"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണവും സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി നശീകരണവും സംരക്ഷണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=MT_1206| തരം= ലേഖനം}} |
11:34, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി നശീകരണവും സംരക്ഷണവും
നമ്മുടെ പരിസ്ഥിതിയിൽ ഇന്ന് വളരെയധികം നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം. ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരമാർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിവസങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കാഴ്ച്ചപാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം കാണുന്നത് .പരിസ്ഥിതി നശീകരണം എന്നാൽ പാടം നികത്തൽ, വനങ്ങൾ വെട്ടിനശിപ്പിക്കൽ, കുന്നുകളും മലകളും ഇടിച്ച് നികത്തൽ, പാറ വെട്ടിനശിപ്പിക്കുക, ജലാശയങ്ങളിൽ അണകെട്ടുകൾ നിർമ്മിക്കുക കൂടാതെ വ്യവസായ ശാലകളിൽ നിന്നു വരുന്ന പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം അവിടെ നിന്നു ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമുള്ള ജലം ,ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്ന് വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുമുള്ള അന്തരീക്ഷ മലിനീകരണം, അമിതമായ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ,കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ എന്നിവയെല്ലാം പരിസ്ഥിതി നശീകരണത്തിന് കാരണമാകുന്നു. ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്ന പരിസ്ഥിതി നശീകരണത്തിന് കാരണം നാമോരോരുത്തരും ചെയ്യുന്ന തെറ്റായ പ്രവൃത്തികൾ മൂലമാണ്. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. സാക്ഷരതയുടെയും, ആരോഗ്യത്തിൻ്റെയും, വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ കാര്യത്തിൽ നാം വളരെയധികം പിറകിലാണ് .അതുകൊണ്ട് നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം