"തിലാന്നൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവത്തിന് ശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അതിജീവത്തിന് ശേഷം | അതിജീവത്തിന് ശേഷം]] {{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കഥ}}

10:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവത്തിന് ശേഷം

രാജുവും മാളുവും ഒരു ക്ലാസിലാണ് പഠിക്കുന്നത്.കോവിഡ് രോഗത്തെ തുടർന്ന് വീട്ടിൽ കഴി‍ഞ്ഞതിന് ശേഷം കുറേ ദിവസങ്ങൾക്ക് ശേഷമാണ് അവർ കാണുന്നത്. രാജു മാളുവിനെ കണ്ട സന്തോഷത്തിൽ : രാജു: മാളൂ...എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? മാളുവും രാജുവിനെ കണ്ട് സന്തോഷിച്ചു. മാളു: എനിക്ക് കുഴപ്പമില്ല,നിനക്കോ? രാജു:എനിക്കും സുഖം തന്നെ.അന്ന് സ്കൂൾ അടക്കുമ്പോൾ നമ്മൾ ഇത്രയും ദിവസം വീട്ടിൽ കഴിയേണ്ടി വരുമെന്ന് കരുതിയില്ല.. അല്ലേ? മാളു:അതെ രാജു ...ഞാനും കരുതിയിരുന്നില്ല. രാജു:മാളു...നീ പുറത്തൊന്നും ഇറങ്ങാറില്ലല്ലോ...ഇറങ്ങേണ്ട കേട്ടോ..വീട്ടിൽ പോയാലും കൈയ്യും കാലുമൊക്കെ കഴുകി വൃത്തിയാക്കിയിട്ടേ കയറാവൂ കേട്ടോ...ഞാൻ ഇപ്പോൾ രണ്ടു നേരം കുളിക്കും .ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും സോപ്പിട്ടു കൈ കഴുകും. മാളു: ഓ... നീ നല്ല കുട്ടി ആയോടാ...സ്കൂളിൽ വരുമ്പോൾ നിനക്ക് കുളിക്കാൻ മടിയായിരുന്നില്ലേ...? രാജു: അതൊക്കെ പണ്ടല്ലേ...ഇനി കുളിക്കാതിരിക്കാൻ പറ്റില്ല,അല്ലേൽ കൊറോണ വരും.അതോണ്ട് ഞാൻ പുറത്തൊന്നും കുളിക്കാൻ പോകാറില്ല. മാളു: ആണോടാ...ഞാൻ അമ്മയുടെ മൊബൈലിൽ പുതിയ ഗെയിം കേറ്റിയിട്ടുണ്ട്, വേഗം പോയിട്ട് കളിക്കണം. ഇതുകേട്ട്--- രാജു: മാളു... മൊബൈലൊക്കെ നോക്കി വെറുതേ കണ്ണ് കളയണ്ട. ഞാൻ കുറേ ചിത്രങ്ങൾ വരച്ച് ഒരു ആൽബം തന്നെ ഉണ്ടാക്കിയിട്ടു‍ണ്ട്. മാളു:ഡാ... നീ പറയുന്നത് സത്യമാണോ? എന്നാൽ ഇന്നു മുതൽ ഞാനും നിന്നെ പോലെ നല്ല കുട്ടിയാകും. ഈ ശീലം നമുക്ക് പിന്തുടരണം.എന്നാൽ ജീവിതത്തിൽ നമ്മളെ ഒന്നിനും തോൽപ്പിക്കാൻ പറ്റില്ല.‍

രുദ്രാക്ഷ്.വി
4 എ തിലാന്നൂർ.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ