"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ രോഗപ്രതിരോധം -covid 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം -covid 19 <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

20:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം -covid 19

2019- ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന ഗ്രാമത്തിലെ മാർക്കറ്റിൽ നിന്ന് പടർന്നു പിടിച്ച മഹാമാരിയായ വൈറസ് നമ്മുടെ ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുന്നു .ഈ വൈറസിനെ കൊറോണയെന്ന് ശാസ്ത്രലോകം നാമകരണം ചെയ്തു.വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് പടരുന്ന ഈ വൈറസിനെ തുരത്താൻവേണ്ടി ലോകം മുഴുവൻ തീവ്രപരിശ്രമത്തിലാണ്.ഈ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി മറ്റു വ്യക്തികളുമായി കൂടുതൽ സമ്പർക്കം പുലർത്തരുത്.

      കൊറോണ എന്ന മഹാമാരിക്കു മുമ്പിൽ ലോകം പകച്ചു നിൽക്കുകയാണ്. ആ നേരത്ത് സർക്കാർ പറയുന്ന കാര്യങ്ങൾ നമ്മൾ പാലിക്കേണ്ടതാണ്.ഈ ലോകത്തിലുള്ള എല്ലാ ആളുകളെയും രക്ഷിക്കാൻ വേണ്ടി സർക്കാരും ആരോഗ്യ പ്രവർത്തകരും നമുക്ക് വേണ്ടി പ്രയത്നിക്കുകയാണ്.കോവിഡ് - l9 എന്ന വൈറസ് ബാധിച്ച് ലക്ഷകണക്കിന് ആളുകൾ പലയിടങ്ങളിലായി മരിച്ചുവീഴുന്നു.മഹാമാരിയായ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി ശാസ്ത്രലോകം മുഴുവൻ വാക്സിൻ കണ്ടു പിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ്.
     
    സാധാരണ സോപ്പിലെ ആൽക്കലി വൈറസിന്റെ രക്ഷാകവചത്തെ നശിപ്പിക്കാൻ കഴിവുള്ളതാണ്.പല ജീവികളിൽ നിന്നാണ് വൈറസ് പടരുന്നത്. വൈറസ് മാത്രമല്ല, ബാക്ടീരിയ, ഫംഗസ് എന്നിവയും ജീവികൾ വഴി മനുഷ്യരിലേക്ക് രോഗം പടർത്തുന്നവയാണ്. പക്ഷിപ്പനി, എലിപ്പനി, എബോള, പേവിഷബാധ ഇവ ഉദാഹരണങ്ങളാണ്.

രോഗാണുവാഹകരായ ഇത്തരം ജീവികളുടെ സ്രവങ്ങൾ ശരീരത്തിൽ പുരളുന്ന സാഹചര്യം ഒഴിവാക്കുക. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗം പകരുകയുള്ളൂ. കൊറോണയുടെ പ്രധാന രോഗലക്ഷണങ്ങൾകഠിനമായ ചുമയും, ശ്വാസം തടസവും മാണ്.ഈ രോഗലക്ഷണങ്ങളിലൂടെ നമുക്ക് വൈറസ് പിടിപ്പെടാൻ സാധ്യതയുണ്ട്. മിക്ക വൈറസുകൾക്കും താപ വ്യതിയാനം, പി എച്ച് വ്യത്യാസം ഇവ അതിജീവിക്കാനുള്ള കഴിവ് കുറവാണ്. പ്രജനന സമയത്താണ് വൈറസിന്റെ പ്രസരണ സാധ്യത കൂടുതൽ.കൂടുതൽ സ്ഥലങ്ങളിൽ വൈറസിന് എത്താനുള്ള ശേഷിയുണ്ട്. അതു കൊണ്ട് എല്ലാവരും ജാഗ്രതയിലായിരിക്ക ക.......


രോഗ പ്രതിരോധത്തിൽ പാലിക്കേണ്ടത് 

1. വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കുക 2. 20 സെക്കന്റ് തുടർച്ചയായി സോപ്പോ അല്ലെങ്കിൽ സാനിറ്റെസർ ഉപയോഗിച്ച് കൈകൾ വ്യത്തിയായി കഴുകണം.

3. ഒരു മീറ്റർ അകലം പാലിച്ച് നിൽക്കണം. 4. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം. 5. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം 6.തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കണം.


      Stay home
               Stay safe
അസ്നിയ മരിയ റോയ്
8 E എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം