"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
അടങ്ങിയവയാണ്.
അടങ്ങിയവയാണ്.
'''തെയ്യം,തിറ'''
'''തെയ്യം,തിറ'''
[[ചിത്രം:/root/Desktop/Images/images_files/dc712bea32c0d832.jpeg
[[ചിത്രം:/root/Desktop/nas.jpg


കേരളത്തിലെ അനുഷ്ഠാന കലകളില്‍ പ്രമുഖമാണ് തെയ്യവും തിറയും.ദേവതകളെ വേഷമണിഞ്ഞ്  കോലമായി
കേരളത്തിലെ അനുഷ്ഠാന കലകളില്‍ പ്രമുഖമാണ് തെയ്യവും തിറയും.ദേവതകളെ വേഷമണിഞ്ഞ്  കോലമായി

20:41, 4 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

'ആമുഖം


ഗ്രാമീണ ജനതയുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട പരമ്പരാഗത ദൃശ്യകലാരൂപങ്ങളാണ് നാടന്‍ കലകള്‍. ജനതയുടെ അനുഭവങ്ങളും

ജീവിതരീതിയും സാഹചര്യങ്ങളുമായിരുന്നു ഒരുകാലത്ത് നാടന്‍കലകളുടെ രൂപഭാവങ്ങളെ നിയന്ത്രിച്ചിരുന്നത്. ദേവാരാധനപരമായ ചടങ്ങുകള്‍, മതപരമായ

ആചാരങ്ങള്‍, വിശ്വാസങ്ങള്‍, പരേതരോടുളള ഭക്തി, പ്രകൃതിപൂജ തുടങ്ങിയവയില്‍ നിന്ന് ഉരുതിരിഞ്ഞവയാണ് കേരളത്തിലെ നാടന്‍കലകള്‍.

ഒരു കാലത്ത് സവര്‍ണരുടെ കുത്തകയായിരുന്നു ക്ഷേത്രകലകള്‍ അവര്‍ണരും അധ്വാനവര്‍ഗവുമായവര്‍ക്ക് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ സാധാരണക്കാരന്റെ വിയര്‍പ്പിന്റെ ഗന്ധമുളളവയായി വളര്‍ന്നുവന്നതായിരുന്നു നാടന്‍കലകള്‍. എന്നാലിന്ന് നാടന്‍കലകളുടെ പ്രാധാന്യം വിസ്മരിക്കപ്പെടുന്നുവോ? ഒരു കാലത്ത് കേരളത്തിലെ അധ്വാനവര്‍ഗത്തിന്റെ കലയായിരുന്ന നാടന്‍ ദൃശ്യകലകള്‍ ഇന്നത്തെ കുട്ടികള്‍ക്ക് കേട്ടറിവു മാത്രമാവുന്ന ഈ സാഹചര്യത്തില്‍ നാടന്‍കലകളുടെ മഹത്വം സമൂഹത്തിലെത്തിക്കേണ്ടത് അനിവാര്യമാണ്. ഇതിനുളള ഒരു കൊച്ചുശ്രമമാണ് സ്ക്കുള്‍വിക്കിയുടെ നിര്‍ദേശപ്രകാരം ഞങ്ങള്‍ തയ്യാറാക്കുന്ന ഈ പ്രോജക്ട്.


ലക്ഷ്യങ്ങള്‍


  നാടന്‍കലകളെ കുറിച്ച് മനസിലാക്കാല്‍
  അവയുടെ മഹത്വം ജനങ്ങളിലെത്തിക്കാന്‍
  സമകാലികസമൂഹത്തില്‍ നാടന്‍കലകള്‍ക്കുളള പ്രസക്തി വിലയിരുത്താന്‍


പഠനരീതി

കേരളത്തിലെ നിലവിലുള്ള നാടന്‍ കലകളെ കുറിച്ച് വിവരശേഖരണം നടത്തുന്നു. വ്യത്യസ്ത നാടന്‍കലകള്‍ കണ്ടെത്തി അവയെ അപഗ്രഥിക്കുന്നു.ഈ നാടന്‍കലകള്‍ക്ക് സമകാലിക സമൂഹത്തിലുള്ള പ്രസക്തി വിലയിരുത്തി നിഗമനത്തിലെത്താന്‍ ശ്രമിക്കുന്നു. ഇതിനു വേണ്ടി വ്യത്യസ്ത വിജ്ഞാന സ്രോതസ്സുകള്‍ , നാടന്‍കലകളെ കുറിച്ച് അറിവുള്ളവര്‍ തുടങ്ങിയവരെ ആശ്രയിക്കുകയും വിവരങ്ങള്‍ ക്രോഡീകരിച്ച് നിഗമനത്തിലെത്താന്‍ ശ്രമിക്കുകയാണ് ഈ പ്രൊജക്ടിലൂടെ ചെയ്യുന്നത്. ദത്തശേഖരണം. ഗ്രാമീണരുടെ ജീവിത വ്യാപാരങ്ങളില്‍ നിന്ന് നൈസര്‍ഗികമായി രൂപം കൊണ്ടവയാണ് നാടന്‍കലകള്‍. ഇവയില്‍ പലതും വളരെ പ്രാചീനങ്ങളാണ്. മിക്ക നാടന്‍കലകളും ത്രികാധിഷ്ഠിതം (ഗീത-വാദ്യ-നൃത്തങ്ങള്‍) അടങ്ങിയവയാണ്. തെയ്യം,തിറ [[ചിത്രം:/root/Desktop/nas.jpg

കേരളത്തിലെ അനുഷ്ഠാന കലകളില്‍ പ്രമുഖമാണ് തെയ്യവും തിറയും.ദേവതകളെ വേഷമണിഞ്ഞ് കോലമായി കെട്ടിയാടിക്കുകയാണ് ഇതിന്റെ സ്വഭാവം.ഭഗവതിയും കാളിയും ചാമുണ്ടിയും ശൈവ-വൈഷ്ണവാദി മൂത്തികളുടെ അംശഭൂതങ്ങളായ ദേവതകളും യക്ഷിയും ഗന്ധര്‍വനും നാഗവും ഭൂതവും മൃഗവും പരേതരും മണ്‍മറഞ്ഞ വീരപരാക്രമികളും പുരാണേതിഹാസ കഥാപാത്രങ്ങളും തെയ്യം തിറയുടെ രംഗത്ത് ദേവതകളായിവരുന്നുണ്ട്. അനുഷ്ഠാനങ്ങളുമായി ബാഗ്യബന്ധം മാത്രമല്ല തെയ്യങ്ങള്‍ക്കും തിറകള്‍ക്കുമുള്ളത്.നര്‍ത്തനിലെ ഓരോ അംഗവും അനുഷ്ഠാനത്തില്‍ അടിയുറച്ചതാണ്.തീയില്‍ വീഴുകയും നര്‍ത്തനം ചെയ്യുകയും കനലില്‍ ഇരിക്കുകയും തീ പന്തങ്ങളുമായി ആടുകയും ചെയ്യുന്ന കോലങ്ങളുമുണ്ട്. സര്‍പ്പപ്പാട്ട് നാഗക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും ഗൃഹങ്ങളിലും പുള്ളുവര്‍ നടത്തുന്ന അനുഷ്ഠാന നിര്‍വഹണമാണ് സര്‍പ്പപ്പാട്ട്.അലങ്കരിച്ച പന്തലില്‍ സര്‍പ്പക്കളം ചിത്രീകരിക്കുന്ന പഞ്ചവര്‍ണ്ണപ്പൊടിക്കൊണ്ടുള്ള അഷ്ടനാഗക്കളം,സര്‍പ്പയക്ഷിക്കളം ,നാഗയക്ഷിക്കളം തുടങ്ങിയ കളങ്ങള്‍ സന്ദര്‍ഭോചിതമായി ചിത്രീകരിക്കും. കളം പൂജിച്ച ശേഷം സര്‍പ്പം തുള്ളല്‍ ആരംഭിക്കും.

പൂരക്കളി ഭഗവതി ക്ഷേത്രത്തിലും കാവുകളിലും മീനമാസത്തിലെ പൂരത്തിന് സമാപിക്കത്തക്കവിധം ഒന്‍പത് നാളുകളിലായി അവതരിക്കപ്പെടുന്ന അനുഷ്ഠാന കലയാണിത്. ഒപ്പന മുസ്ലിം സ്ത്രീകള്‍ നടത്തുന്ന ഒരു സാമൂഹിക വിനോദമായ ഒപ്പനക്ക് 500 വര്‍ഷത്തെ പഴക്കം കല്‍പ്പിക്കപ്പെടുന്നു. ഈ കല അവതരിപ്പിക്കുന്നതിന് 10-15 വരെ ആളുകളെങ്കിലും വേണം. വധുവിനെ ഇരുത്താനുള്ള ഒരു പീഠം മാത്രമാണ് അരങ്ങ്. ഓണത്തല്ല്. ചെറുപ്പക്കാരുടെ ഓണക്കാലത്തെ ഒരു വിനോദമാണിത്.ഓണപ്പട,തല്ല്,കയ്യാങ്കളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു