"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| സ്കൂൾ=  സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13099
| സ്കൂൾ കോഡ്= 13099
| ഉപജില്ല= പയ്യന്നൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല=കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

09:48, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

മങ്ങിയ ഒരു പ്രഭാതം. മഞ്ഞു തുള്ളികൾ ഇലകളിൽ തങ്ങി നിൽക്കുന്നു... പൂന്തോട്ടത്തിലും തൊടിയിലുമെല്ലാം കുളിർമ.. അപ്പോഴാണ് കോട്ടുവാ ഇട്ട് അപ്പുക്കുട്ടന്റെ വരവ്.പതിവുപോലെ കിണറ്റിൽ നിന്ന് വെള്ളം എടുത്ത് മുഖത്തൊഴിച്ചു.. അപ്പോഴാണ് ഞാവൽ മരത്തിൽ നിന്ന് ഒരു കാക്ക പറന്നു വന്നത്.. തലേന്ന് രാത്രി പുറത്തേക്ക് വലിച്ചെറിഞ്ഞ മാലിന്യത്തിന്റെ അടുത്തേക്കാണ് പറന്നു വരുന്നത്. അവൻ ഒളിച്ചിരുന്ന് നോക്കി. കാക്ക പറന്നു വന്നു മാലിന്യ കൂമ്പാരത്തിന്നടുത്തിരുന്നു. ഒളികണ്ണിട്ടു നോക്കി... കാക്ക കൊക്ക് കൊണ്ട് ചവറുകൾ കൊത്തിപ്പറിക്കാൻ തുടങ്ങി.. എന്താണ് ഈ കാക്ക ചെയ്യുന്നത്? അപ്പു ന് കൗതുകമായി.. അവൻ ശബ്ദമുണ്ടാക്കതെ അടുത്ത് ചെന്നു.. കാക്ക ചവറു കൊത്തിതിന്നുകയായിരുന്നു.. ദുർഗന്ധം കാരണം അവനു ഓക്കാനം വന്നു. മൂക്ക് പൊത്തി.. ഇതുകണ്ട കാക്ക ചോദിച്ചു.. "എന്താ അപ്പു , എന്തുപറ്റി?" അപ്പു പറഞ്ഞു . എന്തൊരു മാറ്റമാണ് ഇതിന് സഹിക്കാൻ പറ്റുന്നില്ല. നീ എന്തിന് ഈ ചവറുകൾ കഴിക്കുന്നു? എന്റെ വീട്ടിലേക്ക് വന്നാൽ നിനക്ക് വയറു നിറച്ചും നല്ല ഭക്ഷണം തരാല്ലോ ! ഇത് കഴിച്ചാൽ അസുഖം വരും. അപ്പോൾ കാക്ക പറഞ്ഞു "അപ്പു, ഞാനിതു കഴിക്കുന്നത് വിശന്നിട്ടു മാത്രമല്ല. നിങ്ങളെ സഹായിക്കാൻ കൂടിയാണ്. ഞാനിതു കൊത്തി തിന്നുമ്പോൾ ഇവിടം വൃത്തിയാകുന്നു."ഇവിടം വൃത്തിയാക്കിയാൽ ഗുണമെന്താ"അപ്പു ചോദിച്ചു. അപ്പൊ കാക്ക ചോദിച്ചു.. " അസുഖങ്ങൾ പരത്തുന്ന കൊതുകുകൾ എവിടെ നിന്നാണ് വരുന്നത് ന് അപ്പു ന് അറിയാമോ? "വെള്ളത്തിൽ നിന്ന് " അപ്പു മറുപടി പറഞ്ഞു. " മലിന ജലം മാത്രമല്ല വലിച്ചെറിയുന്ന മാലിന്യങ്ങളും ചവറുകളും കൊതുകിന്റെ ആവാസസ്ഥാനമാണ്. ഒരു ശ്രദ്ധയുമിലാതെ നിങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയുന്ന ഒരു മാലിന്യം മതിയാകും ഈ നാട്ടിൽ പലതരം രോഗങ്ങളും പകർച്ച വ്യാധികളും പടർന്നു പിടിക്കാൻ. ഇത് തടയാനാണ് ഞാൻ ഇവിടും എന്നാൽ കഴിയും വിധം കൊത്തി വൃത്തിയാക്കുന്നത്.

കുട്ടിക്കാലം  മുതലേ ശീലിക്കേണ്ട ഒരു  നല്ല  കാര്യമാണ് ശുചിത്വം.. അതുകൊണ്ടു ഇന്നു മുതൽ  അപ്പു ശുചിത്വം  പാലിക്കുമല്ലോ? "
"ശരി  "
"ഇനി  അപ്പു  പൊയ്ക്കോളൂ..  സ്കൂൾ le പോകേണ്ടെ? "
അപ്പു പറഞ്ഞു  " പോണം..  വൈകുന്നേരം  കാണാം  കാക്കമ്മേ.. "
ഒരു വലിയ പാഠം  പഠിച്ചിട്ടായിരുന്നു അന്ന്  അപ്പുകുട്ടൻ സ്കൂൾ  ലേക്ക് പോയത്. അന്നവൻ   സ്കൂളിൽ  ശുചിത്വത്തെ കുറിച്ച് സംസാരിച്ചു... അവന്റെ  ടീച്ചർ പറഞ്ഞു.. "കാക്കയെ  കല്ലെറിഞ്ഞു ഓടിക്കുന്ന  ജനങ്ങൾ  അറിയുന്നില്ല അവർ ആട്ടിപ്പായിക്കുന്നത് അവരുടെ  രക്ഷകനെ തന്നെയാണ്  എന്ന് "
ശ്രുതകീർത്തി
6 D സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ