"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിനു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിനു വേണ്ടി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

17:01, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിനു വേണ്ടി


സർവ്വചരാചരങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ അല്ലെങ്കിൽ പ്രകൃതിയായ തന്റെ അമ്മയെ ആശ്രയിക്കുന്നു. അതുപോലെ തന്നെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിതി സംരക്ഷണം ഒരു ഗൗരവമേറിയ വിഷയം തന്നെയാണ്. പരിസ്ഥിതിയെ സംരക്ഷിക്കാൻ നമ്മുക്ക് ഒരു ദിനവും ഉണ്ട് "പരിസ്ഥിതി സംരക്ഷണ ദിനം ജൂൺ 5". ഇന്ന് പലർക്കും നേരമില്ല. തിരക്കേറിയ ജീവിതത്തിൽ ചുറ്റുപാടുകളെയോ, പരിസ്ഥിതി സംരക്ഷണ ദിനമോ പോലും ഓർമ്മയില്ല. ഇപ്പോൾ നമ്മൾ കൊടിയ വിപത്തു നേരിടുന്നു. പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്ന.സർവ്വ ജീവജാലങ്ങളിൽ നിന്നും ഒരു പ്രത്യേക തരത്തിൽ മനുഷ്യരും അവന്റെ ഇടപെടലുകളും പ്രകൃതിക്ക് ഭാരമായി ഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ക്രൂരതകൾ പ്രകൃതിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പ്രകൃതിയെ ആശ്രയിച്ച അതിനെ ചൂഷണം ചെയ്ത് സുഭിക്ഷമായി ജീവിക്കുകയാണ് അവർ. മനുഷ്യർ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു ഓരോ മേഖലകളിലും. പക്ഷെ അതെല്ലാം തന്റെ സ്വന്തം അമ്മയെ നശിപ്പിച്ചുകൊണ്ടാണ്. പ്രകൃതി എല്ലാവരുടെയും അമ്മയാണ്. മനുഷ്യന്റെ ഈ ചൂഷണത്തിലും തിരിച്ചൊന്നും പ്രതികരിക്കാതെ പ്രകൃതി എല്ലാം സ്വയം നേരിടുന്നു. മനുഷ്യൻ ഒന്നോർക്കുന്നില്ല ഇതിനെല്ലാം ഒരു സമയം തിരിച്ചു പ്രകൃതി പ്രതികരിക്കും. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് ഒരു ദിവസം അവസാനം വരും... നമ്മൾ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാതെ നമ്മുടേതായി കണ്ട് സംരക്ഷിച്ചു പുതുതലമുറയ്ക്ക് ഒരു മാതൃകയാവുകയാണ് വേണ്ടത്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് നമ്മൾ പുതുതലമുറയോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്.പരിസ്ഥിതിയെ സംരക്ഷിക്കണം. അത് നമ്മൾ പ്രകൃതിക്ക് കൊടുക്കുന്ന സ്നേഹം പോലെയാണ്....


അമൃത മോഹൻദാസ്
8F ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം