"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/അപ്പ‍ുവിന്റെ സംശയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്= 26089
| സ്കൂൾ കോഡ്= 26089
| ഉപജില്ല=വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാക‍ുളം
| ജില്ല=  എറണാകുളം
| തരം= 2    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

22:07, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം



അപ്പുവിന്റെ സംശയങ്ങൾ



അപ്പ‍ൂ....അമ്മയുടെ വിളി കേട്ട് അപ്പു അമ്മയുടെ അരികിലേക്ക് ഓടിയെത്തി. ടിവി ഓണാക്കി വാർത്ത വെച്ച് അമ്മയും അപ്പുവും വാർത്ത കണ്ടു കൊണ്ടിരിക്കെ അച്ഛൻ പുറത്തുപോയി വന്നു . അച്ഛൻ വന്നു കയറിയതും അമ്മ ദേഷ്യത്തോടെ ചോദിച്ചു ; "നിങ്ങൾ എങ്ങോട്ടാ മനുഷ്യാ പോയത് ..നിങ്ങൾ ഈ വാർത്ത ഒന്നും കാണുന്നില്ലേ ? കൊറോണ വൈറസ് ലോകത്തെ മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുകയാ ..ആ സമയം അച്ഛൻ വാങ്ങിക്കൊണ്ടു വന്നത് എന്തായിരുന്നു എന്ന് കാണിച്ചു കൊടുത്തു ..ഒര‍ു സാനിറ്റൈസർ ആയിരുന്നു ഇത് എന്തിനാണ് നമ്മൾ ഉപയോഗിക്കുന്നത് ?പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവരും ആരോഗ്യപ്രവർത്തകരും ഈ വൈറസ് വന്ന ആളുകളെ പരിചരിച്ചവരും മാത്രമല്ലേ ഉപയോഗിക്കുക.. ഇത് കേട്ടപ്പോൾ അച്ഛൻ അപ്പുവിനെ അടുത്തു വിളിച്ചു കാര്യങ്ങൾ പറഞ്ഞു കൊടുത്തു . ആരോഗ്യപ്രവർത്തകരോ ശുശ്രൂഷിച്ചവരോ മാത്രമല്ല ഉപയോഗിക്കേണ്ടത് ; നമ്മൾ എല്ലാവരും ഉപയോഗിക്കണം. പൊതു സ്ഥലങ്ങളിൽ പോയി വരുമ്പോൾ നമ്മുടെ കൈകളിലും പലതരത്തിലുള്ള അണ‍ുക്കൾ പറ്റി പിടിക്കാൻ സാധ്യതയുണ്ട് ഇത് ഒഴിവാക്കാനാണ് നമ്മൾ സാനിറ്റൈസർ ഉപയോഗിക്ക‍ുന്നത്.അപ്പുവിന്റെ സംശയം ഇതുകൊണ്ടൊന്നും തീർന്നില്ല .അവൻ അടുത്ത സംശയം അച്ഛനോട് ചോദിച്ചു ഈ കൈകഴ‍ുകലുമായി ബന്ധപ്പെട്ട എന്തോ ഒരു പദ്ധതി നമ്മുടെ സർക്കാർ നടപ്പിലാക്കിയല്ലോ...അതെന്താ ? എന്തിനുവേണ്ടിയാ ? "ഉണ്ടല്ലോ ..ബ്രേക്ക് ദ ചെയിൻ "എന്നുവച്ചാൽ എവിടെ പോയാലും കൈകൾ നന്നായി കഴുകി കൊറോണയെ തുരത്താം. അതിനാൽ ഈ കൊറോണക്കാലത്തെ അതിജീവിക്കാൻ സർക്കാർ പറയുന്ന നിർദേശങ്ങൾ അനുസരിക്കുകയും പാലിക്കുകയും ചെയ്താൽ മതി .അച്ഛൻ പറഞ്ഞു. എല്ലാവർക്കും വേണ്ടി ഊണും ഉറക്കവും ഇല്ലാതെ പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരെയും നമ്മുടെ സ്വന്തം ടീച്ചറമ്മയേയും ഓർത്ത് നമ്മൾ എല്ലാവരും വീട്ടിൽ ഇരിക്കുകയല്ലേ... ഇതു കേട്ടമാത്രയിൽ അപ്പു ദൃഢനിശ്ചയത്തോടെ ഉറക്കെ വിളിച്ചുപറഞ്ഞു ; ഞാനും വീട്ടിൽ ഇരിക്കും ... അപ്പുവിന്റെ ഉറക്കെയുള്ള ശബ്ദം കേട്ട് അമ്മയും അടുക്കളയിൽനിന്ന് എത്തി. വിവരങ്ങളറിഞ്ഞ അമ്മയും അപ്പുവിനൊപ്പം ചേർന്ന് പറഞ്ഞു ; നാടിന്റെ നന്മക്കായി നമ്മളും ഒത്തുചേർന്ന് വീട്ടിലിരിക്കും. ഈ കൊറോണ കാലത്ത് അപ്പുവിനോട‍ും കുടുംബത്തോടുമൊപ്പം ചേർന്ന് നിങ്ങളും വീട്ടിൽ തന്നെയല്ലേ കൂട്ടുകാരേ...

മാനസ. എസ്
7 C എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ