"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ ഒരു അച്ഛൻറെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
}}
}}
{{Verification|name=Remasreekumar|തരം=കഥ }}

22:07, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

ഒരു അച്ഛൻറെ വിലാപം
അന്ന് രാത്രിയായിരുന്നു സമയം . ഏതാണ്ട് 9:30 നോട് അടുത്ത് നിൽക്കും . കാർമേഘങ്ങൾ നിലാവിനെ കവർന്നു . ചുറ്റും പതിവിനേക്കാൾ ഭയപ്പെടുത്തുന്ന ഇരുട്ട് . 

എന്തിന്റെയോ ദു:സൂചന എന്നോണം അവർ പുറത്തേക്കിറങ്ങി . അന്ധകാരത്തെ മറക്കാൻ ഒരു പ്രകാശം തെളിച്ചു കൊണ്ട് വാതിക്കൽ തന്റെ പ്രിയതമന്റെ ഫോൺവിളിക്കായി ഏകാന്തതയുടെ നിശബ്ദതയിൽ കാതോർത്തു നിൽക്കുന്നു . മക്കളായ നന്ദയും ഗംഗയും ഇതൊന്നുമറിയാതെ മയക്കത്തിലായിരുന്നു . അവളുടെ ഹൃദയം ഇടിമുഴക്കം എന്നോണം പിടിക്കുകയായിരുന്നു . അമേരിക്കയിൽ എങ്ങും കോവിഡ് 19 എന്ന രോഗം പടരുകയാണ് എന്നും ദിവസേന ആയിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞു പോവുകയാണെന്നും ഉള്ള വാർത്ത ഏറെ നെഞ്ചിടിപ്പോടെയാണ് അവൾ കേട്ടത് . തന്റെ ഭർത്താവായ അനിൽ അവിടെ എങ്ങനെയായിരിക്കും എന്ന ചിന്ത അവളെ ഏറെ അലട്ടിയിരുന്നു . പെട്ടന്ന് അവളുടെ ഫോൺ മുഴങ്ങി . അത് തന്റെ ഭർത്താവിന്റെ വിളിയായിരുന്നു . അയാൾ ഒന്നും തന്നെ പറയാതെ പൊട്ടിക്കരയുകയായിരുന്നു .

തനിക്ക് കോവിലൻ എന്ന വാർത്ത ഏറെ വേദനാജനകം ആയി തന്റെ പ്രിയപ്പെട്ടവളോട് പറയേണ്ടി വന്നു . അവൾ ഒരക്ഷരം പോലും ഉരുവിടാതെ കേൾക്കുകയായിരുന്നു . 
             "ഞാൻ ഈ സമയം യം നിങ്ങളുടെ കൂടെ ഉണ്ടാകേണ്ടതായിരുന്നു . അപ്പോഴാണ് എന്നെ ഈ രോഗം വിഴുങ്ങിയത് . ഇവിടെ ഒരു മനുഷ്യരെ പോലും പുറത്തേക്കു വിടുന്നില്ല . ഐസൊലേഷൻ വാർഡ് എന്നൊക്കെ വലിയ പേരുണ്ടെങ്കിലും ഒരു മനുഷ്യന് പോലും അതിൻറെ അകത്ത് ശ്വാസമെടുത്തു കിടക്കാൻ കഴിയില്ല . താൽക്കാലികമായി കെട്ടിയിരിക്കുന്ന ചെറിയ ചെറിയ മുറികളിലാണ് ചികിത്സ നടത്തുന്നത് . ഭക്ഷണം പോലും നേരെ കിട്ടുന്നില്ല . നിന്നെയും മക്കളെയും കാണാൻ കൊതിയാവുന്നു . നീ നമ്മുടെ മക്കളോട് ഞാൻ വേഗം തന്നെ മിഠായികളും കളിപ്പാട്ടങ്ങളും ആയി വരും എന്ന് പറയണം . ശരീരമാകെ വേദനിക്കുന്നതുപോലെ ." 

ഇത്രയും പറഞ്ഞതും ഏതോ ഒരു ഉപകരണത്തിൽ നിന്ന് ശബ്ദം മുഴങ്ങി . എന്തോ കൂട്ടമായോരു ഒച്ച . എന്തെന്നറിയാതെ വീർപ്പുമുട്ടുകയായിരുന്നു അവൾ . അവൾ തന്റെ അച്ഛനെ കാര്യം ബോധിപ്പിച്ചു . നാളെയാകട്ടെ എന്തെന്ന് അന്വേഷിക്കാം എന്ന് അദ്ദേഹവും പറഞ്ഞു ആശ്വസിപ്പിച്ചു . പിറ്റേന്ന് രാവിലെ അവൾ ആ വാർത്ത കണ്ടു "കൊവിഡ കാരണം ഒരു മലയാളി കൂടി മരിച്ചു" ആദ്യം ഗൗനിചില്ലെന്കിലും സ്ഥലം എവിടെ എന്ന് കണ്ടപ്പോൾ ഞെട്ടി . അവളുടെ അച്ഛൻ അവളെ വിളിച്ചു . സമാധാനത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കി . ഒരു നിമിഷം അവൾ സ്തംഭിച്ചുനിന്നു . എന്തുചെയ്യണം എന്ന് അറിയാതെ . മക്കളെ അറിയിക്കാതിരിക്കാൻ അവൾ വായ് പൊത്തി കരഞ്ഞു . ഇനി ഒരിക്കലും തന്റെ ഭർത്താവിനെ കാണാൻ കഴിയില്ല എന്നറിഞ്ഞ ആ സ്ത്രീ നോസരത്തിന്റെ നീർച്ചാൽ ആയിരുന്നു അവളുടെ കണ്ണിൽ നിന്നും ഒഴുകിയത് . ശരീരം ഇവിടെ കൊണ്ടുവന്ന് സംസ്കാരം ചെയ്യാൻ ഈ സാഹചര്യത്തിൽ കഴിയില്ല എന്ന് അവരുടെ അച്ഛൻ പറഞ്ഞിരുന്നു . സാരമില്ല അവിടെ തന്നെ ഭർത്താവിനെ സംസ്കരിക്കട്ടെ . എന്റെയും എന്റെ മക്കളുടെയും സാന്നിധ്യം അവിടെ ഇല്ലെങ്കിൽ പോലും നമ്മളുടെ എല്ലാവരുടെയും സ്നേഹം എന്റെ ഭർത്താവ് കുടികൊള്ളുന്നു എന്ന് ചിന്തിച്ച് അമ്മ എല്ലാവർക്കും മാതൃകയായി.

               വരേണ്ട ദിവസമായിട്ടും അച്ഛനെ കാണാത്ത ദുഃഖത്തിൽ അച്ഛൻ എന്ന് വരും എന്ന് മക്കൾ ഇരുവരും അമ്മയോട് ചോദിച്ചു . മൂത്തവൾ അച്ഛനായി ഉണ്ടാക്കിയ ഒരു സമ്മാനം അമ്മയെ കാണിച്ചു . ഇത് അച്ഛൻ ഒത്തിരി ഇഷ്ടം ആവില്ലേ എന്ന ചോദ്യത്തിൽ നിന്നും അവർ പിന്മാറി . ദുഃഖം ഉള്ളിൽ അടക്കി പിടിച്ച് അച്ഛൻ ഉടനെ വരും എന്നും ഈ സമ്മാനം ഇഷ്ടമാകും എന്നും പറഞ്ഞു . അമ്മേ എനിക്ക് അച്ഛൻ മിഠായി വാങ്ങി കൊണ്ടു വരുമോ എന്ന ഇളയവൾ ഉടെ ചോദ്യത്തിന് മനം നൊന്ത് മക്കളെ മാറോട്അണച്ചു . അച്ഛന് അവിടെ ഒരുപാട് ജോലിയില്ലേ എല്ലാം കഴിഞ്ഞു മിഠായിയും കളിപ്പാട്ടവുമായി വേഗം വരുമെന്ന് മക്കളേ പറഞ്ഞു ആശ്വസിപ്പിച്ചു . പെട്ടെന്ന് അന്ന് ഒരു മിന്നായം പോലെ തന്റെ ഭർത്താവ് മക്കളെ നാളെ പുറത്തിരുത്തി ആന കളിച്ചത് മുന്നിൽ തെളിഞ്ഞു . മറ്റേ അറ്റത്ത്  ഭക്ഷണ മേശയുടെ അടുത്തിരുന്ന പരസ്പരം താനും തന്റെ ഭർത്താവും ഇരുന്ന് തമാശകളും  കാര്യങ്ങളും പങ്കുവെച്ചതും തെളിഞ്ഞു . തന്റെ ഭർത്താവിന്റെ മരണവിവരം  മറച്ചു വെച്ച് ഓരോ ദിവസവും എന്തെങ്കിലുമൊക്കെ ഒക്കെ കള്ളം പറഞ്ഞ് ആ പാവം അമ്മ അമ്മ ഒന്നും അറിയിക്കാതെ  ഇരു  മക്കളെയും വളർത്തി . മുതിർന്നു കഴിയുമ്പോൾ അവർക്ക് കാര്യങ്ങൾ മനസ്സിലാവുകയും , അതിനോട് പൊരുത്തപ്പെടാൻ കഴിയുമെന്ന വിശ്വാസത്തോടെ . അച്ഛൻ ഉറങ്ങിയ വീട് ഇപ്പോഴും അച്ഛൻറെ സ്മൃതിയിൽ തന്നെ ജീവിക്കുന്നു .
അലീന
12 വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ