"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കഥ}} |
12:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരിടത്ത് രാമു എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവന് അച്ഛനും അമ്മയും അനിയത്തിയും ആണ് ഉള്ളത്. രാമു അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. അവൻ പഠിക്കാൻ നല്ല മിടുക്കനായിരുന്നു. അവന്റെ തൊട്ട് അയൽപക്കത്ത് ദീപു എന്ന കുട്ടി താമസിച്ചിരുന്നു. അവന് സഹോദരങ്ങൾ ആരും തന്നെ ഇല്ല. അമ്മയും അച്ഛനും നല്ലതുപോലെ അവനെ സ്നേഹിച്ചു വളർത്തി. രാമുവും ദീപുവും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ദീപു പഠിത്തത്തിൽ കുറച്ച് പിറകോട്ട് ആയിരുന്നു. ഒന്നാമൻ രാമുവും. ദീപുവിന് അവനെ കണ്ട് അസൂയ തോന്നി. ഇവൻ എങ്ങനെയാണ് എല്ലായിടത്തും ഒന്നാമത് ആകുന്നത്. മാഷിനും ടീച്ചർമാർക്കും എല്ലാം അവനെ ഭയങ്കര കാര്യമാണ്. എന്തുകൊണ്ടാണ് എന്നെ ഇഷ്ടമല്ലാത്തത്. ദീപു ആലോചിച്ചു. ദീപു വൈകുന്നേരം സ്കൂൾ വിട്ട് വന്നാൽ ബാഗ് അവിടെ എവിടെയെങ്കിലും ചാടും. എന്നിട്ട് ചായ കുടിക്കാൻ ഇരിക്കും.ഒരു വൃത്തിയും ഇല്ല. അമ്മയാണെങ്കിൽ മോനേ നീ വിശന്നു വരുകയല്ലേ . വേഗം വന്ന് ഭക്ഷണം കഴിച്ചോ എന്ന് പറയും. എന്നിട്ട് കളിക്കാൻ പൊയ്ക്കോ എന്ന് പറയും. അവൻ ആണെങ്കിൽ അത് കേൾക്കേണ്ട താമസം അതുപോലെ ചെയ്യും. കളി കഴിഞ്ഞ് വന്നാൽ ബുക്ക് എടുത്ത് എന്തെങ്കിലും വരച്ചിടും. അങ്ങനെ കിടന്നുറങ്ങും. അത് അങ്ങനെ പതിവായി. ദീപുവിനെ എന്നും അസുഖം ആയതുകൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ സ്കൂളിൽ പോവുകയുള്ളൂ. ടീച്ചർമാർ രാമുവിനോട് ചോദിക്കും ദീപു എന്താ സ്കൂളിൽ വരാത്തത്. അവൻ പറയും എനിക്ക് അറിയില്ല ടീച്ചർ. ടീച്ചർ അവനെ കാണാൻ വൈകുന്നേരം വീട്ടിലെത്തി. ആദ്യം ചെന്നത് രാമുവിന്റെ വീട്ടിലായിരുന്നു. ചെറിയ വീട് ആയിരുന്നെങ്കിലും നല്ല വൃത്തിയുള്ള പരിസരം ആയിരുന്നു രാമുവിന്റെത്. ടീച്ചർ വീട്ടിനകത്ത് കയറി. രാമുവിന് പഠനമുറി ഇല്ലായിരുന്നു. ഹാളിലെ ഒരു മൂലയ്ക്ക് ഒരു മേശ അവിടെ അവൻറെ ബുക്കുകൾ വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. രാമുവിന്റെ അമ്മ ടീച്ചർക്ക് ചായ കൊടുത്തു. ഞാൻ ദീപുവിനെ കാണാൻ ചെല്ലട്ടെ എന്നു പറഞ്ഞ് രാമുവിന്റെ വീട്ടിൽ നിന്നും ഇറങ്ങി. ദീപുവിന്റെ വീട്ടിലെത്തിയ ടീച്ചർ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. അവൻറെ വീടും പരിസരവും ഒരു വൃത്തിയും ഇല്ല. മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നു. അതിലാണെങ്കിൽ കുറെ കൊതുകുകളും. ടീച്ചർ ദീപുവിനെ മുറ്റത്തേക്ക് വിളിച്ചു. മോനേ ഈ മുറ്റം കിടക്കുന്നത് കണ്ടോ,ഇങ്ങനെ മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല. വെള്ളം കെട്ടിക്കിടക്കുന്നത് എല്ലാം മറിച്ചു കളയണം. അല്ലെങ്കിൽ കൊതുക് മുട്ടയിട്ട് പെരുകും. അതെല്ലാം നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഇരുന്ന് നമുക്ക് രോഗങ്ങൾ പകർന്നീടും.അതുകൊണ്ടാണ് മോന് സ്കൂളിൽ വരാൻ കഴിയാത്തത്. അതുകൊണ്ട് തന്നെയാണ് മോന് അസുഖവും വരുന്നത്. നീ സ്കൂളിൽ വരാത്തത് കൊണ്ടാണ് നീ പഠനപ്രവർത്തനങ്ങളിൽ നിന്നും പിറകോട്ട് ആവുന്നത്. ദീപുവിനെ കാര്യം മനസ്സിലായി. ടീച്ചർ പറഞ്ഞത് പോലെ അവൻ വീടും പരിസരവും വൃത്തിയാക്കി. നല്ല കുട്ടിയായി മാറി. ഈ കഥയുടെ ഗുണപാഠം: ശുചിത്വം ആണ് ഏറ്റവും നല്ലത്. അത് പാലിച്ചാൽ ഏത് രോഗത്തെയും മറികടക്കാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ