"കാനായി നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കേരളവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും കേരളവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

10:13, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും കേരളവും

ലോകമാകെ ഭീതിയിലാഴ്ത്തി പടർന്നുപിടിക്കുകയാണ് കൊറോണാ വൈറസ് എന്ന മഹാമാരി. ഭൂലോകത്തെ പല രാജ്യങ്ങളും കോവിഡ് 19 കാരണം ഓണം അടച്ചുപൂട്ടി ഇരിക്കുകയാണ്.ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ആശുപത്രിയിൽ പോകുവാൻ പോലും ആളുകൾക്ക് ഭയമാണ്. ടിവിയിലെ വാർത്തയായാലും പത്രങ്ങൾ തുറന്നു നോക്കിയാലും കൊറോണയെ പറ്റി തന്നെയാണ് വാർത്ത.ഈ കൊറോണക്കാലത്തെ അടച്ചിടൽ കാരണം പരിസര മലിനീകരണം കുറഞ്ഞു എന്നും പത്രത്തിൽ വായിച്ചു. കുൊറോണ വന്നതിനുശേഷം എല്ലാവരും വീട്ടിൽ തന്നെയാണ്,ചിലർ വീട്ടിലിരുന്ന് ജോലിയും ചെയ്യുന്നുണ്ട്. കൊറോണ കാരണം സംസ്ഥാനം മുഴുവൻ അടച്ചിട്ടത് കാരണം കുട്ടികൾ വീട്ടിലിരുന്ന് തന്നെയാണ് അവരുടെ അവധിക്കാലവും ചെലവഴിക്കുന്നത്. കൊറോണ എന്നാ ഈ മഹാമാരി ഉണ്ടായത് ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് നമ്മുടെ കേരളത്തിലാണ്. കേരളത്തിൽ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരാണ്.എന്നാൽ കൃത്യമായ പരിശോധനയും മികച്ച ചികിത്സയും കൊണ്ട് നമ്മുടെ കൊച്ചു കേരളം ലോകത്തിനുതന്നെ എന്നെ മാതൃകയാവുകയാണ്. വികസിത രാജ്യങ്ങളായ ചൈനയും അമേരിക്കയും ഇറ്റലിയും കൊറോണയ്ക്ക് മുൻപിൽ പകച്ചു നിൽക്കുമ്പോൾ നമ്മുടെ നാട് ഒന്നായി കൊറോണയെ പ്രതിരോധിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് കൊറോണാ മരണം രണ്ടുപേരിൽ പിടിച്ചുനിർത്താൻ സാധിച്ചതും ,രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതും. കൊറോണയ്ക്ക് എതിരെയുള്ള യുദ്ധത്തിൽ ഇതിൽ നമ്മുടെ കയ്യിലുള്ള ഉള്ള ആയുധം ഒരു മുദ്രാവാക്യമാണ് അത് "ഭയം വേണ്ട ജാഗ്രത മതി" എന്നതാണ. നമ്മൾ പുറത്തു പോകുമ്പോൾ നമ്മളറിയാതെ നമ്മളും കൊറോണ വൈറസ് വാഹകരായി ചിലപ്പോൾ മാറും അതുകൊണ്ട് സർക്കാർ നിർദേശം പാലിച്ച് നമ്മൾ വീടുകളിൽ തന്നെ കഴിയണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കണം. ഇങ്ങനെയൊക്കെ നമുക്ക് കൊറോണ യെ തുരത്തണം. സ്കൂൾ കുട്ടികൾക്ക് വീട്ടിലിരുന്നു പഠിക്കാൻ സർക്കാർ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. രക്ഷിതാക്കളുടെ മൊബൈൽ ഉപയോഗിച്ച് കളിക്കുവാൻ മാത്രമല്ല കുട്ടികൾക്ക് പഠിക്കുവാനും സാധിക്കും.അവധിക്കാല സന്തോഷങ്ങളും ഇംഗ്ലീഷ് പഠിക്കുവാനുള്ള എം - ഗുരു എന്ന അപ്ലിക്കേഷനും അത്തരത്തിൽ ഒന്നാണ്. പഠിച്ചു കളിച്ചു പുതിയ ശീലങ്ങൾ തുടങ്ങിയും പഴയ ചില ശീലങ്ങളിൽ മാറ്റിയും ഈ ലോക്ക് ഡൗൺ നമുക്ക് ആനന്ദകരമാക്കാം കൊറോണ നമുക്ക് തുരത്താം

ദേവനന്ദ എം വി
4 കാനായി നോർത്ത് യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം