"ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/കൊച്ചുണ്ടാപ്പിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊച്ചുണ്ടാപ്പിയുടെ വികൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കഥ}}

11:32, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊച്ചുണ്ടാപ്പിയുടെ വികൃതി

ഒരിടത്ത് വികൃതിയായ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻറ പേര് കൊച്ചുണ്ടാപ്പി എന്നാണ്.അവൻ അച്ഛനും അമ്മയും പറയുന്നതൊന്നും അനുസരിക്കാറേ ഇല്ല. ഒരു ദിവസം കളിച്ചു വന്ന കൊച്ചുണ്ടാപ്പി, അടുക്കളയിൽ കുറെ ലഡു ഉണ്ടാക്കി വച്ചത് കണ്ടു. കൊച്ചുണ്ടാപ്പി പെട്ടെന്ന് ആ ലഡു എല്ലാം വയറ്റിലാക്കി അവിടുന്ന് സ്ഥലം വിട്ടു.അമ്മ വന്ന് നോക്കിയപ്പോൾ ഉണ്ടാക്കി വെച്ച ഒരൊറ്റ ലഡു പോലും പാത്രത്തിൽ ഇല്ല.ലഡു എല്ലാം ആരോ മോഷ്ടിച്ചു എന്ന് -- സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഒരു കരച്ചിൽ കേൾക്കുന്നത്. “അയ്യോ...... അമ്മേ...വയറുവേദനിക്കുന്നേ....."അമ്മ ഓടിച്ചെന്നു നോക്കിയപ്പോൾ നമ്മുടെ കൊച്ചുണ്ടാപ്പി വയറ് പൊത്തിപ്പിടിച്ചു - കരയുന്നതാണ് കണ്ടത്. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ കൊച്ചുണ്ടാപ്പി - പറഞ്ഞു "അയ്യോ... അമ്മേ..വയറുവേദനിക്കുന്നേ...."എന്ന്.അമ്മ വേഗം തന്നെ അവനെ അടുത്തുള്ള ഡോക്ടറുടെ വീട്ടിലേക്ക് കൊണ്ടു പോയി.ഡോക്ടർ അവനെ പരിശോധിച്ചു. കൈ കഴുകാതെ ഭക്ഷണം കഴിച്ചത് കൊണ്ടാണ് വയറുവേദന വന്നത് എന്ന് മനസ്സിലായി.അന്നു മുതൽ കൊച്ചുണ്ടാപ്പി കൈ കഴുകി വൃത്തിയാക്കാതെ ഒരു ഭക്ഷണവും കഴിക്കാറില്ല. അച്ഛനും അമ്മയും പറയുന്നത് അനുസരിക്കാനും തുടങ്ങി. പ്രിയ കൂട്ടുകാരെ എല്ലാ വരും ഭക്ഷണത്തിനു മുൻപും ശേഷവും കൈ നന്നായി സോപ്പിട്ട് കഴുകാൻ ശ്രദ്ധിക്കുമല്ലൊ.

കെ. പാർവ്വതി
2 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ