"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

12:07, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ അവധിക്കാലം

ദിവസങ്ങൾ ഓടുകയാണോ? എത്ര പെട്ടെന്നാണ് ആറാം ക്ലാസിലെ അധ്യയന വർഷം കടന്നുപോയത്. പാഠങ്ങളെല്ലാം തീർന്നു. റിവിഷനും പരീക്ഷകളുമായി മാർച്ച് മാസം അൽപം തിരക്കിലായിരുന്നു. വാർഷികപരീക്ഷയെ വരവേൽക്കാനുള്ള ഒരുക്ക ത്തിലായിരുന്നു ഞാനും എന്റെ കൂട്ടുകാരും. ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ വേനലവധിക്ക് ചെയ്യാനുള്ള നൂറുകൂട്ടം കാര്യങ്ങൾ പ്ലാൻ ചെയ്തു. പെട്ടെന്നായിരുന്നു എന്റെ ക്ലാസ് ടീച്ചർ ലിസ്റോസ് സിസ്റ്റർ നാളെ മുതൽ ഞങ്ങൾക്ക് ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചത്. പാഠങ്ങളൊക്കെ പഠിക്കണമെന്നും കുറെ പുസ്തകങ്ങൾ വായിക്കണമെന്നും ഓർമ്മിപ്പിച്ചു. സ്കൂൾ അടച്ചുവെന്ന് കേട്ടപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു.പക്ഷേ പിന്നീടുള്ള ദിവസങ്ങൾ വളരെ ബോറിംഗ് ആയിരുന്നു. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ വീട്ടിൽനിന്നും പുറത്തിറങ്ങാതിരിക്കുന്നത്. ധാരാളം വാഹനങ്ങൾ പോയ്ക്കൊണ്ടിരുന്ന വീടിനുമുൻവസത്തെ റോഡിൽ ഇടക്കിടെ പോലീസ് വാഹനം മാത്രം. ഞങ്ങൾക്ക് ഈ വെക്കേഷൻ ആസ്വദിക്കാനേ കഴിഞ്ഞില്ല.അമ്മയും വീട്ടിൽ തന്നെ. അച്ഛന് ജോലിക്ക് പോകണം. ടിവിയിലും പത്രങ്ങളിലും മുഴുവൻ കൊറോണയായിരുന്നു താരം. ഒരു ലക്ഷത്തിലധികം ആളുകൾ കോറോണ ബാധിച്ച്മരണമടഞ്ഞത്. ഈ അവധിക്കാലം എനിക്ക് ആസ്വദിക്കാൻ പറ്റില്ലെന്നാണ് തോന്നുന്നത്. എങ്കിലും എനിക്ക് സങ്കടമൊന്നുമില്ല. പുതിയൊരനുഭവമല്ലേ ഈ അവധിക്കാലം നൽകിയത്. ഇത്തവണ ഒരുപാട് പുസ്തകങ്ങൾ വായിച്ചും ചിത്രങ്ങൾ വരച്ചു , ഈ ലോകം എന്താണെന്നുതന്നെ മനസ്സിലായത് ഇപ്പോഴാണ്. നമുക്ക് ചുറ്റിലും ഒന്ന് കണ്ണുതുറന്ന് നോക്കാൻ കഴിഞ്ഞു. ഈ സന്ദർഭത്തിൽ അകന്നുനിൽക്കലും ഒരു കൂട്ടായ്മയാണെന്ന് തിരിച്ചറിഞ്ഞു. വലിയ ഒരു മഹാമാരിയെ തടഞ്ഞുനിർത്താനുള്ള തകർക്കാനുള്ള കൂട്ടായ്മ. അതിൽ ഒരു കണ്ണിയാവാൻ കഴിഞ്ഞതിൽ എനിക്കും അഭിമാനിക്കാലോ അവധിക്കാലം ഇനിയും വരുമല്ലോ.........അപ്പോൾ ആസ്വദിക്കാം. ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ കഴിഞ്ഞാൽ മതിയായിരുന്നു.

അദേവ് ഡി അനിഷ്
6 D വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ