"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കൊറോണ വന്ന വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വന്ന വഴി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=parazak|തരം=ലേഖനം}}

09:31, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്ന വഴി

ലോകമാകെ കാർന്നു തിന്നുന്ന കൊറോണ രോഗം ചൈനയിൽ പൊട്ടിപ്പുറപ്പെട്ട് നിരവധി രാജ്യങ്ങളിലേക്ക് പടരുമ്പോഴും ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് സ്ഥിരീകരിച്ചത്. ചൈനയിലെവുഹാൻ സർവ്വകലാശാലയിൽ വിദ്യാർത്ഥിനിയായ തൃശൂർ സ്വദേശിനിക്കായിരുന്നു ആദ്യം വൈറസ് ബാധ കണ്ടെത്തിയത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പിൾ പരിശോധനയിലാണ് രോഗബാധ ക ണ്ടെത്തിയത്. വിദ്യാർത്ഥിനിയെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയാണ് വിദഗ്ധ ചികിത്സ നൽകി രോഗം ഭേദമാക്കിയത്.പിന്നീട് രണ്ട് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും അവരും സുരക്ഷിതമായി രോഗമുക്തി നേടി .ചൈന, ഹോങ്കോങ്ങ് ,തായ്ലൻഡ്, സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ, വിയറ്റ്നാം, ഇറ്റലി, ഇറാൻ, എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയുമാണ് നമ്മൾ ഇതിനെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നത്. പൊതുവിൽ എല്ലാവരും കരുതൽ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

നമ്മുടെ കൊച്ചു കേരളത്തിൽ ലോകരാജ്യങ്ങളെ വെല്ലുന്ന പ്രവർത്തനങ്ങളാണ് നമ്മുടെ സർക്കാർ കാഴ്ചവെച്ചത്. 19.04.2020 ആയപ്പോഴേക്കുംആകെ രോഗം ബാധിച്ച 401 ൽ 270 പേരെ രോഗമുക്തരാക്കാനും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 55590 ലേക്ക് കുറക്കാനും മരണം 2ൽ ഒതുങ്ങാനും കാരണമായത് നമ്മുടെ സർക്കാറിനൊപ്പം നമ്മുടെ കൂടി കരുതലാണ്. എത്ര വലിയ പ്രതിസന്ധിയേയും മറികടക്കാനാകും എന്നത് ഇതിലൂടെ അടിവരയിടുന്നു. ഒരോ മഹാമാരിയും നമ്മിൽ ഓർമ്മപെടുത്തുന്നത് ജാതിമത ചിന്തകൾക്കതീതമായ ഐക്യത്തെയാണ്.അത് നമ്മൾ ജാഗ്രതയോടെ നേടുക തന്നെ ചെയ്യും...

.


അഫീല ജഹാൻ
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം