"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/മീനുവിന്റെ മാവിൻതൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മീനുവിന്റെ മാവിൻതൈ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

11:53, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മീനുവിന്റെ മാവിൻതൈ

രിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷതൈ വിതരണം ചെയ്തിരുന്നു . പി.ടി.എ പ്രസിഡണ്ട് സ്കൂൾ ലീഡർക്ക് ആദ്യ തൈ നൽകി ഉദ്‌ഘാടനം ചെയ്തു. പിന്നെ അതാത് ക്ലാസ് അധ്യാപകർ വിതരണം ഏറ്റെടുത്തു .
എല്ലാ കുട്ടികളും ആവേശത്തോടെ തൈകൾ എടുക്കാൻ ഓടിയപ്പോൾ മീനുവിന്റെ ശ്രദ്ധ ഒരു ഉണങ്ങിയ മാവിൻ തൈയിലായിരുന്നു .അവൾ അവളുടെ കൂട്ടുകാരി ലൈലയോട് പറഞ്ഞു ."ദേ നോക്ക് ഒരു ഉണങ്ങിയ മാവിൻതൈ " ഇത്കേട്ട് ലൈല പൊട്ടിച്ചിരിച്ചു. എന്നിട്ടു അവൾ ചോദിച്ചു. തളർന്നു വീഴാറായ അതിന് ഒരു ഊന്നുവടി നൽകാമോ? അവൾ പറഞ്ഞു ."ഞാൻ നൽകും "ആ തീരുമാനം അറിഞ്ഞപ്പോൾ ലൈല അമ്പരന്നു .അവളുടെ സാർ ചോദിച്ചു എന്താ മീനു തൈ വേണോ?
സാറിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്ന് ഉണർത്തി ."വേണം " എന്ന് പറഞ്ഞു കൊണ്ട് ആ പാവം മാവിൻ തൈ കൈയിലെടുത്തു . "നല്ലതുണ്ടല്ലോ മീനു " സാർ പറഞ്ഞു ."എനിക്കിതുമതി "അവൾ പറഞ്ഞു .ഇതു കേട്ട് കൂട്ടുകാർ അവളെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി . "ആരും ചിരിക്കേണ്ട മീനു ചെയ്തതാണ് ശരി "എന്ന് പറഞ്ഞു കൊണ്ട് സാർ അവളെ അഭിനന്ദിച്ചു .അപ്പോൾ നേരത്തെ കളിയാക്കിയവരുടെ തല താഴുന്നത് മീനു കണ്ടു.

ഫാത്തിമ
7 A ജി. യു. പി സ്കൂൾ ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത