"ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/പരിസര മാലിന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസര മാലിന്യം | color= 3 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 57: വരി 57:
| color=  5
| color=  5
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

13:29, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര മാലിന്യം


ദുർഗന്ധപൂരിതമന്തരീക്ഷം
ദുർജനങ്ങൾതന്ഡ മനസ്സുപോലെ
ദുര്യോഗമാകുമീക്കാഴ്ച കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല.

ആശുപത്രിതൻ പരിസരത്തും
ആരോഗ്യകേന്ദ്രത്തിൻ മുൻപിലായും
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായ് കൂടുന്നു മാലിന്യങ്ങൾ

അമ്പലമുറ്റത്തും തൻമുന്നിലും
അങ്ങിങ്ങ് പ്ലാസ്റ്റിക് മാലിന്യമാം
വിനോദ കേന്ദ്രങ്ങൾ നാൾക്കുനാളിൽ
വീഴുന്നു ചവറുകൾ കൂമ്പാരമായ്

നമ്മുടെ വീടുകൾ ശുദ്ധമാക്കി
മാലിന്യം ഭാണ്ഡത്തിൽ ആക്കി നിത്യം
മാറ്റിയിടുന്നു പൊതുസ്ഥലത്ത്
പെരുകുന്നു ദിർഗന്ധം പൊതുസ്ഥലത്ത്

കുളവും പുഴയും തോടുകളും
കുപ്പ നിറഞ്ഞു കവിഞ്ഞിടുന്നു
ഇളനീരുപോലത്തെ ശുദ്ധജലം
ചെളിമൂടി ആകെ നശിച്ചുപോയി


മഗരസഭയും പൊതുജനവും
നാടിനെ ദുർഗന്ധമാക്കിത്തീർത്തു
കാക്കയും കോഴിയും നായ്കളും കൂടീ
നാടിനെ ശുദ്ധീകരിച്ചീടാനായ്
കൂട്ടിയിട്ടിട്ടുള്ള ചപ്പുകൂന
കൂട്ടമായ് തട്ടി നിരത്തീടുന്നു

മഴയതുപെയ്തങ്ങൊഴുകിയെന്നാൽ
മാരകരോഗം പടർന്നിടുന്നു
ദൈവത്തിൻ സ്വന്തമാം കേരളത്തിൽ
ദൈന്യമാം ചിത്രങ്ങൾ ഈ വിധത്തിൽ

ഫർഹാൻ
7 D ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത