"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/ഒരു നല്ല നാളേയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത താൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 49: വരി 49:
| color=5
| color=5
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

15:01, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു നല്ല നാളേയ്ക്കായി ..

അടുപ്പത്തിനായ് അകന്നിടാം
സാമൂഹികാകലം പാലിച്ചിടാം
വീട്ടിൽത്തന്നെ കഴിഞ്ഞിടാം
പൊളിയല്ലിത് കളിയല്ലിത്
മിഥ്യയല്ലിത് നട്ടപ്പിരാന്തല്ലിത്..!!
ലോക് ഡൗൺ കാലത്തെ
സത്യമാം വാക്കിത്..
പരരക്ഷയ്ക്കായ്
മെയ് മറന്നു പൊരുതിടും
ആരോഗ്യ പ്രവർത്തകർ തൻ
ഉണ്മയാം വാക്കിത്..
ഗോചരമല്ലാത്ത
നിസ്സാര വൈറസ്സിനാൽ
ലോകവും ലോകരും
നിശ്ചലം നിസ്സഹായം
വമ്പനും കൊമ്പനും
വമ്പെഴും നേതാവും
വെളുമ്പനും കറുമ്പനും
വർണഭേദമില്ലാതെ
ചകിതരായ് ഭയഭീതരായ്
കേണു കേണിരിക്കവേ
എന്തുണ്ട് പ്രതിവിധി?
സോപ്പു പതയാൽ
കഴുകി ചെറുത്തിടാം
മുഖംമറച്ചിടാം
തൂവാല കൊണ്ടു നാം
കാത്തിരിക്കാം
നല്ല നാളേയ്ക്കായി...


 

റനീം. കെ.എം.
8 A ജി.എച്ച.എസ്.എസ്. ഇരുമ്പുഴി
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത