"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color=3 | | color=3 | ||
}} | }} | ||
{{verification|name=MT_1206| തരം= കഥ}} |
11:53, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ പ്രതികാരം
ഒരിടത്ത് ഒരു മുത്തശ്ശനും കുടുംബവും താമസിച്ചിരുന്നു . മുത്തശ്ശൻ ഒഴികെ ബാക്കിയുള്ളവർ എല്ലാം മടിയന്മാരും അത്യഗ്രഹികളും ആയിരുന്നു. മുത്തശ്ശൻ നല്ലൊരു കർഷകനായിരുന്നു . കൃഷിയിൽ നിന്നും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഒന്നും അവിടെ ഉള്ളവർക്ക് ഇഷ്ടമല്ലായിരുന്നു. വിളവുകൾ ഉപയോഗിക്കാറില്ല എങ്കിലും മുത്തശ്ശൻ കൃഷി ചെയ്യുന്നത് തുടർന്നുകൊണ്ടേയിരുന്നു. വീട്ടിലെ പരിഷ്കാരികൾ ആയ അംഗങ്ങൾക്ക് ശീതീകരിച്ച ഷോറൂമുകളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ മാത്രമായിരുന്നു ഇഷ്ടം. അങ്ങനെ പ്രകൃതിയെയും ദൈവത്തെയും മറന്നു. പണത്തിനും സൗകര്യങ്ങൾക്കും മാത്രം പ്രാധാന്യം നൽകി അവർ ജീവിച്ചു പോന്നു. ആയിടയ്ക്കാണ് മനുഷ്യനും ശാസ്ത്രത്തിനും നേരെ തൊടുത്തുവിട്ട വാളുപോലെ പോലെ ഒരു മഹാമാരി കടന്നു വരുന്നത് "കൊറോണ". പണക്കാരനും പാവപ്പെട്ടവനും എന്നു വേണ്ട ലോകത്ത് ആരുമായിക്കൊള്ളട്ടെ എല്ലാവരും ഒരുപോലെ ഭയപ്പെട്ടു. അവർക്ക് ഇന്ന് എവിടെയും പോകണ്ട പാർട്ടികളും യാത്രകളും ഒന്നും വേണ്ട. അഹങ്കാരവും ആർത്തിയും അടങ്ങി വീടുകളിൽ അടങ്ങിയിരിക്കാൻ നിർബന്ധിതരായി . ഇതെല്ലാം കണ്ട് മുത്തശ്ശൻ വീട്ടുകാരോട് പറഞ്ഞു." ആരും ഒന്നിനും പുറത്തു പോകേണ്ട നമുക്ക് ആവശ്യമുള്ളതൊക്കെ നമ്മുടെ തോട്ടത്തിൽ ഉണ്ട്. ഇത്രയും കാലം അതിനെ ആവശ്യം വന്നില്ല. ഇപ്പോഴാണ് അവ ഉപയോഗിക്കാൻ സമയം ആയത്". ഇതുകേട്ട് വീട്ടിലുള്ളവർ നാണിച്ച് തല താഴ്ത്തി. മുത്തശ്ശൻ പറഞ്ഞു"ഇത്രയും കാലം മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തു. അതിൽ മനംനൊന്ത് പ്രകൃതി കാണിക്കുന്ന ചില മായാജാലങ്ങൾ ആണ് നിപയും പ്രളയവും കൊറോണയും എല്ലാം. ചില സമയങ്ങളിൽ എങ്കിലും മനുഷ്യനേക്കാൾ ശക്തി പ്രകൃതിക്ക് ഉണ്ട് എന്ന് മനസ്സിലാക്കി തരാൻ . അത് അത് മനസ്സിലാക്കി ഇനിയെങ്കിലും മനുഷ്യർ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ജീവിക്കാൻ പഠിച്ചാൽ മതിയായിരുന്നു".
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ