"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

20:22, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

കൊറോണ വൈറസ് (കോവിഡ് 19, )ഒരു പകർച്ചവ്യാധിയാണ്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, തുടങ്ങിയ സസ്തിനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കെ ആണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈന രാജ്യത്തിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ എന്ന മഹാമാരി ആദ്യമായ് സ്ഥിരീകരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് ഈ രോഗം പടർന്നുപിടിക്കുന്നതു. ഇന്ത്യയിലാദ്യമായി കേരളത്തിലാണ് കോവിഡ് 19 സ്ഥിതീകരിച്ചത്. ഒരു ലക്ഷത്തോളം ജനങ്ങൾ കൊറോണ കാരണം മരണമടഞ്ഞു. കാസർകോട് തുടങ്ങി തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോവിഡ് 19 പടർന്നു. ലോകമൊട്ടാകെ പടരുകയാണ് ഈ കൊറോണ വൈറസ്. ഇങ്ങനെ പടർന്നുപിടിക്കുന്ന അതിനാൽ ലോകാരോഗ്യസംഘടന മഹാമാരിയായി കൊറോണയെ പ്രഖ്യാപിച്ചു. സാമൂഹ്യ വ്യാപനം തടയാൻ ലോകമെന്നും ജാഗ്രത ആവുകയാണ്. സ്കൂളുകൾ അടച്ചു പൂട്ടി. 1 മുതൽ 9 വരെയുള്ള സ്കൂൾ കുട്ടികൾക്ക് പരീക്ഷകൾ ഉപേക്ഷിച്ചു. പ്രധാനം പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. കൂടുതൽ സുരക്ഷയ്ക്കായി ലോക്കഡോൺ പ്രഖ്യാപിച്ചു. കൊറോണ ക്കെതിരെ ഇതുവരെ മെഡിക്കൽ ഫീൽഡ് ഒരു മരുന്നു കണ്ടുപിടിച്ചിട്ടില്ല. അതിനാൽ തന്നെ കോറോണയെ തടയാൻ WHO ഒരുപാട് നിർദ്ദേശങ്ങൾ സമൂഹത്തിൽ നൽകിയിട്ടുണ്ട്. വ്യക്തി ശുചിത്വം പാലിക്കുക. കൈയും മുഖവും ഇടയ്ക്കിടെ ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നിരന്തരം വായ തൂവാല കൊണ്ട് മൂടുക. പനിയും ശ്വാസതടസ്സവും കാണുന്ന ആളുകളുമായി ഒരു മീറ്റർ അകലം പാലിക്കുക. കൂടുതൽ ആൾകൂട്ടം ഉള്ള ഇടങ്ങളിൽ പോകാതിരിക്കുക. ഈ പറഞ്ഞ കാര്യങ്ങൾ നാം പാലിച്ചാൽ ദുഃഖിക്കേണ്ട. നല്ല ഭക്ഷണങ്ങൾ കഴിക്കുക. തണുപ്പുള്ള ഭക്ഷണങ്ങൾ കൂടുതലും കഴിക്കാതിരിക്കുക. കൊറോണയെ എതിരിടാനായി നമുക്ക് രോഗപ്രതിരോധശേഷി ആവശ്യമാണ്. സർക്കാർ നിർദേശിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് സുരക്ഷിതരായി വീടുകളിൽ കഴിയാം. ഈ ലോകത്ത് നിന്നും കുറവ് ഒറ്റക്കെട്ടായി നേരിടാം. എല്ലാവരും ജാഗ്രതയോടെ മുന്നോട്ടുപോവുക.

ഖൻസ സുൽത്താന
6B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത