"വേക്കളം യു.പി.എസ്/അക്ഷരവൃക്ഷം/നന്ദുവിന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്ദുവിൻ്റെ ഗ്രാമം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വേക്കളം യു.പി.എസ്/അക്ഷരവൃക്ഷം/നന്ദുവിൻ്റെ ഗ്രാമം എന്ന താൾ [[വേക്കളം യു.പി.എസ്/അക്ഷരവൃക്ഷം/നന്...) |
(വ്യത്യാസം ഇല്ല)
|
22:15, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നന്ദുവിൻ്റെ ഗ്രാമം
തത്തമ്മേ..... തത്തമ്മേ ഒന്നിങ്ങു വന്നേ...... നന്ദൂട്ടർ ഉറക്കെ വിളിച്ചു. അവൻ്റെ ശബ്ദത്തിൽ ആഹ്ലാദം അലതല്ലി. പാടത്തിനക്കരെ കുന്നിൻ്റെ ചെരിവിലാണ് തത്തമ്മയുടെ വീട്.നന്ദുവിൻ്റെ കയ്യിൽ ഒരു കടലാസ് ഉണ്ട്. ഇടയ്ക്ക് അവൻ അതിലേക്ക് നോക്കും.പിന്നെ തൻ്റെ കളിക്കൂട്ടുകാരി തത്തവരുന്നുണ്ടോ എന്നും. അവന് സന്തോഷം അടക്കാൻ കഴിയുന്നില്ല. കാരണം ചിത്രരചനയിൽ അവന് സ്കൂളിൽ ഒന്നാം സ്ഥാനമാണ് കിട്ടിയത്. അവൻ പിന്നെയും ഒച്ചത്തിൽ നീട്ടി വിളിച്ചു. തത്തക്കുട്ടീ...... ദാ വരുന്നു ...... കുന്നിൽ ചെരിവിൽ നിന്നും........തത്ത പാറി വന്ന് നന്ദുവിൻ്റെ അരികിലെത്തി. എന്താ വരാൻ വൈകിയത്? നന്ദു ചോദിച്ചു. അമ്മയ്ക്കൊപ്പം മാമ്പഴം പെറുക്കാൻ പോയതാ...... തത്ത പറഞ്ഞു. ദാ നോക്കിയേ നന്ദൂട്ടൻ കടലാസ് നിവർത്തി കാണിച്ചു. തത്തയുടെ കണ്ണുകൾ വിടർന്നു.ഇതാരാ വരച്ചത്.? ഇത് നമ്മുടെ നാടല്ലേ....... അവർ കണ്ണോടിച്ചു. ഓടിട്ട വീട് അതിനരികിൽ ഒഴുക്കി നീങ്ങുന്ന കൈത്തോട്, തോടിന് വശങ്ങളിലായി മരവേലി, പരന്നു കിടക്കുന്ന പച്ചപ്പാടം, ആ പച്ചപ്പിൽ പാറിപ്പറക്കുന്ന പൂമ്പാറ്റകളും തുമ്പികളും .പാടവരമ്പിലൂടെ ഓടിക്കളിക്കുന്ന കുട്ടികൾ, അരികിലായി പണിയെടുക്കുന്ന കുറച്ചു മനുഷ്യർ, അൽപം അകലെ മൊട്ടക്കുന്നുകൾ അതിൻ്റെ താഴെയായി നിരവധി വീടുകൾ ...... അവൾ പറഞ്ഞു. നന്ദൂട്ടാ ഇതെത്ര നല്ല ചിത്രമാണ്. ഞാൻ സൂക്ഷിച്ചു വച്ചോളാം. നന്ദൂട്ടൻ പറഞ്ഞു. നമ്മൾ കാണുന്ന ഈ കാഴ്ചകളൊക്കെയും എനിക്ക് ഒരു പാട് ഇഷ്ടമാണ്.അതാണ് ഞാനീ ചിത്രം വരച്ചത്. പിന്നെ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ ടീച്ചർ പറഞ്ഞു. നമ്മൾ സ്വർഗം പോലൊരു നാട്ടിലാണ് ജീവിക്കുന്നത്. ഇതു പോലെ എത്രയെത്ര കാഴ്ചകളാണ് നമുക്ക് സ്വന്തമായി ഉള്ളത് .ഇതൊക്ക കുട്ടികളേ നിങ്ങളാണ് സംരക്ഷിക്കേണ്ടത്. തത്ത പുഞ്ചിരിച്ചു.തത്തേ നമ്മുടെ അച്ഛനമ്മമാരുടെ വിയർപ്പാണ് ഈ കാണുന്നതെല്ലാം.പിന്നെ പ്രകൃതി സമ്മാനിച്ചതാണ് ബാക്കിയെല്ലാം വർഷങ്ങൾ കഴിഞ്ഞു കൊണ്ടേയിരുന്നു. തത്തയും നന്ദൂട്ടനും വലുതായി പാടത്തിനിടയിലൂടെയുള്ള വരമ്പുകൾ മാറി വാഹനങ്ങൾക്ക് പോകാൻ റോഡുകളായി .കുന്നുകളിലെ മരങ്ങൾ ഒരേ ആവശ്യത്തിനു മുറിക്കുമ്പോൾ കുന്നു തന്നെ ചെറുതാകുമ്പോൾ നന്ദുസങ്കടത്തോടെ ഓർത്തു. അവിടെ വസിക്കുന്ന കിളികൾക്കെല്ലാം വീട് നഷ്ടമായി. മണ്ണിലെ ജീവജാലങ്ങളെല്ലാം എവിടെയോ പോയി. എന്താണ് മനുഷ്യർ ഇങ്ങനെ? ഭൂമി എല്ലാവർക്കും ഉള്ളതല്ലേ...... മണ്ണ് പല ഭാഗങ്ങളായി പലരുടേയും കൈകളിലാണ്. ചിലരുടെ ലാഭത്തിനായി എന്തെല്ലാം നശിപ്പിക്കുന്നു. വാസസ്ഥലം നഷ്ടമായ കിളികളും ജീവജാലങ്ങളും പുതിയ തീരം തേടിയതുപോലെ അവനും പുതിയ ദേശത്തേക്ക് യാത്ര തിരിച്ചു. ചിത്രങ്ങളിലും ഓർമ്മകളിലും കാണുന്ന സുന്ദരമായ പ്രകൃതി ദൃശ്യം ഒരിക്കൽ നമ്മുടെ കേരളത്തിൻ്റെ സ്വന്തമായിരുന്നു. ഒരു പക്ഷേ ഇനി ഒരിക്കലും സൃഷ്ടിച്ചടുക്കാൻ കഴിയാത്ത നല്ല കാഴ്ച്ചകൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ