"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/ഏകാന്തതയുടെ സ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big><big><big><big><big>ഏകാന്തതയുടെ സ്പർശം<...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

12:29, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഏകാന്തതയുടെ സ്പർശം

എന്തെന്നറിയില്ല ക്ഷണികമായ് വന്നു
എൻ മനോഗൃഹത്തിലേക്കൊരതിഥി
എൻ ദീർഘവീക്ഷണത്തിനർഥമായ് -
വന്നിതാ എന്നെത്തേടി എവിടെനിന്നോ
എന്നോടൊന്നിച്ചിരുന്നു,പറഞ്ഞുതന്നു
ജീവിതത്തിൻ അർത്ഥമേകും പാഠങ്ങൾ .
എൻകൂടെ വന്നു എൻകൈകൾ കോർത്തു
വന്നപ്പോൾ ,എൻ മനസ്സിലെ രോമാഞ്ചം
എൻ വീട്ടിൽ പണ്ടുനാൾ വന്ന അതിഥികൾ
വിട്ടുപോയ് എന്നെ എന്നെന്നേക്കുമായ്
ഞാൻ മാത്രമായ് , ഗതിയില്ലാ ഭ്രാന്തനെപ്പോലെ
പുതുതായി വന്നെത്തിയീയതിഥി
സാന്ത്വനസ്പർശത്തിൻ സ്നേഹാതിഥി .
എൻ ജീവിത പാതയോരത്തു
എൻ ശിഥിലമാം വർത്തമാനകാലത്തു
ഓർത്തില്ല ഞാനപ്പോൾ എന്നെത്തന്നെ
വന്നെന്നെ കൂട്ടികൊണ്ടുപോയ് ,
വിദൂരതകളിലേക്ക് ക്ഷണനേരത്തിൽ
ഒറ്റനിമിഷം നിന്നുഞാൻ വിഷാദനായ്
ആശ്വാസമായ് , സാന്ത്വനസ്പർശമായ്
മാറി എൻ മനസിന്റെ ഏകാന്തത ......

മണികണ്ഠൻ.വി.ജെ
XI.സയൻസ്.എ ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത