാണ് ലത വന്നതറിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. "ലത, ഐസൊലേഷൻ വാർഡിൽ പുതിയ പേഷ്യന്റ് വന്നിട്ടുണ്ട് വാർഡ് മൂന്നിന്റെ ഡ്യൂട്ടി ലതയ്ക്കും ഉമയ്ക്കുമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.<br>
വരി 35: വരി 33:
   
   


</center>


{{BoxBottom1
{{BoxBottom1

12:04, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ത്യാഗനൊമ്പരങ്ങൾ

പേടിക്കണ്ട, രോഗം ഉടൻ തന്നെ ഭേദമാകും കേട്ടോ." പതിവുപോലെ കൊറോണാ രോഗികൾക്ക് ആശ്വാസവാക്കുകൾ പകർന്ന് തന്റെ ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കാൻ ബട്ടണമർത്തിയതും ഡോക്ടറുടെ വിളി വന്നതും ഒരുമിച്ചായിരുന്നു

ലത തിരക്കിട്ട് ഡോക്ടറുടെ റൂമിലേക്ക് നടന്നു ഡോക്ടർ അപ്പോൾ സ്ക്രീനിൽ എന്തോ കാണുകയാണ് ലത വന്നതറിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. "ലത, ഐസൊലേഷൻ വാർഡിൽ പുതിയ പേഷ്യന്റ് വന്നിട്ടുണ്ട് വാർഡ് മൂന്നിന്റെ ഡ്യൂട്ടി ലതയ്ക്കും ഉമയ്ക്കുമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഇനി ഹോസ്പിറ്റലിൽ പ്രത്യേക വാർഡിൽ താമസിക്കാം."
" ശരി, ഞാൻ വീട്ടിലേക്ക് ഫോൺ ചെയ്ത് അറിയിക്കാം"
വേഗം വേണം' ഡോക്ടർ പറഞ്ഞു.
"ഓക്കെ ഡോക്ടർ "ഒരു ചെറു ചിരി സമ്മാനിച്ച് ലത പുറത്തു പോയി' എന്നാൽ ആ ചിരി നിസഹായതയുടേതായിരുന്നു.
ലത വീട്ടിലേക്ക് വിളിച്ചു "ഹലോ, അമ്മേ എനിക്കിവിടെ ഡ്യൂട്ടിയുണ്ട്.
കുറച്ചു ദിവസം അവിടെ നിന്നും മാറി നിൽക്കണം' അമ്മ കൃത്യസമയത്ത് ആഹാരം കഴിക്കണം കേട്ടോ "
"മോളേ, നിനക്ക് അസുഖം വരാതെ നോക്കണേ"
" ശരി അമ്മേ, വയ്ക്കുവാണേ, അവൾ ഫോൺ കട്ടാക്കി ഡ്രസിംഗ് റൂമിൽ പോയി യൂണിഫോമിട്ട് മൂന്നാം വാർഡിലേക്ക് നടന്നു. മനസ്സിൽ ഒരു കുന്നുകയറിയതു പോലെ തോന്നി .വാതിക്കൽ തന്നെ ഉമ കാത്തു നിൽക്കുന്നത് അപ്പോഴാണ് അവൾ കണ്ടത്.
"ഹായ് ലത "ഉമഅഭിവാദ്യം ചെയ്തു.
"ഹായ് ഉമ" ലത തിരികെ അഭിവാദ്യം ചെയ്തു.
" ആദ്യമായിട്ടാണോ ഡ്യൂട്ടിക്ക് ഉമ ചോദിച്ചു "അതേ ഉമ:
" ഞാനുമതേ: ഉമ പറഞ്ഞു
" രോഗിയെ കൊണ്ടുവന്നു." ഉം, വെരി ക്രിട്ടിക്കലാണ്
അതിനേക്കാൾ വേദനിപ്പിക്കുന്നത് രോഗി ഒരു കുട്ടിയാണ് എന്നുള്ളതാണ്
"ദാ മൈ ഗോഡ്, "അവൾ വാതിൽ തുറന്ന് അകത്തേക്ക് പാളി നോക്കി കിടക്കയിൽ ചുരുണ്ട മുടിയുള്ള കുട്ടി ശ്വാസത്തിനു വേണ്ടി കൈകാലിട്ടടിക്കുകയാണ്.
അതിനിടയിലെ ചുമ അവളെ അസ്വസ്ഥയാക്കി ' ആകാഴ്ച കാണാനാകാതെ അവൾ കതകടച്ചു' " പാവം കുട്ടി"
അവർ തന്റെ ഡ്യൂട്ടി ആരംഭിച്ചു.ആ കുട്ടിക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തു. അവളെ ആശ്വസിപ്പിച്ചു;ചിരിപ്പിക്കാൻ ശ്രമിച്ചു. അവളെ തന്റെ മകളെപ്പോലെ ശുശ്രൂഷിച്ചു.
രാപകലില്ലാതെ അവൾക്കു വേണ്ടി ചെലവഴിച്ചു.
അങ്ങനെ കുട്ടിയുടെ രോഗം വളരെ വേഗം ഭേദമാകാൻ തുടങ്ങി ' ഒരു ദിവസം ലതയ്ക്ക് വീട്ടിലേക്ക് പോകാൻ അവസരം ലഭിച്ചു അവൾ വളരെയധികം സന്തോഷിച്ചു' അവൾ തന്റെ വീട്ടിലേക്ക് അതിവേഗം കുതിച്ചു.

വീട്ടിലേക്കുള്ള ഇടവഴിയിൽ അവൾ എത്തി. അവിടെയുള്ള എല്ലാവരും തന്നെ നോക്കി എന്തൊക്കയോ പിറുപിറുക്കുന്നു 'അതിലൊരാൾ പറയുന്നത് അവൾ വ്യക്തമായി കേട്ടു ."ദേ, കൊറോണ ".മാ റിക്കോ അത് കേട്ടപ്പേൾ താൻ ഒറ്റപ്പെടുന്നതു പോലെ അവൾക്ക്തോന്നി അവൾ വീട്ടിലെത്തി കുറച്ചു കഴിഞ്ഞ് തിരിച്ചു പോകാനിറങ്ങി ഒരു പേന വാ ങ്ങാനായി കടയിലേക്ക് കയറി.

"ഹേയ് !അവിടെ നിൽക്കൂ... കടക്കാരൻ അല്പം ഗൗരവത്തോടെയാണ് "എന്താ വേണ്ടതെന്ന് പറഞ്ഞോളൂ" "ഒരു പേന "ലതയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു "കാശ് വേണ്ട പിന്നെ മതി"

അതേയ് ഒരുകൊറോണ രോഗിയെ പരിചരിച്ചതാണോ ഞാൻ ചെയ്ത തെറ്റ്: ഞാൻ ഈ നാടിന് ഒരു സഹായമല്ലേ ചെയ്തത്.?
"ഞങ്ങൾ നേഴ്സുമാർ കുടുബത്തിൽ നിന്നും മാറി നിൽക്കുമ്പോഴുള്ള വേദന നിങ്ങൾക്ക് മനസ്സിലാവില്ല ഞങ്ങളെ എന്തിനാണിങ്ങനെ ഒറ്റപ്പെടുത്തുന്നത് ? എല്ലാ നിയന്ത്രണങ്ങളും പാലിച്ചാണ് ഞങ്ങൾ പുറത്തിറങ്ങുന്നത് ഞങ്ങൾ രാജ്യത്തിനു വേണ്ടി ഞങ്ങളുടെ ജീവി' തമാണ് ഉഴിഞ്ഞുവച്ചത് കൊറോണ യെ മുഖാമുഖം നേരിട്ടാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഞങ്ങളോടിങ്ങനെ ചെയ്യരുത്".
അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
" ക്ഷമിക്കണം എല്ലാം എന്റെ തെറ്റാ " കടക്കാരൻ വ്യസനത്തോടെ പറഞ്ഞു '
"ഇനി എന്നാണാവോ ഈ നാട് നന്നാവുന്നത് "
അവൾ തിരിഞ്ഞ് നടക്കാൻ തുടങ്ങി വെയിൽ ചീളുകൾ അപ്പോഴും ശിഖരങ്ങൾക്കിടയിൽ നിന്ന് പതുക്കെ പതുക്കെ ഭൂമിയിൽ പതിച്ചു കൊണ്ടിരുന്നു.

      .........................................


ഗോപിക ഗോപൻ
8.A എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ