"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = പ്രകൃതി സംരക്ഷണം | color=2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Sathish.ss|തരം=ലേഖനം}} |
14:19, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണം
എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവം ഏറിയ ഒന്നാണ്. മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ നിലനിൽപ്പ് പരിസ്ഥിതിക്ക് ഒരു ഭാരമായി ഭവിക്കുന്നു. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചു അതിനെ ചൂഷണം ചെയ്തു ജീവിക്കുന്നു. പക്ഷെ തിരിച്ചൊന്നും കൊടുക്കുന്നില്ല. കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കാലത്തിനിടയിൽ മനുഷ്യൻ പല മേഖലകളിലും വളരെ പുരോഗതി നേടിയിട്ടുണ്ട്. പക്ഷെ അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടാണ് നേടിയത്. മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാനാവാത്ത രീതിയിൽ നശിപ്പിച്ചിരിക്കുന്നു. പരിസ്ഥിതിയുടെ സ്വഭാവത്തെ കുറിച്ച് മനുഷ്യന് ഇന്നും ശരിയായ അറിവില്ല. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെ കുറിച്ച് മനുഷ്യന് ഇന്നും വലിയ ധാരണ ഇല്ല. മനുഷ്യ പുരോഗതിയെ തടസപ്പെടുത്തുന്ന രീതിയിൽ പ്രകൃതി സംരക്ഷണം ആവശ്യം ഇല്ല എന്നാണ് ചിലർ വാദിക്കുന്നത്. ഈ തോതിലുള്ള ചൂഷണം പരിസ്ഥിതിക്കു ഹാനികരം ആണ് എന്നു ചിന്തിക്കുന്നത് യുക്തികരമാണ്. മനുഷ്യൻ ഒരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദരമായ ഭൂമിയെ ഒരു മരു പ്രദേശമാക്കി മാറ്റും വരും തലമുറയ്ക്ക് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അത്. അതുകൊണ്ട് ഇന്നുള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം ഉടനെ അവസാനിപ്പിക്കേണ്ടി ഇരിക്കുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം