"എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി നശീകരണം | color= 1 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 49: വരി 49:
| color=    1
| color=    1
}}
}}
{{Verification|name=Manu Mathew| തരം=      കവിത }}

11:54, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി നശീകരണം

കാവും കുളങ്ങളും കായലോളങ്ങൾ തൻ
 കാതിൽ ചിലമ്പുന്ന കാറ്റും,
 കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും-
 ഭൂതകാലത്തിന്റെ സാക്ഷ്യം!
 അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്കു
 തന്ന സൗഭാഗ്യങ്ങളെല്ലാം
 നന്ദി ഇല്ലാതെ തിരസ്കരിച്ചു നമ്മൾ
 നന്മ മനസ്സില്ലാത്തോർ
 മുത്തിനെ പോലും കരിക്കട്ടയായ്കണ്ട
 ബുദ്ധി ഇല്ലാത്തവർ നമ്മൾ;
മുഗ്ദ്ധ സൗന്ദര്യത്തെ വൈരുപ്യമാക്കുവാ-
നൊത്തൊരുമിച്ച് അവർ നമ്മൾ!
 കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടി തെളിച്ചു
 കാതര ചിത്തമെന്നത്രയോ പക്ഷികൾ
കാണാമറയത്ത് ഒളിച്ചു!
 വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ
 വന്മര ചില്ലകൾതോറും
പൂത്തുനിന്നൊരു ഗതകാലസൗരഭ്യ-
 പൂരിത വർണ്ണപുഷ്പങ്ങൾ
 ഇന്നിനി ദുർല്ലഭം - മാമര ചില്ലക-
ളൊന്നാകെ നാം വെട്ടിവീഴ്ത്തി !
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാം-
ഇത്തിരി ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരാറില്ലാത്തൊ
രത്യാഗ്രഹികളെ പോലെ !
വിസ്തൃത നീലജലാശയങ്ങൾ ജൈവ-
 വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം മാലിന്യ -
കണ്ണുനീർ പൊയ്കകളന്യേ!
 പച്ച പരിഷ്കാരത്തേൻ കുഴുമ്പുണ്ടു നാം
 പുച്ഛിച്ചു മാതൃ ദുഗ്ദ്ധത്തെ!!
  

സാലിഹ എസ്
8 F എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത