"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=haseenabasheer|തരം=ലേഖനം}} |
21:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാൻ കൊറോണ
ഞാൻ കൊറോണ. ലോകം എന്നെ കോവിഡ് 19 എന്നാണ് വിളിക്കുന്നത്. ഏതായാലും എന്നെ അറിയാതിരിക്കാൻ വഴിയില്ല. നിന്നെയെനിക്ക് വളരെ പ്രിയമാണ്. നിന്റെ ഹരിതാഭകരമായ പുഞ്ചിരി കണ്ടാൽ ആരാ നിന്നിൽ പ്രിയം വെക്കാത്തത്? പക്ഷേ ഞാൻ നിന്നെ അളവറ്റ് സ്നേഹിച്ചാൽ ഒടുവിൽ നീ കരയേണ്ടി വരും. ആദ്യം തന്നെ എന്റെ ഉത്ഭവത്തെ കുറിച്ച് പറയാം. ഞാൻ ഏറെക്കാലം ജീവിച്ചിരുന്നത് ചൈനയിലെ ഏതോ പ്രവിശ്യയിലെ ഉൾവനത്തിലെ കാട്ടുപന്നിയുടെ ദേഹത്തായിരുന്നു. അപ്പോൾ എനിക്ക് അതിയായ ഒരു ആഗ്രഹമുണ്ടായിരുന്നു, പുറം ലോകമൊക്കെ ചുറ്റിക്കറങ്ങണമെന്ന്. എന്റെ ആഗ്രഹം ദൈവം സഫലമാക്കി തന്നു. ഒരു ദിവസം ഒരു വേട്ടക്കാരൻ വന്ന് ഞാൻ വസിച്ചിരുന്ന പന്നിയെ വെടിവെച്ച് വീഴ്ത്തി. മൃതപ്രായനായ പന്നിയെ അയാൾ മാംസ വിൽപ്പനക്കാരനെ ഏൽപ്പിച്ചു. അത് ഏതായാലും നന്നായി; ജീവനില്ലാത്ത ദേഹത്ത് എനിക്ക് അധികനേരം നിൽക്കാൻ കഴിയില്ല. ആ പന്നിയെ അയാൾ തുണ്ടുകളാക്കുന്നതിനിടെ ഞാൻ അയാളിൽ കയറിക്കൂടി നിമിഷനേരം കൊണ്ട് പെറ്റ് പെരുകാൻ കഴിവുള്ള എനിക്ക് തുടർന്നുള്ള ജോലിയെല്ലാം എളുപ്പമായിരുന്നു. ഞാൻ പ്രവർത്തിച്ച് തുടങ്ങി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാൾക്ക് പനിയും , ശ്വാസ തടസ്സവുമുണ്ടായി. നിവർത്തിയില്ലാതായപ്പോൾ അയാൾ ഒരു ആശുപത്രിയിൽ പോയി. ചികിത്സ ഫലിക്കാതെ അയാൾ മരണപ്പെട്ടു. ഞാൻ ഡോക്ടറുടെ ദേഹത്ത് കയറിക്കൂടി. അങ്ങനെ ഞാൻ ഒരു ശരീരത്തിൽ നിന്നും മറ്റ് ശരീരങ്ങളിലേക്ക് അതിദ്രുതം സഞ്ചരിച്ചു. ഞാൻ മഹാമാരിയായ വൈറസായി. ജനങ്ങൾ എനിക്ക് അതി മനോഹരമായ പേര് നൽകി. - കൊറോണ , രോഗത്തിനും പേര് നൽകി കോവിഡ് 19. ഇന്ന് ലോകം എന്നെ ഒരു ശത്രുവായാണ് കാണുന്നത്. ഞാൻ കാരണം എല്ലായിടവും ഇന്ന് നിശ്ചലമായിരിക്കുന്നു. എനിക്കും ഏറെ ദു:ഖമുണ്ട്. പക്ഷേ എന്ത് ചെയ്യാൻ കഴിയും? പ്രകൃതിയെനിക്ക് ജീവൻ നിലനിർത്താനുള്ള കഴിവ് ഇങ്ങനെയാണ് തന്നത്. എന്റെ ആഗ്രഹങ്ങളെല്ലാം മുറുകെ പിടിച്ച് പന്നിയിൽ തന്നെ ഞാൻ ജീവിച്ച് ചത്തേനേ . എന്നാൽ അഹങ്കാരിയായ മനുഷ്യൻ തന്നെയാണ് എന്നെ ക്രൂരനാക്കിയത്. കാടും മലയും വെട്ടിപ്പിടിക്കുന്ന മനുഷ്യർക്ക് ഇതൊരു പാഠം തന്നെയാണ്. ഒരു കണക്കിന് ഞാൻ വന്നത് നന്നായി. എന്തെന്നാൽ ആർക്കും പുറത്തിറങ്ങാൻ കഴിയാത്തതിനാൽ അപകടങ്ങൾ ഒഴിവായി. മാത്രമല്ല മാതാപിതാക്കൾക്ക് മക്കളേയും, മക്കൾക്ക് മാതാപിതാക്കളേയും , ഭർത്താക്കന്മാർക്ക് ഭാര്യമാരേയും , തിരിച്ചും പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. മക്കൾക്ക് മാതാപിതാക്കളോടോ തിരിച്ചോ സംസാരിക്കാൻ സമയമുണ്ടായിരുന്നില്ല. മാതാപിതാക്കളുടെ സ്നേഹം മക്കൾ അറിഞ്ഞിരുന്നില്ല. ഇപ്പോൾ വെല്ലുവിളികളില്ല, മതത്തെ ചൊല്ലിയുള്ള അടിപിടിയില്ല. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഇല്ല. മനുഷ്യൻ കാരണം സഫലമായ എന്റെ ആഗ്രഹം പൂർത്തിയാക്കുന്നതിനിടയിലാണ് മനോഹരമായി പച്ചപ്പുടുത്ത് നിൽക്കുന്ന കേരളത്തെ ഞാൻ കാണുന്നത്. ഹരിത മലകളും, വെള്ളിനൂൽ പുഴകൾ ഒഴുക്കുന്ന മധുര സംഗീതവും എന്നെ ആകർഷിച്ചു. അവിടത്തെ ജനങ്ങളിൽ വസിക്കുവാൻ തുടങ്ങി. ജനങ്ങൾക്ക് ഉപദ്രവകാരിയാകുന്നത് എനിക്കും ഇഷ്ടമില്ല. എന്റെ അന്ത്യം നിങ്ങൾ തന്നെ കുറിക്കുക. ആരോഗ്യപാലകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. മാസ്ക് ഉപയോഗിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, അല്ലെങ്കിൽ മഹാദുരന്തമായിരിക്കും നിങ്ങൾക്കുണ്ടാവുക. കൊറോണയെ അകറ്റാം. നമുക്ക് ഒന്നായി.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം