"ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/പരിസ്ഥിതി 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

21:26, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഈ മൗനമിന്നെന്തിന്?
ദു:ഖത്തിൻ അടയാളമോ
പ്രതിഷേധത്തിൽ പ്രതീകമോ
മൊഴിഞ്ഞാലും പ്രകൃതി നീ -
യീവിധം വാടുവാൻ കാരണമെന്തെന്ന്
നിൻ മുഖം വാടിയാൽ തളരുമീ ഭൂമിയും
നശ്വരമായിടും മർത്ത്യന്റെ ജന്മവും
പൂക്കളും പുഴുക്കളും പുൽക്കൊടിതൻ നാദവും
നിന്നുടെ പ്രതിഷേധ ജ്വാലയിൽ മുങ്ങിയി-
കാലവും വഴിതെറ്റി പോയിടുന്നു
പ്രളയമായ് വരൾച്ചയായ് കൊറോണയായ്
ഭൂമിലെ കലിയുഗം തീർക്കാനായ് വന്നിടുന്നു.
നിന്നോട് ചെയ്തൊരാ പാവത്തിൻ ഫലമായ്
ഭൂമിയിൽ പലതും നടന്നീടുന്നു.
വീടുകൾ ജയിലായി മാറിയ ഈ നേരം
പച്ചപിൻ പന്തലായി മാറുമീ ഭൂമിയും
അവിടെയൊരു സ്വർഗം നെയ്തീടുവാനായി പൂക്കളും പുഴുക്കളും വന്നീടുമല്ലോ
ഓർക്കുക മനുഷ്യാ നീ നശ്വരമാക്കിയ ഭൂമി
അത് നിന്നുടേതായിരുന്നു…

ശിവലയ കെ കെ
9B ജി എച്ച് എസ്സ് എസ്സ് മൊറാഴ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത