"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ലോകത്തിന്റെ നിലവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തിന്റെ നിലവിളി      <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം=  കവിത}}

11:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തിന്റെ നിലവിളി     


ലോകത്തിന്റെ നിലവിളി

ചൈനയിൽ നിന്നൊരണുവായി ജനിച്ച നീ
ഇന്നൊരു മഹാവ്യാധിയായി
ഈ ലോകത്തെ കീഴടക്കി
നിശബ്ദ തേങ്ങലുകളായി നിന്നിടുന്നു

ശാന്തമായി നിൽക്കുന്നൊരെൻ
കേരള ഭൂമിയെ കാർന്നു തിന്നാൻ വന്ന
നിന്നെ ശ്രേഷ്ഠരാം ഭരണാധിപന്മാർ
തളച്ചിടുകയും അവരുടെ കൂർമ്മ ബുദ്ധിയിൽ

ശ്രേഷ്ഠരാം ആരോഗ്യസേവകരും
കൈകോർത്തു രക്ഷിച്ചു കേരളമക്കളേ
ഈ കൊറോണ എന്ന് മഹാമാരിയിൽ നിന്ന്
വന്ദനം വന്ദനം വന്ദനം

ഞങ്ങളെ രക്ഷിച്ച സർവ്വരേയും
ഇന്നിതാ വാനോളം ഉയർത്തിടുന്നു
മഹാമാരിക്കിരയായ ലോകമേ
നിന്റെ ശാന്തതയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നിതാ

മഹാമാരിയിലൂടെ ലോകത്തിൽ നിന്നു-
വിടവാങ്ങിയ ലക്ഷോപലക്ഷം
പ്രാണനു വേണ്ടി ഞങ്ങൾ
അശ്രുകണങ്ങൾ പൊഴിക്കുന്നിതാ..........
 

വൈദേഹി റാം
VIII A ജി എച്ച് എസ്സ് & വി എച്ച് എസ്സ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത