"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം നാളെയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
| സ്കൂൾ കോഡ്= 23053
| സ്കൂൾ കോഡ്= 23053
| ഉപജില്ല=      ഇരിഞ്ഞാലക്കുട
| ഉപജില്ല=      ഇരിഞ്ഞാലക്കുട
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=      കവിത   
| തരം=      കവിത   
| color=      2
| color=      2
}}
}}
{{Verification|name=Subhashthrissur| തരം=കവിത}}

11:56, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തൊരുമിക്കാം നാളെയ്ക്കായ്

കോവിഡ് മഹാമാരിയായ് പാരാകെ പരക്കുന്നു
ഭീതി പടരുന്നു ഭൂവിലെങ്ങും
പ്രകൃതിവിരുദ്ധമായ് ജീവിച്ച മർത്യനും
പ്രകൃതിയെ ദ്രോഹിച്ചോരെല്ലാവര്കും
സ്വസ്ഥേ പുനർവിചിന്ത്യനത്തിനായ്
കാലമേ നീ കളമൊരുക്കുന്നു

ജാതി മത ഭക്തി ഭ്രാന്തുകളൊക്കെയും
കൊഴിജു വീണിടും കൊറോണക്കാലം
പൂരവുമില്ല .. വേലകളുമില്ല .
കുർബാന കല്യാണങ്ങളൊന്നുമില്ല
ഈസ്റ്ററുമില്ല വിഷുവുമില്ല
പരീക്ഷകളുമില്ല .. യാത്രയുമില്ല
ഉത്സാവാദി വിശേഷങ്ങളുമില്ല
ഇമ്മട്ടിലൊരുവിധി മുന്പോട്ടുക്കുമേ..
കേട്ട് കേൾവി പോലുമില്ല തന്നെ ..

പ്രകൃതിയെയെമ്മയ് കൺകണ്ട ദൈവമായി
കാത്തു കരുതി നാം ജീവിക്കേണം
സന്തുലതാളമൊട്ടുക്കുമിളകാതെ കാത്താലേ
സ്വർഗ്ഗസമാനമായ് തീർന്നിടു ജീവിതം
സംഹാരതാണ്ഡവ നൃത്തം ചവിട്ടുന്നു
ഉഗ്ര മഹാമാരി കിരീടധാരി ...
നിന്നെപിടിച്ചു തളയ്ക്കുവാനായിട്ടു
ഞങ്ങളല്ലാതെ മറ്റാരുണ്ട് പാരിൽ
ഭരണകർത്താക്കളും ആരോഗ്യരംഗവും
ചങ്കുറപ്പുള്ള യുവത്വങ്ങളും
ഒത്തൊരുമിച്ചു നേരിട്ട് പോരാടാം
ലോകത്തിനാകെ മാതൃക തീർത്തിടാം ..

ആരോഗ്യപ്രവർത്തകർ പോരാളികൾ
മനസ്സിൽ മനുഷ്യത്വം മരിക്കാത്തവർ
നാടിന്നു കാവലായി നന്മ വിതയ്ക്കുന്നു
വിശക്കുന്നവരെന്നു തിരഞ്ഞിടുന്നു
ലോകരെ കാക്കവേ ജീവൻ വെടിയുന്ന.
വെള്ളരിപ്രാവുകൾ മാലാഖമാർ
മണ്ണിലെ ദൈവങ്ങളെ നമിച്ചീടുന്നേൻ

ചന്ദന പി കെ
9 C ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ആനന്ദപുരം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത