"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വവും പരിസര ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:37, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

ഇന്ന് നാം താമസിക്കുന്ന അന്തരീക്ഷം ശുചിത്വമുള്ളതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട് .

ശുചിത്വം എന്ന് വെറുതെ പറഞ്ഞതുകൊണ്ട് ആയില്ല അതു ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യണം . ശുചിത്വം രണ്ടു തരമാണുള്ളത് .
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

നാം നമ്മുടെ ശരീരം മുഴുവൻ വൃത്തിയാക്കിയാൽ മാത്രം നമുക്ക് വ്യക്തി ശുചിത്വം നേടാൻ സാധിക്കില്ല .നാം ഇടയ്ക്കിടെ നമ്മുടെ നഖങ്ങൾ മുറിച്ചു വൃത്തിയാക്കുകയും മുടി വൃത്തിയാക്കി മുറിച്ച് ഒതുക്കി വയ്ക്കുകയും ചെയ്യണം .വൃത്തിയുള്ള ശരീരം ഉണ്ടായാൽ മാത്രമേ വൃത്തിയുള്ള മനസുണ്ടാകൂ . ഇങ്ങനെ ശരീരം നന്നായി ശുചിയാക്കുന്നതിലൂടെ ധാരാളം രോഗത്തെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും . പരിസര ശുചിത്വം എന്നാൽ നാം ജീവിക്കുന്ന പരിസരം ശുചിയാക്കുന്നതാണ് . നമ്മുടെ മുറി നമ്മുടെ വീട് , നമ്മുടെ ചുറ്റുപാട് , നമ്മുടെ പരിസരം , നമ്മുടെ വിദ്യാലയം അങ്ങനെ എല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ നമുക്ക് പരിസര ശുചിത്വം നേടുവാൻ സാധിക്കും . ഇതിലൂടെ നമുക്ക് പൊതു ആരോഗ്യം സംരക്ഷിക്കുവാൻ സാധിക്കും . ഇങ്ങനെ നമുക്ക് ആരോഗ്യമുള്ള സമൂഹത്തെ നെയ്തെടുക്കുവാൻ സാധിക്കും .

ഇന്ന് നമ്മുടെ സർക്കാരുകൾ ഇതിനായി ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നു . ഇതിനൊരു ഉദാഹരണമാണ് പ്രധാന മന്ത്രിയുടെ സ്വച്ഛ ഭാരത മിഷൻ . ഇങ്ങനെയുള്ള ധാരാളം പ്രവർത്തനങ്ങളോടെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും പുതിയൊരു സമൂഹത്തെ വാർത്തെടുക്കുവാൻ നമുക്ക് കഴിയും . അത് ലോകത്തിനൊരു മാതൃകയായിരിക്കുകയും ചെയ്യും .

ആസിയ ബീവി വി.എൻ
10 എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം