"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ത് | color=4 }} <font size=5><p style="text-align:...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

15:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ത്

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനോടകം നിരവധി പേരുടെ ജീവനും ഈ വൈറസ് കവർന്നെടുത്തു. ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നു. സാധാരണ മൃഗങ്ങളിൽ ആണ് ഈ വൈറസ് കാണുന്നത്. വൈറസ് എന്ന് പറയുന്നതിനേക്കാൾ വൈറസുകളുടെ കൂട്ടം എന്ന് പറയുന്നതാണ് ശരി. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ  ആകൃതിയിൽ കാണുന്നതിനാൽ ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. അതുകൊണ്ട് തന്നെ ന്യൂറോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. പനി, ചുമ,  ശ്വാസതടസ്സം തുടങ്ങിയവയാണ്  പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. അഞ്ച് ആറ് ദിവസമാണ് ഇൻക്യൂബേഷൻ പീരീഡ്‌. പത്തു ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പനി, ചുമ, ജലദോഷം, അസാധാരണ ക്ഷീണം ഇവ കണ്ടെത്തിയാൽ അത് ഗൗരവമായി പരിഗണിക്കണം. ഈ രോഗത്തിനെതിരെ അതീവ ജാഗ്രത വേണം

ഗായത്രി ആർ പി
9 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം