"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അക്ഷരവൃക്ഷം/പോയ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

10:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോയ കാലം

ഒരു കാലമുണ്ടായിരുന്നീ പ്രകൃതി തൻ
സൗന്ദര്യമെങ്ങും നിറഞ്ഞ കാലം
ഒരായിരം വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞൊരു
ഹരിത വൃന്ദാവനമായ ഭൂമി
പൂങ്കുയിൽ തൻ മധുര നാദത്താൽ
ഉണരുന്ന പൂക്കളും ലതകളും
ചിരിതൂകി നിന്നൊരാ പോയകാലം

പൂത്തമരങ്ങളും പൂമരച്ചില്ലയും
പൂമണം വീശും കാറ്റിലുല-
ഞ്ഞൊരാ വസന്തകാലം
അറിയാതെ ആത്‌മാവിൽ
ആനന്ദമുണർന്നീടും അകലെയാം
പ്രകൃതി തൻ സൗന്ദര്യമോർത്താൽ

ഈവിധം ബഹുവിധ കാഴ്ചകൾ
തൻ സാഗരമാം പ്രപഞ്ചം
അകതാരിലിന്നൊരു ഓർമ്മയായി മാറുന്നു
പ്രകൃതി ഭംഗി തൻ ശോഭ
മാഞ്ഞതെങ്ങനെ എന്നതിനു-
ത്തരം നമ്മൾ മനുഷ്യർ തന്നെ
 

അർച്ചനാ മനോജ്
9 A ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത