"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/രാമുവിന്റെ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 23: വരി 23:
| color= 4
| color= 4
}}
}}
{{verification|name=Santhosh Kumar|തരം=കഥ}}

16:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാമുവിന്റെ മരം

ഒരിക്കൽ രാമു എന്ന് പേരുള്ളയാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിന്റെ വീടിന്റെ പുറകിൽ വലിയൊരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ ഒരുപാട് ചെടികളും, പൂക്കളും, ഒരു വലിയ ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടി കാലത്ത് മിക്ക സമയത്തും ആ മരത്തിന്റെ അടുത്തിരുന്ന് കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ സ്വാദുള്ള ആപ്പിൾ കഴിച്ചിരുന്നു. കാലം മാറിയപ്പോൾ ആ ആപ്പിൾ മരത്തിന് ഒരുപാട് പ്രായം ചെന്നിരുന്നു.രാമുവും വളർന്നിരുന്നു. അങ്ങനെ ആപ്പിൾ മരത്തിൽ ആപ്പിൾ കായ്ക്കുന്നത് നിന്നു. രാമു ആ മരം മുറിക്കുവാൻ തീരുമാനിച്ചു. അവൻ വിചാരിച്ചു ഇതു മുറിച്ച് അവന്റെ വീട്ടിലെ റൂമിൽ വലിയൊരു കട്ടിൽ ഉണ്ടാക്കാമെന്ന്. പക്ഷെ ആ മരം അവന് ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു.അതൊന്നും ഓർക്കാതെ അവനാ മരം മുറിക്കാൻ തീരുമാനിച്ചു.ഇപ്പോൾ ആ മരം ഒരുപാട് ജീവികൾക്ക് താമസിക്കുവാനൊരിടമാണ്.പക്ഷികൾ,പ്രാണികൾ, അണ്ണാൻ എന്നിവക്കൊക്കെ. അവർ ആ മരത്തിന്റെ അടുത്ത് വന്ന് കുറച്ചുനേരം വിശ്രമിച്ചു. രാമു മരം മുറിക്കുവാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും രാമുവിന്റെ ചുറ്റും നിന്നു. എന്നിട്ട് പറഞ്ഞു,"ഈ മരം മരിക്കരുത്. നിന്റെ കുട്ടി കാലത്ത് ഞങ്ങളെല്ലാം നിന്റെ കൂടെ കളിച്ചിരുന്നു.ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾ തന്നിരുന്നു. ഈ മരം ഞങ്ങളുടെ വീടാണ്. നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് മറ്റൊരു ഇടമില്ല." രാമു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല. തേനീച്ചകൾ ആ മരത്തിൽ ഉണ്ടായിരുന്നു. രാമു അതിൽ നിന്ന് കുറച്ച് തേൻ രുചിച്ചു നോക്കി. ആ തേനിന്റെ സ്വാദ് അവന്റെ കുട്ടി കാലത്തെ ഓർമപ്പെടുത്തി. ആ തേനിന്റെ സ്വാദ് രാമുവിന് ഒരുപാട് സന്തോഷം നൽകി. അപ്പോൾ തന്നെ ആപ്പിൾ മരവും സ്വാദുള്ള പഴങ്ങൾ നൽകി.എല്ലാ ജീവികളും വേവലാതിപെട്ടു.എന്തു വിലകൊടുത്തും ഈ മരം രക്ഷിക്കണമെന്നായി. നിനക്ക് എന്നും തേൻ തരാം "തേനീച്ചകൾ" പറഞ്ഞു.പെട്ടന്ന് അണ്ണാൻ പറഞ്ഞു .നിനക്ക് എന്നും നല്ല ധാന്യങ്ങൾ തരാം,നിനക്ക് എന്നും നല്ല പാട്ടുകൾ പാടി തരാം"പക്ഷികൾ"പറഞ്ഞു. ഇതു കേട്ടത്തിന് ശേഷം രാമുവിന് തൻ്റെ തെറ്റ് മനസ്സിലായി. ഈ മരം കുറെ നല്ല കിളികളുടെ തമാസസ്ഥലമാണെന്നു മനസ്സിലായി. പെട്ടന്ന് അവന് പറഞ്ഞു ഞാൻ ഈ മരം മരിക്കുന്നില്ല. എനിക്കെന്റെ തെറ്റു മനസ്സിലായി .നിങ്ങക്ക് ഈ മരത്തിൽ സന്തോഷമായി കഴിയാം. ഇത് കേട്ട് എല്ലാ ജീവികൾക്കും സന്തോഷമായി. അവർ തേനീച്ചയോട് നന്ദി പറഞ്ഞു.അപ്പോൾ മുതൽ എല്ലാ പക്ഷികളും,ജീവികളും,പ്രാണികളും വളരെ സന്തുഷ്ടരായി.അങ്ങനെ റാമു ഇടക്കൊക്കെ ചെന്ന് അവർക്ക് ആഹാരം കൊടുക്കുവാൻ തുടങ്ങി.

ഹായ് കൂട്ടുകാരെ, "പ്രേകൃതിയിൽ ഉള്ളതെല്ലാം പ്രേയോജനം ഉള്ളവയാണ്. അതുകൊണ്ട് തന്നെ അതിനെ നശിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കുക."


Anagha.kp.
6 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ