"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/സത്യത്തിന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= സത്യത്തിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| പേര്=റിദ ഫാത്തിമ  
| പേര്=റിദ ഫാത്തിമ  


| ക്ലാസ്സ്=  IV. A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:14, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്=

സത്യത്തിന്റെ വില



കോസലം ഭരിച്ചിരുന്ന രാജാവായിരുന്നു പ്രതാപസിംഹൻ. രാജ്യത്തെ കുറ്റവാളികളെ രാജാവു തന്നെയാണ് വിചാരണ ചെയ്ത് ശിക്ഷ വിധിക്കുന്നത്. വളരെ സൂക്ഷമമായി ഓരോ കാര്യങ്ങളും പരിശോധിച്ച്ഒരിക്കൽ ഒരു കുറ്റവാളിയെന്ന് ബോത്തപ്പെട്ടാൽ മാത്രമേ അയാളെ കാര്യാഗൃഹത്തിലടയ്ക്കകയുള്ളു. ഒരിക്കൽ ഒരു കുറ്റവാളിക്ക് തടവ് ശിക്ഷ വിധിച്ച ശേഷം രാജാവ് അൽപ നേരം ഒന്ന് ആലോചിച്ചു : 'താൻ മുൻപ് തടവുശിക്ഷ നൽകിയവരുടെ സ്ഥിതി എന്തായിരിക്കും. അവർക്ക് തങ്ങൾ ചെയ്ത അപാരതത്തിൽ കുറ്റബോധം തോന്നിയിട്ടുണ്ടാവുമോ. അവർ മനസ്സുമാറി നല്ലവരായിക്കാണുമോ?´ അതറിയാൻ രാജാവ് തീരുമാനിച്ചു. പിറ്റേന്ന് രാജാവും സംഘവും തടവറയിലെത്തിഓരോ കുറ്റവാളിയെയും വിളിച്ച് അദ്ദേഹം ചോദിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു:" പ്രഭോ ഞാൻ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല!"മറ്റൊരാൾ പറഞ്ഞു: "എന്നെ അവൻ മനപ്പൂർവം കുടുക്കിയതാണ് പ്രഭോ. ഞാൻ ഒരു തെറ്റു ചെയ്തിട്ടില്ല! " അങ്ങനെ ഓരോ കുറ്റവാളിയും താൻ നിരപരാധിയാണെന്ന് രാജാവിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അപ്പോഴാണ് ഒരു തടവുപുള്ളി തടവറയുടെ ഒരു മൂലയിൽ തലകുനിച്ചിരുന്ന് കരയുന്നത് രാജാവിന്റെ ശ്രദ്ധയിൽ പെട്ടത്. രാജാവ് അയാളുടെ അടുത്തെത്തി കാര്യം തിരക്കി. കരഞ്ഞുകലങ്ങിയ കണ്ണുമായി അയാൾ രാജാവിനെ നോക്കി: "പട്ടിണി സഹിക്കാതായപ്പോൾ ഞാൻ ഒരു മോഷണം നടത്തി പ്രഭോ. അങ്ങ് തന്ന ശിക്ഷയ്ക്ക് ഞാൻ അർഹനാണെന്ന് എനിക്കറിയാം!" ഇത് കേട്ടപ്പോൾ രാജാവ് ഒരു നിമിഷം ചിന്തിച്ചു. 'ഇത്രയും ശിക്ഷ അനുഭവിച്ചിട്ടും ഇയാളൊഴികെ മറ്റാർക്കും തങ്ങളുടെ പ്രവർത്തിയിൽ കുറ്റബോധം തോന്നിയിട്ടില്ല അത്കൊണ്ട് തന്നെ പുറത്തു വിട്ടാൽ അവർ ഇനിയും കുറ്റം ചെയ്യും എന്നാൽ സ്വന്തം കുറ്റം മനസ്സിലാക്കിയ ഇയാളെ പുറത്തു വിട്ടാൽ നല്ലവനായി ജീവിക്കുമെന്ന കാര്യത്തിൽ സംശയമില്ല. , വൈകാതെ അയാളെ രാജാവ് മോചിപ്പിച്ചു. സത്യം പറയുന്നവർക്ക് എന്നും നന്മ ഉണ്ടാകും എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

റിദ ഫാത്തിമ
4 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ