"ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് മീഡിയം.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/മരണം വിളിപ്പാടകലെ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=കഥ}} |
21:45, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മരണം വിളിപ്പാടകലെ.
സാധാരണക്കാരിൽ ഒരാളായ നാരായണനും ഭാര്യയും മക്കളും അടങ്ങുന്ന കൊച്ചു കുടുംബം മഞ്ചേശ്വരം എന്ന ഗ്രാമത്തിലാണ് ജീവിച്ചത്. ലോട്ടറി തൊഴിലാളി ആയ ഇദ്ദേഹം നിത്യവേതനം കൊണ്ടാണ് കുടുംബം പോറ്റിയത്. ആർഭാടമായി അല്ലെങ്കിലുംസാധാരണക്കാരനായി ഇയാളും ജീവിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ ജീവിത്തിന്റെ താളം തെറ്റിച്ചത് ചൈനയിൽ നിന്നു ജന്മംകൊണ്ട് ലോകമെമ്പാടും ഭീതി പടർത്തിയ കോവിഡ് 19അഥവാ കൊറോണ എന്ന വൈറസ് അല്ല.പകരം അർബുദം എന്ന മറ്റൊരു മഹാ മാരി ആണ്. പിന്നീടുള്ള ദിനരാത്രങ്ങൾ കാഠിന്യ മേറിയതായിരുന്നു. ദിവസേന നടന്നു പോകുന്ന കീമോയിലൂടെയും മരുന്നുകളിലൂടെയുമാണ് ജീവൻ താങ്ങി നിർത്തിയത്. കടം വാങ്ങിയും സ്ഥലം വിറ്റും അവർ ചികിത്സ നടത്തി. എന്നാൽ ഇതേ സമയമാണ് മഹാമാരി കേരളത്തിലും വന്നു കാൽ പതിച്ചത്. കാസർഗോഡ് തന്നെ ആയിരുന്നു കോവിഡ് ഇന്റെ കേന്ദ്രവും. സർക്കാരും ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഇതിനു പിന്നാലെ ആയി. കർഫ്യൂയും ലോക്ക് ഡൗണ് ഉം ജനജീവിതം തന്നെ സ്തംഭിച്ചു.ദിവസേന തമിഴ്‌നാട്ടിൽ പോയി കീമോ നടത്തിയ ഇദ്ദേഹവും വലഞ്ഞു.ദിവസങ്ങൾ കഴിയും തോറും സ്ഥിതി അതീവഗുരുതരം ആയിക്കൊണ്ടിരുന്നു. മരണത്തെ മുന്നിൽ കണ്ട ദിനങ്ങളായിരുന്നു പിന്നീട്. രോഗം വർധിച്ചതോടേ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ കോവിഡ് 19അതിനും തടസമായിരുന്നു. തമിഴ്നാടിലേക്ക് വാഹനം കടത്തി വിട്ടില്ല. ആയിരകണക്കിന് മനുഷ്യരുടെ ജീവിതം ഊതി കെടുത്തിയ കൊറോണ വൈറസ് കാരണം നാരായണൻ മരണത്തെ അഭിമുഖീകരിച്ചു. പ്രതിരോധ മാർഗമായാണ് തമിഴ്നാട് കേരളത്തിൽ നിന്നുള്ള റോഡ് മാർഗം ഉള്ള ഗതാഗതം നിർത്തിവെച്ചത്. ഇങ്ങനെയുള്ള പ്രതിരോധമാർഗങ്ങൾ തന്നെ നാരായണനെ പോലുള്ളവരുടെ ജീവനെടുത്തു. വ്യക്തി ശുചിത്വം സാമൂഹിക അകലം എന്നീ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു നാടിനെ രക്ഷിക്കാം നല്ല നാളേക്ക് വേണ്ടി സമൂഹ നന്മയ്ക്ക് വേണ്ടി ബ്രേക്ക് ദി ചെയിൻ എന്ന ക്യാമ്പയിനിൽ നമുക്കും പങ്കാളികളാകാം. നാരായണനെ പോലെയുള്ള ജീവനുകൾ ഇനിയും നഷ്ടപ്പെടാതിരിക്കട്ടെ.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ