"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/മഹാമാരിയെ അതിജീവിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
കഴിഞ്ഞ കുറേ വർഷങ്ങളായി ഡെങ്കിപ്പനി നിപ്പ എബോള എന്നിങ്ങനെ നിരവധി പകർച്ചവ്യാധികൾ നമ്മെ അലട്ടിക്കൊണ്ടിരിക്കുകയാണ്.ഇതാ ഈ വർഷം കോവിഡും. ഈ പശ്ചാത്തലത്തിൽ വ്യക്തിശുചിത്വം പരിസരശുചിത്വം രോഗപ്രതിരോധം എന്ന വിഷയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. | കഴിഞ്ഞ കുറേ വർഷങ്ങളായി ഡെങ്കിപ്പനി ,നിപ്പ ,എബോള എന്നിങ്ങനെ നിരവധി പകർച്ചവ്യാധികൾ നമ്മെ അലട്ടിക്കൊണ്ടിരിക്കുകയാണ്.ഇതാ ഈ വർഷം കോവിഡും. ഈ പശ്ചാത്തലത്തിൽ വ്യക്തിശുചിത്വം, പരിസരശുചിത്വം രോഗപ്രതിരോധം എന്ന വിഷയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. | ||
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും, അന്തരീക്ഷവും, മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ | വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും, അന്തരീക്ഷവും, മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ . ശ്രദ്ധയുള്ളവരായിരുന്നു ശുചിത്വം ഒരു സംസ്കാരമാണെന്ന് അവർ തിരിച്ചറിഞ്ഞു. | ||
ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പുറകിൽ ആണെന്ന് നമുക്ക് തന്നെ അറിയാം. വ്യക്തി ശുചിത്വം ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും യാതൊരു പ്രാധാന്യവും നൽകാറില്ല. അത് നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. | ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പുറകിൽ ആണെന്ന് നമുക്ക് തന്നെ അറിയാം. വ്യക്തി ശുചിത്വം ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും യാതൊരു പ്രാധാന്യവും നൽകാറില്ല. അത് നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. | ||
ആരും കാണാതെ മാലിന്യം നിരത്തുവക്കിലിടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് ഏറിയുന്ന ,സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്കൊഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോ ധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്.ആവർത്തിച്ച് വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വ മില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയാറില്ല .മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമനഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ അധികൃതർ വട്ടംതിരിയുന്നു .ഇതിന്റെ പേരിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നു, കോടതി ഇടപെടുന്നു . എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണം എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. | ആരും കാണാതെ മാലിന്യം നിരത്തുവക്കിലിടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് ഏറിയുന്ന ,സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്കൊഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോ ധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്.ആവർത്തിച്ച് വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വ മില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയാറില്ല .മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമനഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ അധികൃതർ വട്ടംതിരിയുന്നു .ഇതിന്റെ പേരിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നു, കോടതി ഇടപെടുന്നു . എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണം എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. | ||
എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെ എല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണുവാൻ കഴിയും വീടുകൾ ,സ്കൂളുകൾ ,ഹോട്ടലുകൾ ലോഡ്ജുകൾ, കച്ചവട സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ ,ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ ,ഓഫീസുകൾ ,വ്യവസായശാലകൾ , ബസ്സ്റ്റാൻഡുകൾ മാർക്കറ്റുകൾ റെയിൽവേ സ്റ്റേഷനുകൾ റോഡുകൾ പൊതുസ്ഥലങ്ങൾ തുടങ്ങി | എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെ എല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണുവാൻ കഴിയും വീടുകൾ ,സ്കൂളുകൾ ,ഹോട്ടലുകൾ ലോഡ്ജുകൾ, കച്ചവട സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ ,ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ ,ഓഫീസുകൾ ,വ്യവസായശാലകൾ , ബസ്സ്റ്റാൻഡുകൾ, മാർക്കറ്റുകൾ,റെയിൽവേ സ്റ്റേഷനുകൾ ,റോഡുകൾ ,പൊതുസ്ഥലങ്ങൾ തുടങ്ങി | ||
മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെ ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട വിഷയമായി നമുക്കു തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ മാത്രമല്ലേ പരിഹാരത്തിന് ശ്രമിക്കുകയുഉള്ളൂ. നിപ്പയും ,കോവിഡും പോലുള്ള പകർച്ചവ്യാധികൾ ഒരു മഹാമാരിയായി ലോകത്തെ ആകെ കാർന്നു തിന്നുമ്പോൾ ശുചിത്വം ഒരു പ്രശ്നമാണെന്ന് നാം മനസിലാക്കി തുടങ്ങി. | മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെ ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട വിഷയമായി നമുക്കു തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ മാത്രമല്ലേ പരിഹാരത്തിന് ശ്രമിക്കുകയുഉള്ളൂ. നിപ്പയും ,കോവിഡും പോലുള്ള പകർച്ചവ്യാധികൾ ഒരു മഹാമാരിയായി ലോകത്തെ ആകെ കാർന്നു തിന്നുമ്പോൾ ശുചിത്വം ഒരു പ്രശ്നമാണെന്ന് നാം മനസിലാക്കി തുടങ്ങി. | ||
ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന അവസ്ഥയാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ | ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന അവസ്ഥയാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് മലിനീകരണം. ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു .ഇതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം.. | ||
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക | വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക |
20:53, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരിയെ അതിജീവിക്കാൻ ....
കഴിഞ്ഞ കുറേ വർഷങ്ങളായി ഡെങ്കിപ്പനി ,നിപ്പ ,എബോള എന്നിങ്ങനെ നിരവധി പകർച്ചവ്യാധികൾ നമ്മെ അലട്ടിക്കൊണ്ടിരിക്കുകയാണ്.ഇതാ ഈ വർഷം കോവിഡും. ഈ പശ്ചാത്തലത്തിൽ വ്യക്തിശുചിത്വം, പരിസരശുചിത്വം രോഗപ്രതിരോധം എന്ന വിഷയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും, അന്തരീക്ഷവും, മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ . ശ്രദ്ധയുള്ളവരായിരുന്നു ശുചിത്വം ഒരു സംസ്കാരമാണെന്ന് അവർ തിരിച്ചറിഞ്ഞു. ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പുറകിൽ ആണെന്ന് നമുക്ക് തന്നെ അറിയാം. വ്യക്തി ശുചിത്വം ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും യാതൊരു പ്രാധാന്യവും നൽകാറില്ല. അത് നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്തുവക്കിലിടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് ഏറിയുന്ന ,സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്കൊഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോ ധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്.ആവർത്തിച്ച് വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വ മില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയാറില്ല .മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമനഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ അധികൃതർ വട്ടംതിരിയുന്നു .ഇതിന്റെ പേരിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നു, കോടതി ഇടപെടുന്നു . എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണം എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെ എല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണുവാൻ കഴിയും വീടുകൾ ,സ്കൂളുകൾ ,ഹോട്ടലുകൾ ലോഡ്ജുകൾ, കച്ചവട സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ ,ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ ,ഓഫീസുകൾ ,വ്യവസായശാലകൾ , ബസ്സ്റ്റാൻഡുകൾ, മാർക്കറ്റുകൾ,റെയിൽവേ സ്റ്റേഷനുകൾ ,റോഡുകൾ ,പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെ ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട വിഷയമായി നമുക്കു തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ മാത്രമല്ലേ പരിഹാരത്തിന് ശ്രമിക്കുകയുഉള്ളൂ. നിപ്പയും ,കോവിഡും പോലുള്ള പകർച്ചവ്യാധികൾ ഒരു മഹാമാരിയായി ലോകത്തെ ആകെ കാർന്നു തിന്നുമ്പോൾ ശുചിത്വം ഒരു പ്രശ്നമാണെന്ന് നാം മനസിലാക്കി തുടങ്ങി. ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന അവസ്ഥയാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് മലിനീകരണം. ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു .ഇതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം.. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മാലിന്യം പരമാവധി കുറയ്ക്കുക ജീവിതരീതി ആരംഭിക്കുക. വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ ജൈവമാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുക. അജൈവ മാലിന്യങ്ങൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക വീട്ടിലെ അഴുക്കുവെള്ളം ഓടയിലേക്ക് ഒഴുക്കാതെ അവിടെത്തന്നെ പരിപാലിക്കുക ഫ്ളാറ്റുകളിൽ താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും അവർ ഉണ്ടാക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക വ്യക്തികൾ ,ഫ്ലാറ്റുകൾ ,ആശുപത്രികൾ ,അറവുശാലകൾ ,കോഴി, പന്നിഫാമുകൾ വ്യവസായശാലകൾ മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക ,പ്രവർത്തിക്കുക ഇതുപോലെ വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലീരോഗങ്ങളെയും ഒഴിവാക്കാൻ കഴിയും കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകേണ്ടതാണ് പൊതുസ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെയിരിക്കുക പകർച്ചവ്യാധിയുളുള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക രോഗബാധിതരിൽ നിന്ന് ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക നഖം വെട്ടി വൃത്തിയാക്കണം. ഇതുവഴി കൊറോണ,ഇൻഫ്ലുവൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളുയെയും ചില ബാക്ടീരിയയെയും ഒക്കെ എളുപ്പത്തിൽ കഴുകികളയാം. പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളും അല്ല നമുക്ക് വേണ്ടത് നാളെയെങ്കിലും നമ്മുടെ വീടുകൾ ,ഓഫീസുകൾ, സ്ഥാപനങ്ങൾ ,ഗ്രാമങ്ങൾ ശുചിത്വമുഉളവയാകണം .അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വസമൂഹമായി മാറാൻ നമുക്ക് കഴിയും .മലയാളികളുടെ സംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തിക്കാണിക്കുവാൻ കഴിയും .കഴിഞ്ഞേ പറ്റൂ...
സാങ്കേതിക പരിശോധന - pvp തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം