"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

10:59, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കോവിഡ്-19 എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെടുകയും ചെയ്ത ഒരു വൈറസാണ് കൊറോണ. മുഖ്യമായി ശ്വാസനാളികളെയാണ് ഈ വൈറസ് ബാധിക്കുന്നത്, ജലദോഷം,ന്യുമോണിയ എന്നിവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. വൈറസ് ബാധ രൂക്ഷമായാൽ മരണം വരെ സംഭവിക്കാം. ഗോളാകൃതിയിലുളള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ ശരീരത്തിൽ നിന്നും സൂര്യരശ്മി പോലെ തോന്നിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മൂനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ് ഇവരുമായി സഹവസിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ഈ വൈറസിനെ പ്രതിരോധിക്കാനായി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവുമാദ്യം മറ്റുളളവരുമായുളള സമ്പർക്കം കുറയ്ക്കണം. വീട്ടിൽ വരുന്ന സന്ദർശകരെയും ഒഴിവാക്കേണ്ടതുണ്ട്. കൈയും കാലും മുഖവും എപ്പോഴും നാം വൃത്തിയായി സൂക്ഷിക്കണം. അതോടൊപ്പം അണുവിമുക്തമായ തൂവാലയോ തുണിയോ എപ്പോഴും കൈയിൽ കരുതണം. പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതും അത്യാവശ്യമാണ്. ഇങ്ങനെയുളള ചില മാർഗങ്ങൾ നാം സ്വീകരിക്കുകയാണെങ്കിൽ തീർച്ചയായും ഈ വൈറസിനെ നമുക്ക് തുരത്താനാകും.

സാന്ദ്ര സുനിൽ.എസ്
3 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം