"സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/അക്ഷരവൃക്ഷം/കൂട്ടിലടയ്ക്കപ്പെട്ട ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൂട്ടിലടയ്ക്കപ്പെട്ട ജീവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
09:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൂട്ടിലടയ്ക്കപ്പെട്ട ജീവിതം
ലോകത്തിൽ പല വിധ വിപ്ലവങ്ങളും, പ്രതിസന്ധികളും,യുദ്ധവും, പകർച്ചവ്യാധികളും ഉണ്ടായിട്ടുണ്ട്. എന്നാൽ നാമിന്ന് വേറിട്ട പ്രതിസന്ധികളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലോകരാഷ്ട്രങ്ങളും ശാസ്ത്രലോകവും കെണഞ്ഞു പരിശ്രമിച്ചിട്ടുപോലും ഒന്നും ചെയ്യാൻ സാധിക്കാതെ നിശ്ചലമായിരിക്കുന്നു. മനുഷ്യന്റെ നഗ്നമായ നേത്രങ്ങൾ കൊണ്ട് കാണാത്ത ഒരു ചെറിയ ജീവി, ഇന്ന് ലോകത്തിനെ, മനുഷ്യനെ കടിഞ്ഞാണിട്ടിരിക്കുന്നു.പലവിധ പ്രശ്നങ്ങളെയും ആപത്തിനെയും അഭിമുഖീകരിച്ചു മനുഷ്യൻ ഇന്ന് കേവലമൊരു കൊറോണ പകർച്ചവ്യാധിയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ പെടാപ്പാട് പെട്ടുകൊണ്ടിരിക്കുകയാണ്.ഈ നിമിഷത്തിൽ പലവിധ അത്ഭുതങ്ങൾ സൃഷ്‌ടിച്ച മനുഷ്യൻ എത്ര നിസ്സാരനാവുന്നു. ലോകത്തിലെ എല്ലാ വിജയങ്ങളിലും സൗകര്യത്തിലും സമ്പത്തിലും കഴിഞ്ഞുപോയപ്പോൾ കോവിഡ് 19 സൃഷ്ട്ടിച്ച മാറ്റങ്ങൾക്ക് സാക്ഷിയാവുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. മനുഷ്യന്റെ എല്ലാ പ്രവർത്തികളിലും നിയന്ത്രണം വരുത്താൻ ഈ വൈറസ് വേണ്ടി വന്നു. ചൈനയിലെ വുഹാനിൽ ജന്മമെടുത്തു കൊറോണ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു. അനേകം മനുഷ്യർ ഈ വൈറസിനു ഇരയാവേണ്ടി വന്നു. രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവുണ്ടാവുന്നു. ശാസ്‌ത്രരംഗത്തിൽ വിലയേറിയ മാറ്റങ്ങൾ സൃഷ്ട്ടിച്ച വികസിത രാജ്യങ്ങൾപ്പോലും കോവിഡ് 19നു മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നു. കേരളത്തിലും സമാനമായ സ്ഥിതി ഉണ്ടായപ്പോഴും ഭരണകൂടത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും മികവ് നല്ലൊരു ഫലം തന്നു. എല്ലാ കാര്യങ്ങളും സ്തംഭിച്ച ഈ അവസ്ഥയിൽ നമ്മുടെ ജീവിതം തിരികെ കൊണ്ടുവരണമെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ചു മുന്നേറാം. ഈ ലോക്ക് ഡൗൺ കാലം നമുക്ക് വേറിട്ട ചിന്തകൾക്കും ആശയങ്ങൾക്കും മാറ്റിവെക്കാം. കോവിഡ് 19 എന്ന അന്ധകാരത്തെ വെളിച്ചം കൊണ്ട് അകറ്റാം. ചുറ്റും പ്രകാശം പരത്താം.നന്മയുടെ കൈകൾ എല്ലായിടത്തും എത്തട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം