"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതിയുടെ രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghss 48063 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയുടെ രക്ഷ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
17:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയുടെ രക്ഷ
സാമൂഹ്യവും സാംസ്കാരികവുo സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് എന്നാൽ ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാറുമുണ്ട് ഫലമോ മാരക രോഗങ്ങളുടെയും മലിനീകരണത്തിൻ്റെയും വിളഭൂമിയായി ലോകം മാറി. മനുഷ്യൻ സ്വീകരിച്ച് വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന' പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ക്രമേണ ഭൂമിയുടെയും നിലനിൽപ്പിനെത്തന്നെ അപകടത്തി ലാക്കിയേക്കും. ഭൂമിയിലെ 'ചൂടിൻെ വർദ്ധന, കാലാവസ്ഥാ മാറ്റങ്ങൾ, ശുദ്ധജല ക്ഷാമം, ജൈവ വൈവിധ്യശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് .ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിൻ്റെ കാരണം അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിൻ്റെഅമിതവർദ്ധനയാണ്. ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും 2300 കോടി ടൺ കാർബൺ ഡൈ ഓക്സൈഡണ് തള്ളപ്പെടുന്നത്. കാർബൺ ഡൈ ഓക്സൈഡിൻ്റെ അമിതമായ വർദ്ധന ധ്രുവങ്ങളിലെ മഞ്ഞുമലകളുരുകാനും തന്മൂലം സമുദ്രജലനിരപ്പുയരാനും ഇടയാക്കുന്നു.പരിസ്ഥിതി നശിക്കരണമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി .പരിസ്ഥിതി മലിനീകരണത്തിൻ്റെ പ്രധാന കാരണങ്ങൾ:-പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കൽ, കാടുകളും മരങ്ങളും വെട്ടി നശിപ്പിക്കൽ, പാറകളും കുന്നുകളും ഇടിച്ചു നിരപ്പാക്കൽ, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിശലിപ്പത്തമായപുകമൂലമുണ്ടാകുന്ന മലിനീകരണം എന്നിവയാണ് പ്രധാന മായും പരിസ്ഥിതി മലിനീകരണത്തിന് ആക്കം കൂട്ടുന്നത്.പാടങ്ങൾ, ചതുപ്പുകൾ എന്നിവ നികത്തി കോൺക്രീറ്റ് സൗദങ്ങൾ നിർമ്മിക്കുന്നതിലൂടെ ജലത്തിന് കെട്ടിക്കിടക്കാനുള്ള സ്ഥലം നഷ്ട്ടമാവുകയും തന്മൂലം ഭൂമിയിലെ ഉപരിത ജലനിരപ്പ് ഉയരുകയും പ്രളയം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി പ്രക്ഷോപങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.പ്ലാസ്റ്റിക്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ പരിസ്ഥിതി മലിനീകരണം സംഭവിക്കുന്നു. കൃഷിയിടങ്ങളിൽ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികൾ പ്രകൃതിയെയും അതിലെ സൂക്ഷ്മജീവികളെയും ജീവിവർഗങ്ങളെയും നാശത്തിന് ഹേതുവാക്കുമ്പോൾ അത് മനുഷ്യൻ്റെയും നില നിൽപ്പിനെ ഗുരുതരമായി ബാധിക്കുന്നു.എൻഡോസൾഫാൻ, ഡി.ഡി.ടി തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപയോഗം മാരകരോഗങ്ങളാണ് മനുഷ്യർക്ക് സമ്മാനിക്കുന്നത്. അതിനാൽ നാമേവരും പ്രകൃതിയെ സംരക്ഷിക്കുക '. മറ്റ് ജീവജാലങ്ങളുടെയും പരിസ്ഥിതി ഒന്ന് തന്നെയാണ് എന്ന അവബോധത്തോടെ ജീവിക്കുക. സംരക്ഷിക്കുക.പ്രകൃതിസംരക്ഷണത്തിൻ്റെ സാധ്യതകൾ :- കാടുകളുംമരങ്ങളുo സംരക്ഷിക്കുക ,പന മേഖലകളുടെ വിസ്തൃതി വർദ്ധിപ്പിക്കൂക, കുളങ്ങൾ, പാടങ്ങൾ എന്നിവ മണ്ണിട്ടുനികത്താതെ സംരക്ഷിക്കുക, പുഴകളിലെ അമിതമായ മണൽ വാരൽ നിർത്തലാക്കുക, ഹോട്ടലുകളിലേയും മറ്റും മാലിന്യങ്ങൾ ജലസോതസ്സുകളിലേക്ക് ഒഴുക്കാതിരിക്കുക, പ്ലാസ്റ്റിക്കുകളും മറ്റു മണ്ണിൽ ചേരാത്ത വസ്ത്തുക്കളും ശാസ്ത്രീയമായി സംസ്കരിക്കുക, കൃഷിയിടങ്ങളിൽ അമിതമായി രാസകീടനാശിനികൾ ഉപയോഗിക്കാതിരിക്കുക. ജൈവവളങ്ങളും ജൈവ കീടനാശിനികളും അവലംബിക്കുക, തുടങ്ങിയ വിവേകപൂർണ്ണമായ ഇടപെടൽ കൊണ്ട് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാo .പ്രകൃതിയുടെ അനിവാര്യത മനസ്സിലാക്കി നമുക്കേവർക്കും ഒരുമിച്ച് മുന്നോട്ട് പോകാം ഇന്നേക്കും എന്നേക്കും.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം