ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
{{verification|name=lalkpza| തരം=കവിത}}
{{verification|name=lalkpza| തരം=കവിത}}
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 അദ്ധ്യാപകസൃഷ്ടികൾ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 അദ്ധ്യാപകസൃഷ്ടികൾ]]
കെ.എ.യു..പി,എസ്.പടിയം

11:25, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലം

കരയല്ലേ നീയെൻ മലരുകളേ ,
ഞാൻ നട്ടു നനച്ച സ്വപനങ്ങളേ...
മഴയായിരുന്നു പുറത്ത് ..
എന്നെ ഏറെ മോഹിപ്പിക്കും കുളിർമഴ!

കനലെരിയുകയാണകം നൊമ്പരപ്പുകയാൽ
ആത്മനൊമ്പരത്തിൻപാതയിൽ,
മോഹത്തിൻ മാറാലയിൽ
ഇന്നലെകളുടെ വസന്തങ്ങളും
നിന്റെ ഓർമകളും
കുടുങ്ങിക്കിടക്കുന്നു.!

സ്വർണ നൂലിനാൽ
സ്വപ്നങ്ങൾ നെയ്തെടുത്ത കാലങ്ങൾ...
സ്വാതന്ത്ര്യത്തിൻ ചിറകിൽ
പാറി നടന്ന കോലങ്ങൾ ....
മാഞ്ഞുവോ ഭൂമിയിൽ?

പ്രകൃതിയുടെ ക്രൂരമാം അമ്പുകളേറ്റിതാ
മർത്യരോരോന്നായ് വീഴുന്നു .!
ഭാവിതൻ പ്രതീക്ഷകളുമിന്നിതാ
മഴപ്പാറ്റതൻ ജന്മംപോൽ
മണ്ണോടു ചേർന്നു മറയുന്നു.
 എങ്ങും മുഴങ്ങുന്നു നിലവിളികൾ ...
(ഭയമില്ലാത്താരുണ്ടീ മന്നിടത്തിൽ?)
ആത്മാവിൻ രോദനം പക്ഷെ ആര് കേൾക്കാൻ?

 പൊലിയാതിരിക്കുവാനൊരു ജീവനും
പിറക്കാതിരിക്കട്ടെയീ ഭൂമിയിൽ ....
മാലാഖമാർ വന്നിറങ്ങുകയായ്
പോരാടുവാൻ രാപ്പകൽ ഭേദമെന്യേ ...
മർത്യന്റെ മിഴിയിൽ നിന്നിരുളു മാറ്റാൻ
വരുവതാരോ?
ആ സുദിനമിനിയെന്നോ?
 

മിനി.ജെ.വെട്ടം
അദ്ധ്യാപിക കെ.എ.യു..പി,എസ്.പടിയം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത