"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവും കിച്ചുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുവും കിച്ചുവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:


{{BoxBottom1
{{BoxBottom1
| പേര്= Anykrishna
| പേര്= അനയ്കൃഷ്ണ
| ക്ലാസ്സ്= 1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

14:41, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പുവും കിച്ചുവും

ഒരിടത്ത് രണ്ട് കൂട്ടുകാരുണ്ടായിരുന്നു അപ്പുവും കിച്ചുവും അവർ രണ്ട് പോരും എപ്പോഴും ഒന്നിച്ചായിരുന്നു കളിക്കുന്നത്. ഒരു ദിവസം അപ്പുകളിക്കാൻ വന്നില്ല കിച്ചു അവന്റെ വീട്ടിൽ പോയി അപ്പു എവിടെ അവന്റെ അമ്മയോട് ചോദിച്ചു 'അവന്പനിയാ നീ ഇങ്ങോട്ട് വരണ്ട അവൻ 14 ദിവസം നിരീക്ഷണത്തിലാ അതെന്താ കിച്ചു ചോദിച്ചു അവന്റെ അമ്മ ഒന്നും മിണ്ടിയില്ല അവർ കരഞ്ഞു. കിച്ചു വീട്ടിലെത്തി അവന്റെ അമ്മയോട് സങ്കടത്തോടെ കാര്യങ്ങൾ പറഞ്ഞു അവന്റെ അമ്മ അവനെ സമാധാനിപ്പിച്ചു.കിച്ചു അപ്പൂവിനെ കാണാൻ അവന്റെ ജനലരികിൽ നിന്ന് അപ്പുവിനെ വിളിച്ചു.അപ്പു ജനൽ തുറന്നു നോക്കി അതാ കിച്ചു അവിടെ നിൽക്കുന്നു അപ്പു ന്റെ മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. അപ്പു കിച്ചുവിനോട് പറഞ്ഞു നീ ഇവിടെ വരണ്ട എനിക്ക് കൊറോണ യാണോ എന്ന് സംശയമുണ്ട് എന്നാ എല്ലാവരും പറയുന്നത്. എന്റെ രക്തം പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട് അതിന്റെ ഫലം വന്നാൽ മാത്രമേ എന്താണെന്ന് അറിയുകയുള്ളൂ അതുവരെ ആരും എന്നെ കാണാൻ വരില്ല എനിക്ക് എവിടെയും പോകാനും കഴിയില്ല എനിക്ക് ' കോ വിഡ് 19, ' ആണെങ്കിൽ ഞാൻ മരിച്ച് പോകുമോ രണ്ട് പോരും കരഞ്ഞു കിച്ചു ധൈര്യം സംഭരിച്ച് അപ്പുവിനോട് പറഞ്ഞു നീ വിഷമിക്കേണ്ട നിനക്ക് ഒന്നും സംഭവിക്കില്ല നിനക്ക് ഞാനില്ലേ ഞാൻ എപ്പോഴും വരും ദൂരെ നിന്നായാലും നിന്നെ കാണും അപ്പുവിന് കുറച്ച് ആശ്വാസമായി അവൻ കണ്ണുകൾ തുടച്ചു .അങ്ങനെ ദിവസങ്ങൾ കടന്നു പോയി അപ്പുവിന്റെ പരിശോധനാ ഫലം വന്നു അവന്കോ വിഡ് 19 ഇല്ല സാധാരണ പനിയായിരുന്നു.എല്ലാവർക്കും സന്തോഷമായി അപ്പുവിന്റെ മുറി തുറന്നു അവൻ പുറത്ത് വന്ന് എല്ലാവരോടും പറഞ്ഞു അസുഖം വന്നാൽ തനിച്ചാക്കരുത് ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന തകർന്ന് പോകും നിനക്ക്ഞണ്ണുണ്ട് എന്ന ഒരു വാക്ക് മാത്രം മതി, ജീവിതത്തിലേക്ക് തിരിച്ചു വരാൻ എനിക്ക് കിച്ചു തന്ന ആത്മവിശ്വാസമാണ് എന്നെ തിരിച്ചു കൊണ്ട് വന്നത് കിച്ചുവിന് സന്തോഷമായി അവർ ദൈവത്തിനോട് നന്ദി പറഞ്ഞു.

അനയ്കൃഷ്ണ
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ