"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

11:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം      

മാനവരാശിയുടെ തുടക്കംമുതല് മനുഷ്യന്റെ പിന്നാലെ ഒരു ആയുധംപോലെ ഓടിക്കൊണ്ടിരിക്കുന്ന ഒന്നാണ് രോഗം. അത് ഏത് നിമിഷവും മനുഷ്യനെ മരണംവരെ കൊണ്ടത്തിച്ചേക്കാം. അതിനെ എല്ലാംതന്നെ ശാസ്ത്രം തോല്പ്പിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും ശാസ്ത്രത്തിന്റെ കഴിവുകൾ കൊണ്ട് മാത്രം ആയില്ല ചില രോഗങ്ങളുടെ അന്ത്യം. അവിടെ മനുഷ്യന്റെ രോഗപ്രതിരോധശേഷിയും ആവശ്യമായിരിക്കുന്നു.

ഏതൊരു വ്യക്തിയുടെയും മനസ്സിൽ താൻ നാളുകളായി ആർജിച്ചെടത്ത ഒരു ഊർജമുണ്ട്. ആ ഊർജം അവൻ ആയിരിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ ഭാഗീകമായെങ്കിലും പ്രതിരോധിക്കുവാൻ സഹായിക്കും. അതുപോലെതന്നെയാണ് രോഗപ്രതിരോനശേഷിയും.ഏത് രോഗം പിടിപെട്ടാലും അതിനെ അകറ്റുവാൻ ആവശ്യമായ പ്രതിരോധശേഷി കുറച്ചെങ്കിലും ഓരോ വ്യക്തിയിലും ഉണ്ടാവും. ലോകത്ത് ജീവിനള്ള എല്ലാ ഇടങ്ങളിലും മനുഷ്യനെ ബുദ്ധിമുട്ടിക്കുവാൻ വൈറസ് അതിന്റെ സർവ്വശക്തിയും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ആ നിരയിൽ ഒരു കൊച്ചുസ്ഥലത്തുവച്ച് പ്രതിരോധിച്ച നിപ മുതൽ ലോകത്തെ ആകെ ഭീതിയിലാക്കി , നമ്മെ വീടിനുള്ളിൽ അടച്ചുപൂട്ടിയ, ലോകം മഹാമാരിയായി പ്രഖ്യാപിച്ച കൊറോണയെന്ന കോവിഡ്19 വരെ. അതിന്റെ ഇടയിൽ സിക, സാഴ്സ് തുടങ്ങിയ വൈറസുകളും. ഇവയെ എല്ലാംതന്നെ ലോകം പ്രതിരോധശകതികൊണ്ട് ഒരു പരിധിവരെ നിയന്ത്രിച്ചു.

രോഗം മനുഷ്യനെ കൊല്ലാം. എന്നാൽ ആ മരണത്തിന് പേരിടുന്നത് വിരളമാണ്. ലോകത്തെ മുഴുവൻ നടുക്കി കരിംമരണം വിതച്ച പ്ലേഗ് എന്ന രോഗം, ആയിരക്കണക്കിന് ജനങ്ങൾ ഈ രോഗത്തിന് മുമ്പിൽ കീഴടങ്ങി. എന്നിട്ടും ലോകജനത പ്രതിരോധശക്തികൊണ്ട് അതിനെ ഇല്ലായമ ചെയ്തു. പ്ലേഗിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി, കോളറ തുടങ്ങി നാം അറിയാത്ത എത്രയോ.........

ലോക രാഷ്ട്രങ്ങൾക്കുമുമ്പിൽ രോഗത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ അഭിമാനമായി മാറിക്കഴിഞ്ഞിരിക്കയാണ് കേരളം. മലയാളികൾ ഇന്ന് എന്തിനെയും പ്രതിരോധക്കുവാൻ സജ്ജമാണ്. എങ്കിലും ഇടയിൽ എവിടെയൊക്കയോ ഫാസ്റ്റ് ഫുഡ്ഡിന്റെയും ജംഗ്ഫുഡ്ഡിന്റെയുമൊക്കെ സാന്നിധ്യം മലയാളികളായ നമ്മെ രോഗപ്രതിരോധ ശേഷി ആർജിക്കുന്നതിൽനിന്നുംപിന്നിലേക്ക് വലിക്കുന്നില്ലേ? മാറിവരുന്ന കാലാവസ്ഥ മനുഷ്യനെ മുഷിപ്പിക്കുന്നില്ലേ?പാരിസ്ഥിതീക പ്രശ്നങ്ങളിലൂടെ കേരളം കടന്നുപോുന്നു. ഇവയെ എല്ലാം അടിയറവ് പറയിപ്പിക്കുവാൻ മലയാളികൾ സജ്ജമാകണം. കൂടുതൽ രോഗപ്രതിരോധശേഷി നമ്മിൽ നിറക്കണം. അങ്ങനെ മലയാളനാട് ജയിക്കുമ്പോൾ ലോകം മുഴുവനും എത് രോഗം വന്നാലും അതിനെ പ്രതിരോധിക്കുവാൻ സജ്ജമാകും..

ഫെബ ബെന്നി
9 B സെൻ തോമസ് ഹയർസെക്കന്ററി സ്ക്കൂൾ,കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം