"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇത്തിരി കുഞ്ഞന്മാർ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

11:15, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിരി കുഞ്ഞന്മാർ

സാർസിനും എബോള ക്കും ശേഷം ലോകത്തെ മുൾമുനയിൽ എത്തിച്ച വൈറസാണ് കോവിഡ്-19 ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കോവി ഡ്-19എന്ന് ശാസ്ത്ര ലോകം പേരിട്ടിരിക്കുന്ന പുതിയ കൊറോണ വൈറസിൻ്റെ ഉത്ഭവം.2019 ഡിസംബറിൽ ചൈനയിൽ ആരംഭിച്ച കോവിഡ് -19ഇന്ന് 200 ലധികം രാജ്യങ്ങളിൽ പടർന്നു പിടിച്ചു കഴിഞ്ഞു.

         ജലദോഷം മുതൽ സാർസ്,മെർസ് തുടങ്ങിയ മാരകരോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ.ഒരു സ്യൂട്ടോ ണിക്  വൈറസാണ്   കൊറോണ.ബാക്ടീരിയ, വൈറസ് എന്നിവയിലൂടെ മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ പകരുന്ന രോഗങ്ങളാണ് സ്യൂട്ടോണിക് രോഗങ്ങൾ. 1960-കളിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്.2019 ഡിസംബറിൽ കണ്ടെത്തിയ കോവിഡ്-19ഉൾപ്പെടെ ഏഴു തരം കൊറോണ വൈറസുകളെ ഇതുവരെ കണ്ടെത്തി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ശ്രമങ്ങളിലൂടെയും തുള്ളി കളിലൂടെയും ആണ് ഈ വൈറസ് പകരുന്നത്. 
         മരണം കൊണ്ട് മാത്രമല്ല കോവിഡ് ലോകത്തെ കാർന്നു തിന്നുന്നത്. കോവിഡ് മൂലം  അസാധാരണമായ സാമ്പത്തികമാന്ദ്യവും ലോകത്ത് ഉണ്ടായിരിക്കുന്നു.കഴിഞ്ഞ അഞ്ചുവർഷമായി പലകാരണങ്ങളാൽ സാമ്പത്തിക വളർച്ച മുരടിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണ് കൊറോണാ വൈറസിനെ ആഗമനം.ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരാൾ  ചൈനയാണ്. ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇന്ത്യയെ ബാധിക്കും. ഇന്ത്യൻ വിപണികളിലെ ഒട്ടുമിക്ക സാധനത്തിൻ്റെയും  ഉൽപാദകർ ചൈനയാണ്. അതുപോലെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക മരുന്നു കമ്പനികളും  95 ശതമാനം വരെ ഉത്പാദന ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതും ചൈനയിൽ നിന്നാണ്.മരുന്നുക്ഷാമം രൂക്ഷമാകാൻ വൈറസ് വ്യാപനത്തിലൂടെ സാധ്യതയുണ്ട്.ലോക ഡൗൺ ലോക്ഡൗണിനെ തുടർന്നും വൈറസ് വ്യാപനം മൂലവും ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയും നിശ്ചലമാണ്.
       സാധാരണ ജനജീവിതത്തിൽ ഒരു വൈറസ് നടത്തിയ ആക്രമണം ലോകത്തെ ആകമാനം ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. എന്നാൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും കൊറോണ വൈറസ് ഇല്ലാതാക്കാൻ സഹായിക്കുന്നു. കോറോണ വൈറസിനെ നേരിടാൻ വളരെ എളുപ്പം സാധിക്കും . 

1.സാമൂഹിക അകലം പാലിക്കുക സാമൂഹിക അകലം പാലിക്കുക . 2.കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക . 3.രോഗ സാധ്യതയുള്ള കൊണ്ട് മുഖത്ത് മേഖലകളിൽ മാസ്ക് ധരിച്ച് മാത്രം ഇറങ്ങുക. 4.കൈ കൊണ്ട് മുഖത്ത് തൊടാതെ ഇരിക്കുക.

     മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ചാൽ കോവിഡ്  നിയന്ത്രണവിധേയമാ യിരിക്കും.
           ലോകരാഷ്ട്രങ്ങളെ മുഴുവൻ പിടിച്ചുലച്ച കോവിഡ് ചില തിരിച്ചറിവുകളിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നു.ലോകം വർഷങ്ങളായി സംസാരിക്കുന്ന കാര്യമാണ് കാലാവസ്ഥാമാറ്റം.ആധുനിക സമൂഹത്തിന് ഏറ്റവും വലിയ പ്രശ്നവും കാലാവസ്ഥാമാറ്റമാ യിരുന്നു. എന്നാൽ കൊറോണ  മനുഷ്യനെ അടച്ചിടലിലേക്ക് നയിച്ചപ്പോൾ കുറഞ്ഞത് കാലാവസ്ഥ മാറ്റത്തിനു കാരണമായ കാർബൺ ബഹിർഗമനത്തിൻ്റെ അളവ് ആയിരുന്നു.നിരത്തുകൾ ഒഴിഞ്ഞപ്പോൾ കറുത്ത ആകാശം തെളിഞ്ഞു. മലിനീകരണം നിയന്ത്രണവിധേയമായി. ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ലളിതമായി പല ചടങ്ങുകളും ചെയ്യാമെന്ന് മനുഷ്യൻ പഠിച്ചതും കൊറോണാ കാലത്താണ്. 
                      ലോകചരിത്രത്തെ കോവിഡിനു  മുൻപും   കോവിഡിനു  ശേഷവും എന്ന് രണ്ടായി തിരിക്കാൻ മാത്രം വളർന്ന മഹാമാരി യാണ് കോവിഡ്-19.ലോകത്തെ എല്ലാ രാജ്യങ്ങളിലും ഒരേ സമയം പടർന്നു പിടിച്ച മറ്റൊരു മഹാമാരി ഉണ്ടായിട്ടില്ല. ഇത്തിരികുഞ്ഞൻ മാരും നമ്മെ ഒത്തിരി കാര്യം പഠിപ്പിക്കുന്നുണ്ട് എന്ന് ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ചു. ലോകത്തെ മുഴുവൻ മനുഷ്യരുടെയും ജാഗ്രത മാത്രം മതി കൊറോണയെ നേരിടാൻ. ആകുലത  ആവശ്യമില്ല.      
Anamika N V
10A സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം