"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/എന്റെ കുഞ്ഞുതൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കുഞ്ഞുതൈകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ  <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കഥ}}

23:44, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കുഞ്ഞുതൈകൾ

ഏതായാലും സ്കൂളും ഇല്ല എവിടേക്കും പോവാനും പറ്റില്ല. ബോറടിച്ച് ഇരിക്കുമ്പോഴാണ് കയ്യിലെന്തോ പിടിച്ചുകൊണ്ട് ഉമ്മ ഉമ്മറത്തേക്ക് വന്നത്."ആരും ചടഞ്ഞുകൂടിയിരിക്കേണ്ട എല്ലാർക്കും ഞാനൊരു പണി തരാം... ഇത് കുറച്ച് വിത്തുകളാ... "വിത്തുകൾ കാണിച്ചുകൊണ്ട് ഉമ്മ പറഞ്ഞു. കേൾക്കേണ്ട താമസം ഞാനും ,താത്തയും,അനിയനും കുഞ്ഞുകൈക്കോട്ടുമെടുത്ത് തൊടിയിലേക്കോടി. മണ്ണെടുത്ത് കുഴികളുണ്ടാക്കി, വെണ്ണീറിട്ടു, വിത്തുകൾ പാകി. ചീര, പയർ, കയ്പ, വെണ്ടയ്ക്ക എല്ലാം ഉണ്ടായിരുന്നു. എന്നും രാവിലെയും വൈകുന്നേരവും ഞങ്ങൾ വെള്ളമൊഴിച്ചു.

അങ്ങനെ മൂന്നാമത്തെ ദിവസം ഞങ്ങൾ വെള്ളവുമായി ചെന്നപ്പോൾ അതാ...വിത്തുകൾ മുളപൊട്ടിയിരിക്കുന്നു. അവയെല്ലാം എന്നെ നോക്കി ചിരിക്കുന്നു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. "ഞങ്ങൾ നിങ്ങൾക്ക് ഒരുപാട് വിളവ് തരാം"എന്ന് അവരോരോരുത്തരും പറയുന്നതായി ഞാൻ കേട്ടു. 

ഇനിയും ഒരുപാട് തൈകൾ നടണം... "കുഞ്ഞുതൈകളും, വലിയ മരങ്ങളും, മൃഗങ്ങളും, പക്ഷികളും, കാറ്റും, വെളിച്ചവും, വെള്ളവും...... എല്ലാം ചേർന്നതാണ് പരിസ്ഥിതി"യെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്. എന്റെ തൈകൾ വളരുന്നത് ഞാൻ സന്തോഷത്തോടെ എന്നും നോക്കും. രാവിലെയും വൈകുന്നേരവും വെള്ളവുമായി വരുന്ന എന്നേയും തൈകൾ സന്തോഷത്തോടെ കാത്തിരിക്കും.

ഫാത്തിമ സൈറ. വി കെ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ